Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാമപാദങ്ങളില്‍- 31

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 7, 2015, 08:24 pm IST
in Samskriti

ഞാന്‍ എന്തിനിങ്ങനെയിരിക്കുന്നു? എനിക്ക് ശാസ്ത്രജ്ഞാനവും, സജ്ജനസംഗവും സമ്പാദിക്കണം. അതിലൂടെ ആത്മതത്വം അറിയണം എന്നുള്ള വൈരാഗ്യ പൂര്‍ണ്ണമായ ഇച്ഛയാണ് ശുഭേച്ഛ.

ഈ ഇച്ഛക്കനുസരിച്ച സജ്ജനസംസര്‍ക്കവും ശാസ്ത്രജ്ഞാനവും ചെയ്ത് സദാചാരങ്ങളില്‍ ഊന്നിയുറക്കുന്ന പരിശുദ്ധ മനോവൃത്തിയാണ് വിചാരണ.

ശുഭേച്ഛയുടേയും വിചാരണയുടേയും അഭ്യാസംകൊണ്ട് ഇന്ദ്രിയാര്‍ത്ഥങ്ങളില്‍ ഏതവസ്ഥയിലാണോ വിരക്തിയൂണ്ടാകുന്നത് അതാണ് തനുമാനസ.

മേല്‍പ്പറഞ്ഞ മൂന്നു ഭൂമികകളും അഭ്യസിച്ച് മനസ്സിന് വിരക്തി വന്നാല്‍ ബ്രഹ്മൈകാശ്രയമായി ഉണ്ടാകുന്ന അവസ്ഥയാണ് സത്വാപത്തി. ഈ അവസ്ഥയിലെത്തിയവനെ ബ്രഹ്മവിത്തെന്നു പറയുന്നു.

നാലു ഭൂമികളുടേയും അഭ്യാസം കൊണ്ട് മനസ്സ് സംഗമമില്ലാതെ ദൃഢമായ വിധത്തില്‍ സൂക്ഷ്മ ബ്രഹ്മാനന്ദത്തെ ഗ്രഹിക്കുന്നതിന് സമര്‍ത്ഥമായിത്തീരുന്ന അവസ്ഥയാണ് അസഃസക്തി ഈ നിലയിലെത്തിയവന്‍ ബ്രഹ്മവിദ്വരനാണ്.

അങ്ങ് ഭൂമികളും കടന്ന് ആത്മാവില്‍ തന്നെ രമിക്കുന്നത് ശീലമാക്കി അന്യന്മാര്‍ വളരെയധികം ഉപദ്രവിച്ചാല്‍ മാത്രം ഉണരുക എന്ന അവസ്ഥയാണ് പദാര്‍ത്ഥഭാവനി. ഈ അവസ്ഥയെ പ്രാപിച്ചവന്‍ ബ്രഹ്മവിദ്വരീയനാണ്.

ഈ ആറ് ഭൂമികകളുടേയും അനുക്രമമായ അനുഷ്ഠാനത്താല്‍ ഭേദഭാവനനിശ്ശേഷമില്ലാതെ ആത്മ സ്വരൂപത്തില്‍ തന്നെ അചഞ്ചലമാംവണ്ണം രമിച്ചിരിക്കുന്നതാണ് തുര്യഗം. തുര്യഗാവസ്ഥ പ്രാപിച്ചവന്‍ ബ്രഹ്മവരിഷ്ഠനാകുന്നു.

