Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

നീതിസൂര്യന്റെ പിന്‍മുറക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2015, 11:56 am IST
in Vicharam

മനുഷ്യത്വവും നീതിയോടുള്ള ആത്മാര്‍ത്ഥതയും ആര്‍ദ്രതയും സമൂഹത്തില്‍ നിന്ന് കുറ്റിയറ്റുപോയി എന്നു വിലപിക്കുമ്പോഴും നന്മയുടെ ഉറവ വറ്റാത്ത മനസ്സുകള്‍ നമുക്കിടയില്‍ സജീവമായി നില്‍ക്കുന്നുണ്ട്. ഇതറിയുമ്പോള്‍ അവാച്യമായ സന്തോഷം തന്നെയാണ് അനുഭവപ്പെടുക. ആ വികാരം മനസ്സുകളില്‍ നിന്ന് മനസ്സുകളിലേക്ക് പടര്‍ന്നെങ്കില്‍ എന്ന് തീര്‍ച്ചയായും ആഗ്രഹിച്ചുപോകും. അത്തരം നന്മയൂറിക്കൂടുന്ന മനസ്സുകള്‍ ഉള്ളതുകൊണ്ടാണ് സമൂഹം വലിയ തട്ടും തടവും ഇല്ലാതെ മുന്നോട്ടുപോകുന്നതെന്ന് നിസ്സംശയം പറയാനാവും. അത്തരത്തിലുള്ള ഒരു സംഭവമാണ് കഴിഞ്ഞ ദിവസം പാലക്കാട്ടുനിന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കോടതി ജീവനക്കാര്‍ക്ക് 22 വര്‍ഷം മുമ്പ് പറ്റിയ ഒരു തെറ്റിലൂടെ ഒരു കുടുംബം കണ്ണീരു കുടിക്കുകയായിരുന്നു. ആ കണ്ണീരാണ് കഴിഞ്ഞ ദിവസം ഒരു ന്യായാധിപന്‍ സ്വമേധയാ തുടച്ചുകൊടുക്കാന്‍ സന്നദ്ധത കാണിച്ചത്. മോട്ടോര്‍ വാഹന അപകട കേസുകള്‍ കൈകാര്യം ചെയ്യുന്ന പാലക്കാട് അഡീഷനല്‍ ജില്ലാ ജഡ്ജി എസ്. മനോഹര്‍ കിണിയാണ് സ്വന്തം ശമ്പളത്തില്‍നിന്ന് ഒരു ലക്ഷം രൂപ നിര്‍ധന കുടുംബത്തിന്റെ ദുരിതത്തിന് ആശ്വാസമായി നല്‍കിയത്. ഇതുവഴി കാരുണ്യത്തിന്റെ കൈത്താങ്ങാവാന്‍ഒരു ജുഡീഷ്യല്‍ ഓഫീസര്‍ക്ക് കഴിഞ്ഞു. ഒരുതരത്തിലും തനിക്ക് ഉത്തരവാദിത്തമില്ലാത്ത ഒരു സംഭവഗതിയില്‍ മനുഷ്യത്വത്തിന്റെ ഊടുംപാവുമായി നിലകൊള്ളുകയായിരുന്നു ആ ന്യായാധിപന്‍.

പുതുപ്പരിയാരം വാക്കില്‍പറമ്പ് ശ്രീകുമാറിന്റെ കുടുംബത്തിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് അനുവദിച്ച നഷ്ടപരിഹാരത്തുകയായിരുന്നു 98,700 രൂപ. 1993 മെയ് 10 ന് റോഡ് മുറിച്ചുകടക്കുമ്പോഴാണ് ഏഴു വയസ്സുകാരനായ ശ്രീകുമാര്‍ മരണമടയുന്നത്. നഷ്ടപരിഹാരത്തിനായി ശ്രീകുമാറിന്റെ പിതാവ് സുന്ദരന്‍ നല്‍കിയ ഹരജിയില്‍ എംഎസിടി കോടതി 96 ല്‍ 98,700 രൂപ നല്‍കാന്‍ വിധിച്ചു. എന്നാല്‍ നിക്ഷേപത്തുക സ്വീകരിക്കുന്ന ഫയലില്‍ കേസ് നമ്പര്‍ രേഖപ്പെടുത്തുന്നതില്‍ കോടതി ജീവനക്കാര്‍ക്ക് തെറ്റുപറ്റി. ഇതോടെ ഈ സംഖ്യ മറ്റൊരാള്‍ക്ക് ലഭിച്ചു. അയാള്‍ പക്ഷേ, മറ്റൊരു വാഹന അപകടക്കേസില്‍ 2004 ല്‍ മരിച്ചു. ഇപ്പോള്‍ ഈ കേസ് കോടതിയുടെ പരിഗണനയിലാണ്.

