കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഖുറാന്‍ കത്തിച്ചുവെന്നാരോപിച്ചു യുവതിയെ അടിച്ചുകൊന്ന കേസില്‍ നാലു പേരെ തൂക്കിലേറ്റാന്‍ കോടതി വിധിച്ചു.
28 വയസുകാരിയായ യുവതിയെ കൊലപ്പെടുത്തിയ കേസിലാണു പ്രതികള്‍ക്കു കാബൂള്‍ കോടതി വധശിക്ഷ വിധിച്ചത്.
എട്ടു പ്രതികളെ 16 വര്‍ഷം തടവിനും കോടതി ശിക്ഷിച്ചു. കേസില്‍ 18 പേരെ വെറുതെവിട്ടു.
