ഈ അവസ്ഥ ശുകന്‍ മുതലായ വളരെ അപൂര്‍വം ജീവന്മുക്തന്മാര്‍ക്കു മാത്രമേ പ്രാപ്തമായിട്ടുള്ളൂ. ഇതിനപ്പുറമുള്ള തുര്യാതീത പദവി വിദേഹമുക്തന്മാരാല്‍ ഗമ്യമായ മോക്ഷപദമാകുന്നു. ഏഴാമത്തെ ഭൂമിക പ്രാപിച്ച മഹാഭാഗന്മാര്‍ ബ്രഹ്മാനുഭൂതിയുടെ അഗ്രകോടിയിലെത്തിയ അമാനുഷമഹിമാക്കളാണെന്നു പറയാം. സുഖ ദു:ഖങ്ങളുടെ അനുഭൂതിയോ, ആസക്തിയോ ഇവര്‍ക്ക് അല്പംപോലും ഉണ്ടാകുകയില്ല. പ്രകൃത കൃത്യങ്ങള്‍ ഇവര്‍ ചിലപ്പോള്‍ ചെയ്യാം. ചെയ്യാതേയുമായിരിക്കാം. ജീവന്മുക്താവസ്ഥ ധീരന്മാര്‍ക്കു മാത്രം പ്രാപ്യമായ ഒന്നാണ്. ഈ അവസ്ഥ പ്രാപിച്ചവന്‍ മ്ലേച്ഛന്മാരോ, പശുവൃത്തികളോ, സദേഹന്മാരോ, വിദേഹന്മാരോ ആരായാലും മുക്തന്മാര്‍ തന്നെയാണ്.

അല്ലയോ രാഘവ ഏതേതു സുകൃതികളാണ് മേല്‍പ്പറഞ്ഞ ജ്ഞാന ഭൂമികകളില്‍ സൈ്വരവിഹാരം ചെയ്യുന്നത് അവന്‍ ഇന്ദ്രിയ ശത്രുക്കളെ ജയിച്ചിരിക്കുന്നു. അതുകൊണ്ട് തന്നെ അവര്‍ സര്‍വ വന്ദ്യന്മാരുമാകുന്നു. ആ പദത്തിലെത്തിയാല്‍ നീയെന്നോ, ഞാനോന്നോ, അന്യനെന്നോ ഉള്ള ഭാവങ്ങളും ഭേദജ്ഞാനവും ഭാവഅഭാവങ്ങളുമില്ലാതെ സര്‍വ രൂപവും നിരാലംബവുമായി ശാശ്വതവും,

ശിവവും, അനാമയവും, അപ്രതിബിംബവും ആയിത്തീരുന്നു. അതിന് രൂപവും കാരണവും ആദിമദ്ധ്യാന്തങ്ങളുമില്ല. ഉള്ളതുമില്ലാത്തതുമല്ലാതെ സര്‍വരൂപമായി സര്‍വ്വതില്‍ നിന്നും അന്യമായി വര്‍ത്തിക്കുന്നു. മനസ്സുകൊണ്ടോ വാക്കുകൊണ്ടോ പറയാനും അറിയാനും കഴിയാത്തതായി ശൂന്യത്തില്‍ വച്ച് ശൂന്യമായി അഗമ്യവും ആത്മഗമ്യവും സുവിസ്തൃതവും പ്രശാന്ത ഗംഭീരവുമായിരിക്കുന്നു. അതുകൊണ്ട് ഹേരാമാ നീ ആ പദത്തെ പ്രാപിക്കുക.

ദൃഷ്ടാവിനെയും ദൃശ്യങ്ങളെയും സംബന്ധിപ്പിക്കുന്നതും എന്നാല്‍ ദൃഷ്ടാവോ, ദൃശ്യമോ ദര്‍ശനമോ അല്ലാത്തതുമായി പൂക്കളുടെ ഉള്ളില്‍ തേന്‍പോലെ സാക്ഷിത്വേന വിളങ്ങുന്ന ചിദ്‌വസ്തു ഏതോ അതുതന്നെ പരമപദം. ആകാശം ശൂന്യമാണ് അതില്‍ കാണുന്ന നീല നിറവും ശൂന്യം. എന്നാലും അതാനീലാകാശം എന്ന് അതിനെകാണുന്നവര്‍ പറയുന്നു. സങ്കല്പങ്ങളെല്ലാമടങ്ങി മനസ്സൊരുങ്ങുമ്പോള്‍ സംസാരമോഹങ്ങളാകുന്ന നീരാവി നിശ്ശേഷം നീങ്ങി ആദ്യവും അനന്തരവുമായ ചിദാത്മാവ് ശരത്കാല ആകാശം പോലെ സ്വച്ഛമായി പ്രകാശിക്കും.