തുകമാറി അനുവദിച്ചത് മനസ്സിലായപ്പോള്‍ സുന്ദരന്‍ അഭിഭാഷകന്‍ മുഖേന ഹൈക്കോടതിയെ സമീപിച്ചു. ഇതിനിടെ രാമകൃഷ്ണന്റെ ഭാര്യയും കോടതിയിലെത്തി. കേസ് വീണ്ടും പരിഗണിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഇതിനെ തുടര്‍ന്ന് കേസ് പരിഗണിച്ച ജഡ്ജി മനോഹര്‍ കിണി സ്വന്തം കൈയില്‍ നിന്ന് ശ്രീകുമാറിന്റെ കുടുംബത്തിന് തുക നല്‍കുകയായിരുന്നു. നിയമപ്രകാരം ശ്രീകുമാറിന്റെ കുടുംബത്തിന് തുകയൊന്നും അനുവദിക്കാനാവില്ലെന്നു വന്നതോടെ ആ കുടുംബത്തിന്റെ സങ്കടങ്ങളിലേക്ക് നീതിയുടെ കൈ നീളുകയാണുണ്ടായത്. അപൂര്‍വമായ ഒരു കാരുണ്യത്തിന്റെ ഹൃദയസ്പര്‍ശിയായ അനുഭവമായി മാറി സംഭവം.

മാസങ്ങള്‍ക്ക് മുമ്പ് വടകരയിലും സമാനമായ ഒരു സംഭവം ഉണ്ടായി. അരവിന്ദ് ബി എടയോടി എന്ന മുന്‍സിഫാണ് അന്ന് ഒരു പാവം കര്‍ഷകന്റെ കണ്ണീരൊപ്പാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം ബാങ്കിലടച്ചത്. വായ്‌പയെടുത്ത ചുഴലി നമ്പ്യാര്‍കുന്നുമ്മല്‍ കുമാരന്‍ കനറാ ബാങ്കിന് 32,000 ത്തോളം രൂപ നല്‍കാനുണ്ടായിരുന്നു. ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ ലോക് അദാലത്തില്‍ കേസ് പരിഗണനയ്‌ക്കുവന്നു. അധികൃതരുമായി സംസാരിച്ച് തുക 15,000 ആക്കി. എന്നാല്‍ ചില്ലിക്കാശ് കൈവശമില്ലാതിരുന്ന കുമാരന് അതും അടയ്‌ക്കാനായില്ല. വിഷമം മനസ്സിലാക്കിയ മുന്‍സിഫ് അരവിന്ദ് സ്വന്തം അക്കൗണ്ടില്‍ നിന്ന് ആ പണം അടച്ചു.

നീതിന്യായ രംഗത്തെ രജതരേഖകളായി നില്‍ക്കുന്നു അരവിന്ദ് ബി എടയോടിയുടെയും എസ്.മനോഹര്‍ കിണിയുടെയും പ്രവൃത്തി. ജുഡീഷ്യറി എങ്ങനെയാണ് നീതി നടപ്പാക്കുന്നതെന്നതിന്റെ മികച്ച ഉദാഹരണമായി നമുക്കിതിനെ വിശേഷിപ്പിക്കാം.നിസ്സഹായരായിപ്പോകുന്നവരുടെ വേദന സ്വന്തം വേദനയായി കരുതി അവരെ ആശ്വസിപ്പിക്കാന്‍ ഏതറ്റം വരെയും പോകാന്‍ തയാറായിരുന്ന ജസ്റ്റിസ് വി. ആര്‍. കൃഷ്ണയ്യരെ ഇത്തരുണത്തില്‍ കരുണാര്‍ദ്രമായി ഓര്‍ക്കേണ്ടതുണ്ട്.

നീതിസൂര്യന്‍ എന്ന വിളിപ്പേരിന് സര്‍വഥാ യോഗ്യനായിരുന്ന അദ്ദേഹത്തിന്റെ പിന്‍ഗാമികളായി മാറാന്‍ എന്തുകൊണ്ടും യോഗ്യരാണ് മേല്‍സൂചിപ്പിച്ച ന്യായാധിപന്‍മാര്‍. കണ്ണുകെട്ടപ്പെട്ട നീതിദേവതയുടെ മുമ്പില്‍ തുറന്ന കണ്ണോടെ പ്രവര്‍ത്തിക്കുന്ന ഇരുവരും മനുഷ്യത്വത്തിന്റെ മഹാസന്ദേശം തന്നെയാണ് സമൂഹത്തിന് നല്‍കുന്നതെന്ന കാര്യത്തില്‍ സംശയമില്ല.

ഇത്തരക്കാരുടെ പ്രവര്‍ത്തനങ്ങളുടെ ആകെത്തുക അറിയുന്നതുകൊണ്ടാവാം നമ്മുടെ സംസ്ഥാന ദൈവത്തിന്റെ സ്വന്തം നാടായി വിളിക്കപ്പെടുന്നത്. ഈ മനസ്ഥിതിയുള്ള ഉദ്യോഗസ്ഥരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കട്ടെ എന്നാണ് ഞങ്ങള്‍ക്ക് ആശംസിക്കാനുള്ളത്. അത്രയ്‌ക്ക് മാതൃകാപരമായിരിക്കുന്നു ഇരുവരുടെയും പ്രവൃത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.