Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഇ-മാലിന്യം; ആര്‍ക്കാണു ചേതം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 3, 2015, 09:32 pm IST
inVicharam

ഇ-മാലിന്യങ്ങളും മനുഷ്യന്റെ സൈ്വരജീവിതം നശിപ്പിക്കുന്ന നിലയയായി. അവ പുറത്തുവിടുന്ന രാസപദാര്‍ത്ഥങ്ങള്‍ മനുഷ്യ ജീനുകളെയും വരെ നിയന്ത്രിക്കുന്നു. കാന്‍സറുകളും ട്യൂമറുകളും ഹൃദ്രോഗങ്ങളും കരള്‍-കിഡ്‌നി രോഗങ്ങളും മറ്റും വര്‍ധിക്കാന്‍ കാരണം പോലും ഇ-വേയ്സ്റ്റ് മൂലമാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഗാര്‍ഹികോപകരണങ്ങള്‍ വരെയുള്ള വിവിധ നിത്യോപയോഗ  ഇലക്‌ട്രോണിക് ഉല്‍പ്പന്നങ്ങള്‍ ഉപയോഗശൂന്യമായി വലിച്ചെറിയുമ്പോള്‍ പുറത്തുവരുന്ന രാസപദാര്‍ത്ഥങ്ങളാണ് നമുക്കു ചുറ്റുമുള്ള ഈ അപകടകാരികള്‍. ആകെ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഇ-മാലിന്യങ്ങളില്‍ ബഹുഭൂരിപക്ഷവും മണ്ണില്‍ കുഴിച്ചുമൂടുകയോ അലക്ഷ്യമായി വലിച്ചെറിയപ്പെടുകയോ ചെയ്യപ്പെടുന്നു. അവയിലെ രാസമാലിന്യങ്ങള്‍ കുടിവെള്ളത്തിലൂടെ മനുഷ്യശരീരത്തിലെത്തുന്നു.

ഇലക്ട്രിക്കല്‍-ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ ഉല്‍പ്പാദനം, നവീകരണം, പുനരുപയോഗം, പുനഃചംക്രമണം എന്നിവയെല്ലാം ചേര്‍ന്ന ശൃംഖല ഇ-മാലിന്യത്തിനു കാരണമാണ്. പ്രതിവര്‍ഷം ലോകമൊട്ടുക്ക് 20 മുതല്‍ 50 ദശലക്ഷം മെട്രിക്ടണ്‍ ഇ-മാലിന്യങ്ങളാണ് ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്. ലോകത്ത് ഇതിന്റെ 10 ശതമാനത്തില്‍ താഴെയേ  പുനഃചംക്രമണ വിധേയമാകുന്നുള്ളു.

10 ലക്ഷം ലാപ്‌ടോപ്പുകള്‍ പുനഃചംക്രമണം ചെയ്താല്‍ അമേരിക്കയിലെ 3657 വീടുകളില്‍ പ്രതിവര്‍ഷം ഉപയോഗിക്കുന്ന വൈദ്യുതി ലാഭിക്കാന്‍ കഴിയും. കാത്തോഡ് രശ്മി ട്യൂബുകളുള്ള ടെലിവിഷന്‍, കമ്പ്യൂട്ടര്‍മോണിറ്ററുകള്‍ എന്നിവയും ലിക്വിഡ് ക്രിസ്റ്റല്‍ ഡിസ്‌പ്ലെകള്‍ (എല്‍സിഡി)ഉളള ഡെസ്‌ക്‌ടോപ്പ് മോണിറ്ററുകള്‍, ടെലിവിഷനുകള്‍, പ്ലാസ്മാ ടെലിവിഷന്‍, ഡിവിഡി പ്ലെയേഴ്‌സ് എന്നിവയിലെല്ലാം അതിമാരകമായ രാസപദാര്‍ത്ഥങ്ങളുണ്ട്. ബംഗളൂരുവില്‍ മാത്രം 57000 ടണ്‍ ഇ മാലിന്യം ഒരുവര്‍ഷം ഉല്‍പ്പാദിപ്പിക്കപ്പെടുന്നു. ഓരോ വര്‍ഷവും 20 ശതമാനം വര്‍ദ്ധിച്ച് 2020 -ല്‍ അതിന് 500 ശതമാനം വര്‍ധനയുണ്ടാകുമത്രെ!

