ലണ്ടന്‍: ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ ഇറാഖിലെ യുദ്ധത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഇടയ്‌ക്ക് വിശ്രമിക്കാനും വിനോദിക്കാനും പഞ്ചനക്ഷത്ര ഹോട്ടല്‍ സ്ഥാപിച്ചു. യുദ്ധത്തെ പ്രൊഫഷണലായി കാണുന്ന ഐ എസ് ഭീകരരുടെ ഓരോ ചെയ്തികളും ഏറെ വിചിത്രമാകുകയാണ്.
സിറിയ- ഇറാഖ് പ്രദേശങ്ങളില്‍ ഐഎസ് കൈയടക്കിയ മുഴുവന്‍ സ്ഥലങ്ങളിലെയും ഹോട്ടലുകള്‍ അവര്‍ പൂട്ടിച്ചിരുന്നു. ആനിനാവാ ഹോട്ടലിലെ 262 മുറികള്‍ യുദ്ധപ്രദേശം സന്ദര്‍ശിക്കുന്ന കമാണ്ടര്‍മാര്‍ക്കു വേണ്ടി ബുക് ചെയ്തിരിക്കുകയാണ്.
ഈ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ സാധാരണ മറ്റു ഹോട്ടലുകളിലുള്ള എല്ലാ സൗകര്യങ്ങളും ലഭ്യമായിരിക്കുമെന്നാണറിയുന്നത്. എന്നാല്‍ ഹോട്ടലില്‍ നൃത്തം, പുകവലി, ചൂതാട്ടം തുടങ്ങിയവ ഉണ്ടാകില്ലെന്ന് ചില പത്രങ്ങള്‍ എഴുതുന്നു. പക്ഷേ സ്ത്രീകള്‍ ഉണ്ടാകും. അവര്‍ അടിമുടി കറുപ്പു വസ്ത്രമണിഞ്ഞും കയ്യുറകള്‍ ധരിച്ചുമായിരിക്കും ഹോട്ടലില്‍ ജോലിചെയ്യുകയെന്ന് വിശദീകരിക്കുന്നു.
















