ഇസ്ലാമാബാദ്: നേപ്പാളിനും ഭാരതത്തിനും പിന്നാലെ പാക്കിസ്ഥാനിലും ഭൂചലനം. ഖൈബര്‍ പഖ്തുന്‍ഖ്വാ പ്രവിശ്യയിലാണ് ഇന്നലെ ഉച്ചയോടെ ഭൂചലനം അനുഭവപ്പെട്ടത്.
റിക്ടര്‍ സ്‌കെയിലില്‍ 5.5 പ്രഹരശേഷി രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം താജിക്കിസ്ഥാന്‍ അതിര്‍ത്തിക്ക് സമീപം ഹിന്ദുക്കുഷ് പര്‍വ്വതനിരയിലായിരുന്നു.
സംഭവം ഖൈബര്‍ പഖ്തുന്‍ഖ്വായിലെ മലക്കന്‍ഡ്, സ്വാത്, അപ്പര്‍ ദിര്‍, ലോവര്‍ ദിര്‍ ജില്ലകളില്‍ ഏറെ പരിഭ്രാന്തി സൃഷ്ടിച്ചു.
















