Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

സല്‍മാന് ലഭിച്ച ശിക്ഷ കേരളത്തിന് പാഠം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 7, 2015, 01:56 am IST
inVicharam

പ്രസിദ്ധ നടന്‍ സല്‍മാന്‍ഖാന്‍ മദ്യപിച്ച് വാഹനമോടിച്ച് നടപ്പാതയില്‍ ഉറങ്ങിക്കിടന്നിരുന്ന ഒരാളെ കൊല്ലുകയും നാലുപേരെ പരിക്കേല്‍പ്പിക്കുകയും ചെയ്തതിന് കോടതി അദ്ദേഹത്തെ അഞ്ചുവര്‍ഷത്തെ തടവിന് ശിക്ഷിച്ചിരിക്കുന്നു. നിയമത്തിന്റെ മഹത്വത്തിനും നിയമവാഴ്ചയുടെ പ്രതാപത്തിനും അടിവരടയിടുന്ന ഈ വിധി പരക്കെ സ്വാഗതം ചെയ്യപ്പെടുകയാണ്. 2002 മാര്‍ച്ച് 27 ന് പുലര്‍ച്ചെ രണ്ടുമണിക്കായിരുന്നു സംഭവം. ഇതില്‍ സല്‍മാന്‍ഖാനെപ്പോലെ മദ്യവും വില്ലനായിരുന്നു. സല്‍മാന്‍ഖാനെതിരായ കോടതിവിധി കേരളത്തിനും പാഠമാണ്.

മുന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായിരുന്ന ഋഷിരാജ്‌സിംഗ് പറയുന്നത് ഓരോ മിനിറ്റിലും ഓരോ അപകടവും ഓരോ നാലുമിനിറ്റിലും നാലു മരണവും ഭാരതത്തില്‍ നടക്കുന്നുവെന്നാണ്. കഴിഞ്ഞ കൊല്ലം കേരളത്തില്‍ 35215 റോഡപകടങ്ങളില്‍ 4258 പേര്‍ മരിക്കുകയും 40346 പേര്‍ക്ക് പരിക്കുപറ്റുകയും ചെയ്തു. എറണാകുളമാണ് മുന്നില്‍. 5558 അപകടങ്ങള്‍. തിരുവനന്തപുരത്ത് 4647. ഇരകള്‍ അധികവും 20 നും 55 നും ഇടയ്‌ക്കുള്ളവര്‍. അമിതവേഗം, മദ്യപിച്ചുള്ള ഡ്രൈവിംഗ്, റോഡുകളുടെ ശോച്യാവസ്ഥ മുതലായവ അപകടങ്ങള്‍ക്ക് കാരണമാകുന്നു.

ഇപ്പോള്‍ ന്യൂജനറേഷന്‍ വണ്ടികളാണ് നിരത്തില്‍. ടീനേജ് ഡ്രൈവര്‍മാര്‍ ധാരാളം. ഭാരതം റോഡപകടങ്ങളില്‍ ലോകത്തില്‍ മുന്നിലാണ്. ഓരോ നാലുമിനിറ്റിലും ഒരാള്‍വീതം മരിക്കുന്നു. 2013 ല്‍ 4,86,476 മരണങ്ങളാണ് സംഭവിച്ചത്. കേരളത്തില്‍ മദ്യനിരോധനം നടപ്പാക്കിയെങ്കിലും മദ്യവില്‍പ്പനയില്‍ സര്‍ക്കാരിനുള്ള വരുമാനം വര്‍ധിച്ചതേയുള്ളൂ. ബിവറേജസ് കോര്‍പ്പറേഷനുമുമ്പില്‍ പ്രഭാതം മുതല്‍ പാതിരാവരെ ക്യൂവുണ്ട്. സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറയുന്നത് ബിയറും വൈനും കൂട്ടിക്കലര്‍ത്തി കുടിച്ചാല്‍ ഏത് ബ്രാണ്ടിയെക്കാളും ലഹരി ലഭിക്കുമെന്നാണ്. നേതാവിന്റെ വാക്യം വേദവാക്യം.

ഇപ്പോള്‍ മദ്യപര്‍ മാഹിയിലേക്കൊഴുകുന്നു. മാഹിയില്‍നിന്നും മദ്യം ഇങ്ങോട്ടും. കേരളമനസ്സ് മദ്യമില്ലാതെ നിലനില്‍ക്കാനാവാത്ത അവസ്ഥയിലേക്ക് മാറി. മദ്യവില കൂട്ടിയാല്‍ മലയാളി പിന്തിരിയില്ല. വില കൂടിയതിനോടുള്ള താല്‍പര്യം മലയാളിമനസ്സിന്റെ രസതന്ത്രമാണ്. പ്രതിഛായ മാത്രം നോക്കുന്ന രാഷ്‌ട്രീയനേതാക്കള്‍ ഒരു ശാസ്ത്രീയപഠനവും നടത്താതെ മദ്യനിരോധനം പ്രഖ്യാപിക്കുമ്പോള്‍, ബാറുകള്‍ അടച്ചുപൂട്ടുമ്പോള്‍ വ്യാജമദ്യവും അഴിമതിയും ഒരുപോലെ വര്‍ധിക്കുന്നു. ഇപ്പോള്‍ മന്ത്രിമാരായ കെ. ബാബുവും കെ.എം. മാണിയും ബാറുടമകളില്‍നിന്ന് കോഴ കൈപ്പറ്റിയെന്ന ആരോപണത്തിന് വിധേയരാണല്ലോ.

