ന്യൂദല്‍ഹി: പത്തു രൂപ കടം വാങ്ങിയതിനെ തുടര്‍ന്നുണ്ടായ തര്ക്കത്തെിനടുവില് അറുപത്തൊന്നുകാരന് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. റാണിയാണ്(42) കൊല്ലപ്പെട്ടത്. പടിഞ്ഞാറന്‍ ദല്‍ഹിയില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഭവവവുമായി ബന്ധപ്പെട്ട് അശോക് എന്നയാളെ പൊലീസ് അറസ്റ്റു ചെയ്തു.
റാണി ആരില്‍നിന്നോ പത്തുരൂപകടംവാങ്ങിയിരുന്നു. ഇതിനെച്ചൊല്ലി ഇരുവരും തമ്മില്‍ വാക്കേറ്റമായി. വാക്കേറ്റം മൂത്ത് കയ്യാങ്കളിയിലെത്തി. ഇതിനിടെ കലികയറിയ അശോക് അടുക്കളയില്‍നിന്ന് കറിക്കത്തിയെടുത്ത് ഭാര്യയെ ആക്രമിക്കുകയായിരുന്നു. കുത്തേറ്റ റാണി ഉടന്‍ മരിച്ചു. ബഹളംകേട്ടെത്തിയ അയല്‍വാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. അറസ്റ്റിലായ അശോക് കുറ്റം സമ്മതിച്ചു. ഇയാളുടെ രണ്ടാംഭാര്യയാണ് റാണി.
