ഭാരതത്തിലെ 40 ശതമാനം ഐടി വ്യവസായവും അവിടെയാണ്. ഭാരതത്തിലെ ഇ-മാലിന്യ ഉല്‍പ്പാദനം 2015 ല്‍ 15 ലക്ഷം മെട്രിക് ടണ്‍ ആകും. ഭാരതത്തിലെ മറ്റു നഗരങ്ങളില്‍ ന്യൂദല്‍ഹി (67000 മെട്രിക് ടണ്‍), മുംബൈ (96000 ), ചെന്നൈ (47000) കൊല്‍ക്കത്ത (35000 ), ഹൈദരാബാദ് (25000) എന്നിങ്ങനെയാണ്. ഇ-മാലിന്യ ഉല്‍പ്പാദനത്തില്‍ യു എന്‍ കണക്കനുസരിച്ച്  അഞ്ചാം സ്ഥാനമാണ് ഭാരതത്തിന്. 2014 ല്‍ മാത്രം ഭാരതത്തില്‍ പുറന്തള്ളിയത് 1.7 ദശലക്ഷം ഇലക്‌ട്രോണിക്, ഇലക്ട്രിക്കല്‍ ഉപകരണങ്ങളാണ്.

ലോകത്ത് ഏറ്റവും കൂടുതല്‍ ഇ-മാലിന്യങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നത് ചൈനയാണ് (ആറ് ലക്ഷം എം ടി). ജപ്പാനും ജര്‍മനിയുമാണ് തൊട്ടു പുറകില്‍. യൂറോപ്പിലെ രാജ്യങ്ങളില്‍ നോര്‍വെ, സ്വിറ്റ്‌സര്‍ലന്റ്, ഐസ്‌ലാന്റ്, ഡെന്‍മാര്‍ക്ക്, യുകെ എന്നി രാജ്യങ്ങളിലാണ് ഇ-മാലിന്യ ഉല്‍പ്പാദനത്തിലെ ആദ്യ  അഞ്ചുരാജ്യങ്ങള്‍. ഇ-മാലിന്യങ്ങളില്‍ ഏറ്റവും കൂടുതല്‍ അടുക്കളയിലെ ഉപകരണങ്ങള്‍, ഡ്രൈവാഷിംങ് മെഷീനുകള്‍, വാഷിങ് മെഷീനുകള്‍, ഹീറ്ററുകള്‍, മൈക്രോവേവ് ഓവനുകള്‍, ഡിഷ്‌വാഷുകള്‍, വാക്വം ക്ലീനേഴ്‌സ്, ടോസ്റ്റേഴ്‌സ്, ഇലക്ട്രിക് ഷേവിംഗ് മെഷീനുകള്‍, കാമറകള്‍, ഇലക്ട്രിക് സ്റ്റൗകള്‍, കമ്പ്യൂട്ടറുകള്‍, കാല്‍ക്കുലേറ്ററുകള്‍, എല്‍സിഡി ലൈറ്റുകള്‍ തുടങ്ങിയവയാണ്.

ഈ മാലിന്യങ്ങളില്‍ 75 ശതമാനവും ഭൂമി നികത്താനുപയോഗിക്കുന്നുവെന്നത് ആപല്‍ക്കരമായ പ്രവണതയാണ്. മെര്‍ക്കുറി, ലെഡ്, കാഡ്മിയം എന്നിവ ഭൂഗര്‍ഭജലത്തില്‍ എത്തിച്ചേരുന്നത് അങ്ങനെയാണ്. ഇതില്‍ മെര്‍ക്കുറി കലര്‍ന്ന ജലം ഉപയോഗിച്ചാല്‍ നാഡിവ്യവസ്ഥകളെ തകര്‍ത്ത് തളര്‍വാതത്തിലെത്തിക്കുന്ന മിനാമാത്ത രോഗവും കാഡ്മിയം വഴി  എല്ല് തകര്‍ക്കുന്ന ”ഇട്ടായ്, ഇട്ടായ്” രോഗവും ലെഡ് വഴി പ്ലംബിസമെന്ന രക്തം ദുഷിപ്പിക്കുന്ന രോഗവും മനുഷ്യനില്‍ ഉണ്ടാകുന്നു. ഇ-മാലിന്യങ്ങള്‍ ലോകം മുഴുവന്‍ ഒരു വലിയ പ്രതിസന്ധിയായി വളരുകയാണ്. മനുഷ്യനെ രോഗാതുരമാക്കുന്ന രാസപദാര്‍ത്ഥങ്ങള്‍ ഇ-മാലിന്യങ്ങളില്‍ നിന്നും പുറത്തുവരുന്ന എന്നത് തന്നെയാണ് ഈ പ്രതിസന്ധിക്ക് കാരണം.

