Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പൊതുജനപങ്കാളിത്തത്തോടെ കോട്ടയം മാലിന്യമുക്തിയിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 7, 2015, 10:33 pm IST
inKottayam

കോട്ടയം: പൊതുജനപങ്കാളിത്തത്തോടെ കോട്ടയം മാലിന്യമുക്തിക്കൊരുങ്ങുന്നു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് സീറോ വെയ്സ്റ്റ് പദ്ധതിക്ക് തുടക്കമാകും. ഇതിന് മുന്നോടിയായി ക്രിയാത്മക കര്‍മ്മ പദ്ധതി ആവിഷ്‌കരിക്കുന്നതിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മിയുടെ അധ്യക്ഷതയില്‍ ജില്ലയിലെ റെസിഡന്റസ് അസോസിയേഷന്‍ ഭാരവാഹികള്‍, വിവിധ സംഘടനാ പ്രതിനിധികള്‍, പൊതുജനങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ ഓപ്പണ്‍ ഫോറം ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്നു. ജില്ലാ കളക്ടര്‍ യു.വി. ജോസ് പദ്ധതി വിശദീകരിച്ച് മുഖ്യപ്രഭാഷണം നടത്തി. തദ്ദേശ സ്വയംഭരണം, ശുചിത്വമിഷന്‍, വിദ്യാഭ്യാസം തുടങ്ങി വിവിധ സര്‍ക്കാര്‍ ഏജന്‍സികളും സ്വകാര്യ സ്ഥാപനങ്ങളും സംയുക്തമായാണ് ജില്ലയില്‍ പദ്ധതി നടപ്പാക്കുക.

ജില്ലയിലെ മുഴുവന്‍ ആളുകളും പങ്കാളിയാകുന്ന സീറോ വെയിസ്റ്റ് പദ്ധതിക്ക് മുന്നോടിയായി സ്‌കൂളുകളിലും കോളേജുകളിലും മാലിന്യ സംസ്‌കരണ പ്രചരണം നടത്തണമെന്ന അഭിപ്രായമുയര്‍ന്നു. വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും അവരില്‍ മാലിന്യ സംസ്‌കരണ സംസ്‌കാരം വളര്‍ത്താനും ഇത് സഹായിക്കുമെന്നും ഫോറം അഭിപ്രായപ്പെട്ടു. ഉത്സവ മേഖലകള്‍ കേന്ദ്രീകരിച്ചും പ്രചരണം നടത്തും. ഓട്ടോറിക്ഷ തൊഴിലാളികള്‍, അധ്യാപകര്‍, പോലീസ് എന്നിവരെ മാലിന്യ നിര്‍മ്മാര്‍ജന കര്‍മ്മ പദ്ധതികളില്‍ ഉള്‍പ്പെടുത്തും. പദ്ധതികള്‍ തയ്യാറാക്കുമ്പോള്‍ മാലിന്യ സംസ്‌കരണത്തിന് പ്രത്യേക പ്രോജക്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന റസിഡന്റ്‌സ് അസോസിയേഷനുകളുടെ ആവശ്യം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്വാഗതം ചെയ്തു.

ബഹുജന പങ്കാളിത്തത്തോടെ ജില്ലയെ സീറോ വെയിസ്റ്റ് ജില്ലയാക്കാനും മാലിന്യസംസ്‌കരണം ഒരു സംസ്‌കാരമായി സമൂഹത്തില്‍ വളര്‍ത്താനുമാണ് ശ്രമിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. സമഗ്ര പദ്ധതിയാണ് ഇതിനായി ആവിഷ്‌കരിക്കുക. മാലിന്യം കഴിയുന്നത്ര ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കാനാണ് ശ്രമിക്കുക. എന്നാല്‍ സ്ഥലപരിമിതിയുള്ളവരുടെയും മാര്‍ക്കറ്റ് പ്രദേശങ്ങളുടെയും മാലിന്യ സംസ്‌കരണത്തിന് പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിക്കും. വെയിസ്റ്റ് വില കൊടുത്ത് വാങ്ങി വിവിധ സംസ്‌കരണ ഏജന്‍സികള്‍ക്ക് നല്‍കാനും ആലോചനയുണ്ട്. ജലസ്രോതസ്സുകളിലെ മാലിന്യ നിവാരണത്തിനും ആശുപത്രി കേന്ദ്രീകരിച്ചുള്ള സംസ്‌കരണത്തിനും പ്രത്യേകം പ്രാധാന്യം നല്‍കും.

