വടക്കഞ്ചേരി: സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഎം ആഹ്വാനം ചെയ്ത ആലത്തൂര്‍ താലൂക്ക് ഹര്‍ത്താലില്‍ ജനം വലഞ്ഞു. തൃശൂര്‍-പാലക്കാട് റൂട്ടിലെ ബസുകള്‍ ഉള്‍പ്പടെ വാഹനഗതാഗതം സ്തംഭിച്ചു. കടകമ്പോളങ്ങളും അടഞ്ഞുകിടന്നു. സംഘട്ടനത്തില്‍ മരിച്ച കാരപ്പൊറ്റ മാട്ടുവഴി പരേതനായ രാമന്‍കുട്ടിയുടെ മകന്‍ വിജയന്‍(43)ന്റെ മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഇന്നലെ വൈകുന്നേരം അഞ്ചരയോടെ കാരപ്പൊറ്റയിലെത്തിച്ചു.
കണ്ണമ്പ്ര കാരപ്പൊറ്റ മേഖലയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ വന്‍പോലീസ് സന്നാഹമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഡിവൈഎസ്പി ഒ.കെ. ശ്രീരാമന്റെ നേതൃത്വത്തില്‍ സിഐമാരും എസ്‌ഐമാരും ഉള്‍പ്പെടുന്ന ശക്തമായ പോലീസ് കാവലാണ് സംഘര്‍ഷസാധ്യതയുള്ള സ്ഥലങ്ങളില്‍ വിന്യസിച്ചിട്ടുള്ളത്. എസ്പി മഞ്ജുനാഥും സംഭവസ്ഥലത്തെത്തിയിരുന്നു.
കാരപ്പൊറ്റയിലെ ഓട്ടോ-ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയന്‍(സിഐടിയു) സെക്രട്ടറിയാണ് മരിച്ച വിജയന്‍. ഭാര്യ: വിമല. മക്കള്‍: അശ്വതി, ആര്യ. മാതാവ്: ലക്ഷ്മി. സഹോദരങ്ങള്‍: ഉണ്ണികൃഷ്ണന്‍, സത്യഭാമ, ഗിരിജ,ഗീത,സരസ്വതി,മോഹന്‍ദാസ്, സന്തോഷ്. ഞായറാഴ്ച വൈകുന്നേരം ആറോടെയാണ് കാരപ്പൊറ്റ പടിഞ്ഞാമുറിയില്‍വച്ച് ആക്രമണത്തില്‍ പരിക്കേറ്റ വിജയന്‍ കൊല്ലപ്പെട്ടത്.
