2009 ല്‍ ഭാരതത്തില്‍ ഇ-മാലിന്യം (കൈകാര്യം ചെയ്യല്‍ മാനേജ്‌മെന്റ്) നിയമം നിലവില്‍ വന്നെങ്കിലും, 2011 ല്‍ അതിനു ഭേദഗതി വന്നെങ്കിലും നിയമം നടപ്പാക്കാന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും നടപടികള്‍ ഉണ്ടായില്ല. തുടര്‍ന്നാണ് കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം മന്ത്രാലയം 2015 ല്‍ ഇ-മാലിന്യ മാനേജ്‌മെന്റ് നിയമം കൊണ്ടുവന്നത്. ഈ നിയമത്തില്‍ ഇ-മാലിന്യ മാനേജ്‌മെന്റിന് വിവിധ സ്ഥാപനങ്ങളും വ്യക്തികളും ചെയ്യേണ്ട കാര്യങ്ങള്‍ അക്കമിട്ട് നിരത്തുന്നുണ്ട്. പുതിയ നിയമത്തില്‍ ഉല്‍പ്പാദക ഉത്തരവാദിത്തം നിരീക്ഷിക്കേണ്ടത് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ വഴി സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡുകള്‍ക്കാണ്. സംസ്ഥാനങ്ങളില്‍ ഇ-മാലിന്യ മാനേജ്‌മെന്റ് നിയമം 2015 നടപ്പിലാക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ട ഉത്തരവാദിത്വം കേന്ദ്രമലിനീകരണനിയന്ത്രണ ബോര്‍ഡുകള്‍ക്കാണ്. നിയമം താഴെത്തട്ടില്‍ നടപ്പില്‍ വരുത്തേണ്ടത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്.

ഉല്‍പ്പന്നത്തിന്മേല്‍ ലാഭം കൊയ്യുന്നവര്‍ക്ക് അതിന്റെ മാലിന്യം കൈകാര്യം ചെയ്യാനും ഉത്തരവാദിത്വമുണ്ട്. നിയമപ്രകാരം ഇവര്‍  ഇ-മാലിന്യങ്ങള്‍ ശേഖരിക്കാന്‍ കളക്ഷന്‍ സെന്ററുകള്‍ തുറക്കണം.  കേടുവന്നതും ഉപയോഗിക്കാന്‍ പറ്റാത്തതും പുനരുപയോഗത്തിന് സാധ്യതയുള്ളതും പുനഃചംക്രമണത്തിന് കഴിയുന്നതുമായ ഇലക്ട്രിക്കല്‍-ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ കളക്ഷന്‍ സെന്ററുകളില്‍ ശേഖരിക്കപ്പെടണം.

നിയമം പ്രാബല്യത്തിലുണ്ടായിട്ടും ഇ-മാലിന്യങ്ങളുടെ പുനഃചംക്രമണം നടക്കുന്നത് അഞ്ച് ശതമാനത്തിന്റെ മാത്രമാണ്. ഇ-മാലിന്യ ഉല്‍പ്പാദക കമ്പനികളുടെ കാര്യം എടുക്കുകയാണെങ്കില്‍ പ്രധാനപ്പെട്ട 20 ഉല്‍പ്പാദക കമ്പനികളില്‍ ഒമ്പതെണ്ണത്തിന് ഭാരതത്തില്‍ ഇ-മാലിന്യം തിരിച്ചെടുക്കുവാനുള്ള ഒരൊറ്റ സെന്റര്‍ പോലുമില്ല.

ആപ്പിള്‍, മൈക്രോ സോഫ്റ്റ്, പാനസോണിക്, പിസിഎസ്, ഫിലിപ്‌സ്, ഷാര്‍പ്പ്, സോണി എറിക്‌സണ്‍, തോഷിബ എന്നിവയാണവ. സാംസങ് കമ്പനിയ്‌ക്ക് ഭാരതത്തില്‍ ആകെ ഒരു തിരിച്ചെടുക്കല്‍ സെന്റര്‍ മാത്രം. മൊബൈല്‍ ഫോണ്‍ മാത്രമാണ് തിരിച്ചെടുക്കുക. കമ്പ്യൂട്ടര്‍ കമ്പനികളില്‍ വിപ്രോ, എച്ച്‌സിഎല്‍ എന്നീ കമ്പനികള്‍ക്ക് തിരിച്ചെടുക്കല്‍ പദ്ധതി നിലവിലുള്ളവരാണ്. എന്നാല്‍ ഈ സൗകര്യം ഓണ്‍ലൈന്‍ വഴി ഏസറിന് മാത്രമാണുള്ളത്.