ആരോപണമുയര്‍ത്തിയ ബാറുടമ ബിജുരമേശ് നുണപരിശോധനക്ക് വിധേയനാകാന്‍ സമ്മതവും മൂളിയിരിക്കുന്നു. മന്ത്രിക്ക് കോഴനല്‍കിയതിന് ബിജുവിന്റെ ഡ്രൈവര്‍ ദൃക്‌സാക്ഷിയാണ്. അയാളും നുണപരിശോധനക്ക് തയ്യാറായിരിക്കുന്നു. വിജിലന്‍സിന് നല്‍കുന്ന മൊഴി മന്ത്രി കെ.എം. മാണി ചോര്‍ത്തുന്ന സാഹചര്യത്തില്‍ കോടതിയുടെ ഇടപെടല്‍ വേണമെന്ന ആവശ്യം തള്ളപ്പെട്ടു. മദ്യവും വാഹനാപകടവും തമ്മിലുള്ള ബന്ധം അഭേദ്യമാണ്. മദ്യം പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യാനാവില്ല. പിന്നെയുള്ള ഏക പോംവഴി ഗതാഗതനിയമം പുതുക്കി റോഡപകട മരണങ്ങള്‍ ഒഴിവാക്കുക എന്നതാണ്. ഒരുലക്ഷം കോടി രൂപ റോഡപകടങ്ങള്‍മൂലം വര്‍ഷത്തില്‍ ചെലവാകുന്നു. ഋഷിരാജ്‌സിംഗ് നിര്‍ദ്ദേശിക്കുന്നത് പുതിയ ഗതാഗതനിയമം അത്യാവശ്യമാണെന്നാണ്.

മദ്യനിരോധനനിയമം നടപ്പാക്കാന്‍ കാണിച്ച വ്യഗ്രത റോഡപകട മരണങ്ങള്‍ ഒഴിവാക്കുന്നതിനും മന്ത്രിസഭ കാണിക്കണമായിരുന്നു. പുതിയ ഗതാഗതനിയമം പാസാക്കുകയാണ് ഇതിനുവേണ്ടത്. ട്രാഫിക് സിഗ്‌നല്‍ തെറ്റിച്ച് ഓടിച്ച കാര്‍ അപകടത്തില്‍പ്പെട്ടത് വാര്‍ത്തയായിരുന്നു. മദ്യപിച്ചുള്ള വാഹനമോടിക്കുന്നത് തടയുക, പ്രായപൂര്‍ത്തിയകാത്തവര്‍ വണ്ടി ഓടിക്കാതിരിക്കാന്‍ നിയന്ത്രണം കൊണ്ടുവരിക, റോഡുകള്‍ ഗതാഗതയോഗ്യമാക്കുക, റോഡുകള്‍ക്ക് വീതികൂട്ടുക മുതലായ നിരവധി നടപടികള്‍ ഇതിനാവശ്യമാണ്. പക്ഷെ ഭരണത്തില്‍ തുടരാന്‍ എന്ത് വിട്ടുവീഴ്ചക്കും തയ്യാറാകുന്ന ഒരു മന്ത്രിസഭയും അഴിമതി വിഴുങ്ങിയ ഭരണവും തുടരുന്ന കാലത്തോളം ഒന്നും നടക്കില്ല. സ്വന്തം ഖജനാവിലേക്ക് സംഭരിക്കാവുന്ന കോടികളെപ്പറ്റി മാത്രം ചിന്തിക്കുന്ന ഒരു രാഷ്‌ട്രീയ-ഭരണ നേതൃത്വമാണ് കേരളത്തിനുള്ളത്. ജനനന്മയോ ജനസുരക്ഷയോ സ്ത്രീസുരക്ഷയോ ബാലസുരക്ഷയോ ഒന്നും അവരുടെ പ്രശ്‌നമല്ല. സാക്ഷരരായ മലയാളികള്‍ വേണം സാമൂഹ്യസുരക്ഷ ഉറപ്പുവരുത്താന്‍. ഇന്ന് ജോലിക്ക് ശ്രമിക്കുന്ന സാധുക്കളായ നഴ്‌സുമാരെപ്പോലും ചൂഷണംചെയ്യുന്ന ഉതുപ്പുമാര്‍ സമൂഹത്തില്‍ വിലസുമ്പോള്‍ ജനങ്ങള്‍ സമകാലികപ്രശ്‌നങ്ങളില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുകയും സാമൂഹ്യസുരക്ഷ ഉറപ്പുവരുത്താന്‍ ജാഗ്രത പാലിക്കുകയും ചെയ്യണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സഹായം ആവശ്യമുള്ളവരിലേക്ക് നീതിനിര്‍വഹണ സംവിധാനം സ്വയം എത്തിച്ചേരണം;ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സഹായം തേടി ആളുകള്‍ എത്തും വരെ കാത്തിരിക്കരുത്

Kerala

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

Kerala

ഇരുപത്തഞ്ച് പാര്‍ട്ടിയും , മുന്നണിയും മാറി വന്നതല്ല മുരളീധരൻ ; എല്ലാം ഉപേക്ഷിച്ച് വന്നവരെ താങ്കളുടെ പാര്‍ട്ടിയില്‍ കാണാൻ ബുദ്ധിമുട്ടാണ്

Kerala

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

Kerala

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

പുതിയ വാര്‍ത്തകള്‍

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.