വലിയ പങ്കാളിത്തമാണ് ഓപ്പണ്‍ ഫോറത്തിന് ലഭിച്ചത്. ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളായ ചങ്ങനാശ്ശേരി, പൂഞ്ഞാര്‍ ഭാഗം മുതല്‍ നാനാഭാഗങ്ങളില്‍ നിന്ന് റെസിഡന്റ് അസോസിയേഷന്‍ ഭാരവാഹികളും വ്യാപാര-വ്യവസായ-സന്നദ്ധ-രാഷ്‌ട്രീയ സംഘടനാ പ്രതിനിധികളും ഫോറത്തില്‍ പങ്കെടുത്തു. മെഡിക്കല്‍ കോളേജ് സൂപ്രണ്ട് റ്റിജി തോമസ്, ലേബര്‍ ഇന്‍ഡ്യ ഗ്രൂപ്പ് എംഡി ജോര്‍ജ് കുളങ്ങര തുടങ്ങി ഒട്ടേറെ പ്രമുഖരും പങ്കെടുത്തു. പങ്കെടുത്ത എല്ലാവര്‍ക്കും നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കാന്‍ ഓപ്പണ്‍ ഫോറത്തില്‍ അവസരം ലഭിച്ചു. ഇന്നലെ (മെയ് ആറ്) വൈകുന്നേരം അഞ്ചു മണിക്ക് ആരംഭിച്ച ചര്‍ച്ച മൂന്നു മണിക്കൂര്‍ നീണ്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടര്‍ എന്നിവരോടൊപ്പം വൈസ് പ്രസിഡന്റ് ബിജു പുന്നത്താനം, ജില്ലാ പ്ലാനിങ് ഓഫീസര്‍ കെ ആര്‍ മോഹനന്‍, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ ബിജോയ് വര്‍ഗീസ്, എഡിസി (ജനറല്‍) മുഹമ്മദ് ജാ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്താനുമായി അടുത്ത ബന്ധം പുലർത്തുന്ന USCIRF ചെയർമാൻ ആസിഫ് മഹ്‌മൂദ് ആർഎസ്എസിനെ ഉപരോധിക്കാൻ നിർദ്ദേശം നൽകിയതിൽ അതിശയമില്ല: ഇന്ത്യ

Kerala

ആർഷോയ്‌ക്ക് യോഗ്യതയില്ലാതെ ഏഴാം സെമസ്റ്ററിലേക്ക് അനധികൃത പ്രവേശനം; തുടരന്വേഷണം പ്രഖ്യാപിച്ച് എം.ജി സിൻഡിക്കേറ്റ്

India

രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ പങ്കെടുക്കാൻ 25000 രൂപ വാഗ്ദാനം : പൂനെ കോളേജിൽ സംഘർഷത്തിൽ 50 ലധികം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു

Kerala

സമൂഹത്തിന് ഭീഷണി, ജാമ്യം ലഭിച്ചാൽ വീണ്ടും കുറ്റകൃത്യം ആവർത്തിക്കും:അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി

India

സാംഭാൽ കലാപത്തിന്റെ മുഖ്യസൂത്രധാരൻ ഷാരിഖ് സാത്തയ്‌ക്കെതിരെ റെഡ് കോർണർ നോട്ടീസ് : ദുബായിൽ ഒളിവിൽ കഴിയുന്ന പ്രതിയെ ഇന്ത്യയിലെത്തിക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വേഗം ഗര്‍ഭിണിയാകാന്‍ കഫ് സിറപ്പോ? ചുമയുടെ മരുന്നും ഗർഭാധാരണവും തമ്മിൽ….

കല്യാണം കഴിഞ്ഞ് കേരളം വിട്ട് തമിഴ്‌നാട്ടിലേക്ക് പോകുമോ ? ഭുവന്റെ തീരുമാനത്തിൽ ഞെട്ടി അനുമോള്‍

അന്വേഷണ സംഘത്തെ കുഴപ്പത്തിലാക്കി കരുവാറ്റ കൊലപാതകക്കേസിൽ മൊഴികൾ മാറ്റി പെൺകുട്ടി: സൈക്കോളജി കൗൺസിലിംഗിന് പോലീസ്

രണ്ട് ദിവസത്തിനിടെ പവന് 4,840 രൂപയുടെ വർദ്ധനവ്! സ്വർണ്ണം സാധാരണക്കാരന് അപ്രാപ്യമാകുന്നോ?

ഗര്‍ഭിണികള്‍ നടക്കണം എന്നു പറയുന്നത് വെറുതെയല്ല; നടപ്പു കൊണ്ട് ഗര്‍ഭിണികള്‍ക്കുണ്ടാവുന്ന ആരോഗ്യഗുണങ്ങള്‍ അറിയാം

പാലത്തായി പോക്സോ കേസ്: കെ പത്മരാജൻ ഇന്ന് പുറത്തിറങ്ങും

വിജയ് സർക്കാരിന്റെ സൗജന്യ ‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി : 755 കോടിയുടെ കരാർ ജോയ് ആലുക്കാസിന്‌

അതിക്രമം നടത്താൻ അനുവദിക്കില്ല :  മണിപ്പൂരിലെയും അരുണാചലിലെയും പ്രദേശിലെയും  സ്ഥിതിഗതികൾ നിരീക്ഷിച്ച് ആഭ്യന്തര മന്ത്രാലയം

പരീക്ഷാ ക്രമക്കേട് : ശക്തമായ നടപടികളിലേക്ക് ഗവർണർ, പിഎസ്‌സി സെക്രട്ടറിയെ വിളിച്ചുവരുത്തി വിശദീകരണം തേടി

‘ ഇസ്ലാമിക മതമൗലികവാദത്തെക്കുറിച്ച് ഞാൻ കൂടുതൽ എഴുതുന്നത് ‘ : തസ്ലീമ നസ്രീന്റെ അഭിമുഖം തീവ്ര ഇസ്ലാമിസ്റ്റുകൾക്കുള്ള മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.