അയര്‍ക്കുന്നം: കോട്ടയം കെഎസ്ആര്‍റ്റിസി ഡിപ്പോയില്‍ നിന്നും അനുവദിച്ച ആറ് ലോഫ്‌ളോര്‍ ബസ്സുകള്‍ പ്രൈവറ്റ് ബസ്സ് ലോബിയുടെ ഇടപെടലിനെതുടര്‍ന്ന് ഇതുവരെ ആരംഭിച്ചിട്ടില്ല. കോട്ടയത്തുനിന്നും മണര്‍കാട്. അമയന്നൂര്‍, അയര്‍ക്കുന്നം വഴി കിടങ്ങൂര്‍ പാലാ റൂട്ടിലോടേണ്ട ബസ്സുകള്‍ക്കാണ് ഈ ഗതി വന്നിരിക്കുന്നത്. കൂടുതലായും സ്വകാര്യബസ്സുകള്‍ മാത്രം സര്‍വ്വീസ് നടത്തുന്ന ഈ റൂട്ടില്‍ പുതുതായ് അനുവദിച്ച ബസ്സുകള്‍ യാത്രക്കാര്‍ക്ക് അനുഗ്രഹമായിരിക്കെയാണ് അധികാരികളെ സ്വാധീനിച്ച് സ്വകാര്യബസ്‌ലോബികള്‍ ജനങ്ങളെ ദുരിതത്തിലാഴ്‌ത്തുന്നത്.എത്രയും പെട്ടെന്ന് ബസ്സുകള്‍ ഓടിക്കാന്‍ നടപടികള്‍സ്വീകരിക്കണമെന്ന് ബിജെപി ജില്ലാപ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ നയിച്ച രാഷ്‌ട്രീയപ്രചരണജാഥയുടെ സ്വീകരണസമ്മേളനത്തില്‍ ബിജെപി അയര്‍ക്കുന്നം പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ചന്ദ്രചൂഡന്‍നായര്‍ ആവശ്യപ്പെട്ടു. വൈസ് പ്രസിഡന്റ് ആനന്ദ് ആര്‍. നായര്‍, ജനറല്‍സെക്രട്ടറി സജീവ്, ജില്ലാകമ്മറ്റിയംഗം ഗോപാലകൃഷ്ണന്‍ കൂട്ടുങ്കല്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.
















