വാഷിങ്ടണ്‍: സൂപ്പര്‍ ഹെര്‍ക്കുലീസ് വിമാനങ്ങള്‍ ഭാരതത്തിന് വില്‍ക്കുന്നതിന് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ അനുമതി. 96 ദശലക്ഷം യുഎസ് ഡോളറിന്റെ ഇടപാടാണിത്. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ ഫലപ്രദമാകുന്നതാണ് ഈ സുപ്പര്‍ വിമാനങ്ങള്‍.
പെന്റഗണിന്റെ വിദേശ ആയുധ വില്പനകള്‍ കൈകാര്യം ചെയ്യുന്ന വിഭാഗം ഇത് സംബന്ധിച്ച് കഴിഞ്ഞ ആഴ്ച വിജ്ഞാപനം നടത്തുകയും യുഎസ് കോണ്‍ഗ്രസ് ഇതിന് പച്ചക്കൊടി കാട്ടുകയും ചെയ്തിരുന്നു.
ഭാരതത്തിലും വിദേശങ്ങളിലും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ഇത്തരം വിമാനങ്ങള്‍ വ്യോമസേനക്ക് കൂടിയേ തീരൂ. അഞ്ച് വര്‍ഷത്തെക്ക് സ്‌പെയര്‍ പാര്‍ട്‌സ് ഉള്‍പ്പടെയാണ് ഭാരതത്തിന് ലഭിക്കുക.
