പ്രയോഗത്തില്‍ കാര്യമാത്ര പ്രസക്തമായി ഒന്നും നടക്കുന്നില്ലെന്ന് സാരം. നോക്കിയ കമ്പനിക്ക് ഭാരതത്തില്‍ 354 കളക്ഷന്‍ സെന്ററുകളുണ്ട്. അത് പ്രധാനപ്പെട്ട നഗരങ്ങളില്‍ മാത്രമായി ഒതുങ്ങുന്നു. ഏസര്‍, മോട്ടൊറോള, എല്‍എന്‍ജി എന്നീ കമ്പനികള്‍ക്കും ഭാരതത്തില്‍ കളക്ഷന്‍ സെന്ററുകള്‍ ഉണ്ട്.

കേരളത്തില്‍ ഇ-മാലിന്യ മാനേജ്‌മെന്റ് നിയമം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നടപ്പാക്കേണ്ട കെഎസ്പിസിബി നിയമം വന്ന കാര്യം പോലും അറിഞ്ഞ മട്ടില്ല. പ്രധാനപ്പെട്ട  എല്ലാ സ്ഥലങ്ങളിലും ഉല്‍പ്പാദകരെക്കൊണ്ടും നിര്‍മ്മാതാക്കളെക്കൊണ്ടും ഡീലര്‍മാരെക്കൊണ്ടും ഇ-മാലിന്യ കളക്ഷന്‍ സെന്ററുകള്‍ തുടങ്ങിക്കുവാനുള്ള നടപടികള്‍ ആരംഭിക്കേണ്ടിയിരിക്കുന്നു.

നഗരമാലിന്യങ്ങളില്‍ വലിയ ഒരു പങ്ക് ഇന്ന് ഇ-മാലിന്യങ്ങളാണ്. ഇ-മാലിന്യങ്ങള്‍ പൊളിച്ച് വില്‍ക്കുന്നവരും പുനഃചംക്രമണം ചെയ്യുന്നവരും ഇ-മാലിന്യങ്ങളില്‍നിന്നുണ്ടാകുന്ന രാസമലിനീകരണത്തെക്കുറിച്ച് ഒട്ടും ബോധവാന്മാരല്ല എന്നതാണ് വാസ്തവം. അതിനാല്‍ത്തന്നെ കേരളത്തില്‍ ഈ മാലിന്യങ്ങള്‍ അലക്ഷ്യമായാണ് കൈകാര്യം ചെയ്യുന്നത്.

സര്‍ക്കാരിന് ജനങ്ങളുടെ ആരോഗ്യസംരക്ഷണ കാര്യത്തിലുള്ള താല്‍പ്പര്യം വളരെ കുറവാണെന്നു സുവ്യക്തമാണ്. ഉപരിതല ജലസ്രോതസ്സുകളും ഭൂഗര്‍ഭജലസ്രോതസ്സുകളും ഇ-മാലിന്യങ്ങളില്‍നിന്നുള്ള മാരക രാസമാലിന്യങ്ങള്‍ നിറയുന്നതിന് മുമ്പ് സര്‍ക്കാര്‍ നിയമം നടപ്പാക്കുവാന്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടത് അടിയന്തരാവശ്യമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സഹായം ആവശ്യമുള്ളവരിലേക്ക് നീതിനിര്‍വഹണ സംവിധാനം സ്വയം എത്തിച്ചേരണം;ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സഹായം തേടി ആളുകള്‍ എത്തും വരെ കാത്തിരിക്കരുത്

Kerala

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

Kerala

ഇരുപത്തഞ്ച് പാര്‍ട്ടിയും , മുന്നണിയും മാറി വന്നതല്ല മുരളീധരൻ ; എല്ലാം ഉപേക്ഷിച്ച് വന്നവരെ താങ്കളുടെ പാര്‍ട്ടിയില്‍ കാണാൻ ബുദ്ധിമുട്ടാണ്

Kerala

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

Kerala

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

പുതിയ വാര്‍ത്തകള്‍

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.