വാഷിംഗ്ടണ്‍: ബിജെപി സര്‍ക്കാരിന്റെ ആദ്യവര്‍ഷം ഭാരതത്തിന്റെ ഏറ്റവും നല്ല വര്‍ഷങ്ങളില്‍ ഒന്നാണെന്ന് അമേരിക്കയിലെ ഉന്നത വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍ക്കും ഉദാരവത്ക്കരണത്തിനും ഏറ്റവും അനുയോജ്യമായിരുന്നു ഇത്.
ഉദാരവത്ക്കരണത്തില്‍ പൂര്‍ണ്ണത ഉണ്ടെന്ന് പറയാനാവില്ലെങ്കിലും ഭാരതത്തിന്റെ നല്ലവര്‍ഷം തന്നെയായിരുന്നു ഇത്. വാജ്‌പേയിയുടെയും മന്‍മോഹന്‍ സിങ്ങിന്റെയും ആദ്യവര്‍ഷത്തെക്കാള്‍ മികച്ചത് തന്നെയായിരുന്നു ഇതെന്ന് പറയാമെന്ന് അന്താരാഷ്‌ട്രകാര്യങ്ങളെക്കുറിച്ച് പഠനം നടത്തുന്ന റിക് റോസ്സോ പറഞ്ഞു.
സാമ്പത്തിക നയങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയെടുത്ത തീരുമാനങ്ങള്‍ ശരിയായ ദിശയിലുള്ളത് തന്നെയാണ്. ഇതിലൂടെ നിക്ഷേപകരെ ആകര്‍ഷിക്കുവാനായി. എല്ലാത്തരത്തിലും പോസിറ്റീവ് വര്‍ഷമാണിത്. ഫെബ്രുവരി അവസാനത്തില്‍ വിദേശ നിക്ഷേപം 32.5 ബില്യണ്‍ ഡോളറായിരുന്നു. കഴിഞ്ഞവര്‍ഷത്തെക്കാള്‍ 38 ശതമാനത്തിന്റെ വര്‍ദ്ധനവാണിത്. ഇതേകാലയളവില്‍ ഭാരത യുഎസ് വ്യാപരം 67.3 ബില്യണായിരുന്നു.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 5.1 ശതമാനത്തിന്റെ വളര്‍ച്ചയാണിത്. വിദേശ ആഭ്യന്തര സ്ഥാപനങ്ങള്‍ നല്ല രീതിയില്‍ മുന്നേറുവാനായി. ലോകബാങ്കിന്റെ ബിസിനസ് റാങ്കില്‍ ഭാരതം 142-ാമതാണ്. ഇത് 50ലെത്തിക്കാനുള്ള കഠിനപരിശ്രമത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.
















