വാരണാസി: ക്ഷേത്ര നഗരമായ വാരണാസിയിലെ ജലക്ഷാമത്തിനുള്ള ശാശ്വത പരിഹാരമായി പുതിയ പദ്ധതി ആവിഷ്‌കരിക്കുന്നു. രാജ്യത്തെ അതുര സംഘടനായായ സുലഭ് ഇന്റര്‍നാഷണലും ഫ്രഞ്ച് കമ്പനിയുമായി സഹകരിച്ചാണ് കുടിവെള്ള പദ്ധതി പൂര്‍ത്തീകരിക്കുന്നത്.
ഇതിന്റെ ഭാഗമായി അസീഗഢില്‍ കുടിവെള്ള പ്ലാന്റിനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ഇത് പൂര്‍ത്തീകരിക്കുന്നതോടെ കുടിലെള്ളം ലിറ്ററിന് അമ്പതു പൈസ എന്ന തുച്ഛമായ നിരക്കില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാകുമെന്ന് സുലഭ് സ്ഥാപകന്‍ ബിന്ദേശ്വര്‍ പാഠക് അറിയിച്ചു.
പുതിയ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തി ഗംഗയിലെ ജലത്തെ ശുചീകരിച്ച് കുടിവെള്ളമായി ഉപയോഗപ്പെടുത്തുന്നതാണ് പദ്ധതി. വിവിധ ഘട്ടങ്ങളിലായി പരിശോധനകള്‍ക്കു വിധേയമാക്കിയശേഷമാണ് ജനങ്ങള്‍ക്ക് ജലം വിതരണം ചെയ്യുന്നത്. ഇത് പൂര്‍ത്തീകരിക്കുന്നതോടെ പ്രതിദിനം 8000 ലിറ്റര്‍ വെള്ളം വിതരണം ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മൂന്നു മാസത്തിനുള്ളില്‍ പദ്ധതിയുടെ നിര്‍മ്മാണം പൂര്‍ത്തിയാകും.
ഫ്രഞ്ച് സാഥാപനവുമായി സഹകരിച്ച് സുലഭ് ഇന്റര്‍നാഷണല്‍ ഇത്തരത്തില്‍ മുന്നു പദ്ധതികള്‍ പശ്ചിമബംഗാള്‍ മുര്‍ഷിദാബാദ്, നാദിയ എന്നിവിടങ്ങളില്‍ അരംഭിച്ചിരുന്നു. ഇത് വിജയകരമായി നടപ്പിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ്് പുതിയ പദ്ധതി. 20 ലക്ഷം രൂപയാണ് പ്ലാന്റിന്റെ മൊത്തം ചെലവായി വകയിരുത്തുന്നത്.
















