ഛത്തീസ്‌ഗഡ്: റായ്‌പൂരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിക്കുവേണ്ടി തയറാക്കിയിരുന്ന വേദി തകര്‍ന്ന് 50 പേര്‍ക്ക് പരുക്കേറ്റു. വേദി തയറാക്കുന്നതിനിടെ ശക്തമായ കാറ്റ് വീശിയതിനെ തുടര്‍ന്ന് തകരുകയായിരുന്നു.
പരുക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ നിരവധി പോലീസുകാര്‍ക്കും പരുക്കേറ്റു. ഇതോടെ പ്രധാനമന്ത്രിയുടെ റായ്‌പുരിലെ പരിപാടി റദ്ദാക്കി. ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെയും പാവപ്പെട്ടവര്‍ക്ക് വേണ്ടി നിര്‍മ്മിക്കുന്ന 40, 000 വീടുകളുടെ തറക്കല്ലിടല്‍ പരിപാടിയും ഉദ്ഘാടനം ചെയ്യുന്നതിനായാണ് പ്രധാനമന്ത്രി റായ്‌പൂരില്‍ എത്തുന്നത്.
