സര്‍വ്വവും ആത്മ ജ്യോതിസ്സാണെന്ന ഭാവത്തോടെ തന്നേയും അന്യനേയും വ്യത്യാസമില്ലാതെ കാണുന്നവന്‍ ആരോ, അദ്വതീയമായ് ചിദ്‌വസ്തുതന്നെ സര്‍വശക്തിയും, സര്‍വാന്തര്യാമിയായും അനന്താത്മാവുമെന്ന് കാണുവാനാരോ, നിരാമയമായ ബ്രഹ്മം മാത്രം സത്യം. എന്നിങ്ങനെ സത്തുക്കളുടെ മദ്ധ്യമായ ചിത്തിനെ ആരുകാണുന്നുവോ അവരാണ് ശരിയായി കാണുന്നവന്‍.

സര്‍വ ജഗത്തുക്കളും ആത്മാവില്‍ വസിക്കുന്ന ആത്മാവ് സര്‍വാത്മകനാണ്. ദുര്‍ഭാഗ്യവശാല്‍ മനുഷ്യന്‍ എനിക്കതു വേണം എനിക്കിന്നതാവണം എന്നെല്ലാം ഭ്രമിക്കുന്നു. ഈ ഭേദബുദ്ധി അവനെ ബ്രഹ്മത്തെ മനസ്സിലാക്കുന്നതില്‍ നിന്നും അകറ്റുന്നു.

… തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊല്ലം മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ക്ക് ഷിഗെല്ല; മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ അടക്കം നിരീക്ഷണത്തില്‍, ജാഗ്രതാ നിര്‍ദേശം

Kerala

പിണറായി വിജയന്റെ യാത്ര വൈകി; കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് സസ്പെൻഷൻ, ഇൻഡിഗോയോടും വിശദീകരണം തേടി

Thiruvananthapuram

സഞ്ചാരികളെ ആകര്‍ഷിച്ച് കന്യാകുമാരി; അസ്തമയ വിസ്മയം കാണാന്‍ ത്രിവേണിയില്‍ ജനസാഗരം

Kerala

‘ക്രമവിരുദ്ധമായി ഒന്നും ഊരാളുങ്കലിന് നൽകിയിട്ടില്ല’: നിലവാരമുള്ള പ്രവൃത്തികളാണെന്ന് ഊരാളുങ്കലിനെ പിന്തുണച്ച് വി ഡി സർക്കാർ

Kerala

ചിറ്റാറിൽ യുവാവിന്റെ മരണം കൊലപാതകമെന്ന് സംശയം; കാമുകിയുടെ ബന്ധുക്കൾ കസ്റ്റഡിയിൽ, പിടിയിലായവർ നായാട്ട്സംഘത്തിൽ പെട്ടവർ

പുതിയ വാര്‍ത്തകള്‍

ഇക്താര ഏകാംഗ നാടകമത്സരം ഹൈദരാബാദിൽ അരങ്ങേറി

എഫ്‌ഐആറില്‍ പേരുകള്‍ മാറ്റി നല്‍കി സഹായിച്ച് പോലീസും; സിപിഎം കൗണ്‍സിലര്‍ വഞ്ചിയൂര്‍ ബാബു നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു

പിഎസ്‌സി പരീക്ഷ മൂല്യനിർണയത്തിൽ വൻ അട്ടിമറി; ആസൂത്രണ ബോർഡ് നിയമനത്തിൽ നടന്ന ക്രമക്കേട് പുറത്ത്

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

Sharing Love and Heart red color on women hand in valentine's day vintage color tone

എപ്പോഴും മുഖത്തൊരു പുഞ്ചിരി സൂക്ഷിക്കാന്‍ ശ്രമിക്കൂ, നിങ്ങളുടെ ഹൃദയവും പുഞ്ചിരിക്കും, ഹൃദയാരോഗ്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്, അവിശ്വാസ പ്രമേയത്തിന് യുഡിഎഫിന് കത്ത് നൽകാൻ മതിയായ പിന്തുണ ലഭിച്ചില്ല

നരേന്ദ്ര മോദിയും പ്രണബ് മുഖര്‍ജിയും കൂടിക്കാഴ്ചക്കിടെ (ഫയല്‍ ചിത്രം)

നിഷേധിക്കാനാവാത്ത ‘ബ്രാന്‍ഡ് മോദി’

ആ വെള്ളിക്കട്ടികള്‍ ആരും മോഷ്ടിച്ചിട്ടില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.