Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഭൂചലനം: മരണസംഖ്യ 10000 എത്തുമെന്ന് നേപ്പാള്‍ പ്രധാനമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2015, 03:00 pm IST
in World

കാഠ്മണ്ഡു: നേപ്പാളിനെ പിടിച്ചുകുലുക്കിയ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം പതിനായിരം എത്തുമെന്ന് നേപ്പാള്‍ പ്രധാനമന്ത്രി സുശീല്‍ കൊയ്‌രാള.

ഒരു വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന സൂചന നല്‍കിയത്. ശനിയാഴ്ചയുണ്ടായ ഭൂചലനത്തില്‍ മരണം 4000 കടന്ന സാഹചര്യത്തിലാണ് നേപ്പാള്‍ പ്രധാനമന്ത്രിയുടെ വാക്കുകള്‍.

പതിനായിരക്കണക്കിന് ആളുകള്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ കഴിയുകയാണ്. തുടര്‍ ചലനങ്ങള്‍ ഇടയ്‌ക്കിടെ ഉണ്ടാകുന്നതിനാല്‍ ജനം ഭീതിയിലാണ്. ഇന്നലെ രാത്രിയിലും മിക്കവരും തുറസായ സ്ഥലങ്ങളിലാണു കഴിച്ചുകൂട്ടിയത്.

നേപ്പാള്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്കു പ്രകാരം ഇതുവരെ 4010 പേരുടെ മൃതദേഹങ്ങള്‍ കിട്ടി. 7598 പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെക്കൊണ്ട് ആശുപത്രികള്‍ നിറഞ്ഞതിനാല്‍ പലരേയും പുറത്തു കിടത്തിയാണു ചികിത്സിക്കുന്നത്. മൃതദേഹങ്ങള്‍പോലും ആശുപത്രിക്കു പുറത്തു കിടത്തിയിരിക്കുന്ന ദയനീയ കാഴ്ച. ദുരന്തം കഴിഞ്ഞു മൂന്നു ദിവസമായതിനാല്‍ ഇനി കണ്ടെത്താനുള്ള മൃതദേഹങ്ങള്‍

അഴുകിത്തുടങ്ങിയിട്ടുണ്ടാകാമെന്നാണു രക്ഷാ പ്രവര്‍ത്തകര്‍ പറയുന്നത്. ഉള്‍മേഖലയില്‍ പലയിടത്തും ഭൂചലനത്തില്‍ തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ നീക്കാന്‍ കഴിഞ്ഞിട്ടില്ല. ഇവയ്‌ക്കുളളില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ കുടുങ്ങിക്കിടക്കുന്നുണ്ടാകുമെന്നാണ് രക്ഷാപ്രവര്‍ത്തകരുടെ നിഗമനം.

രാജ്യത്തിന് ഏറെ വെല്ലുവിളി ഉയര്‍ത്തുന്ന അവസരമാണിതെന്നും രക്ഷാപ്രവര്‍ത്തനത്തിനും പുനരധിവാസത്തിനുമായി കഴിയുന്ന വിധത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ എല്ലാം ചെയ്യുന്നുണ്ടെന്നും സുശീല്‍ കൊയ് രാള പറഞ്ഞു.

എണ്‍പത് ലക്ഷം പേരെ ഭൂചലനം ബാധിച്ചതായി ഐക്യരാഷ്‌ട്രസഭ അറിയിച്ചു. അന്താരാഷ്‌ട്ര സഹായം വേഗത്തിലാക്കാന്‍ നീക്കം നടത്തുന്നതായും 15 ലക്ഷത്തോളം പേര്‍ ഭക്ഷണം ലഭിക്കാതെ ദുരന്തമേഖലയില്‍ കഴിയുന്നുണ്ടെന്നും യുഎന്‍ വ്യക്തമാക്കി.

ദുരന്തത്തിന്റെ ആഴം കൂടുതല്‍ വ്യക്തമായതോടെ ബ്രിട്ടനും യുഎസും അടക്കമുള്ള ലോകരാജ്യങ്ങള്‍ നേപ്പാളിലേക്ക് കൂടുതല്‍ സഹായമെത്തിക്കാനുളള തയ്യാറെടുപ്പിലാണ്. ഇന്ത്യ ഇന്ന് കൂടുതല്‍ സഹായമെത്തിക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

55 ടണ്‍ കുടിവെള്ളവും ബേബിഫുഡും മരുന്നും ബിസ്‌കറ്റുമുള്‍പ്പെടെയുള്ള സാധനങ്ങള്‍ ഇന്ത്യ ഇന്ന് നേപ്പാളിലെത്തിക്കും. രാവിലെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അയച്ച പത്ത് ട്രക്ക് ഭക്ഷണസാധനങ്ങളും ആറ് ട്രക്ക് കുടിവെള്ളവും ഒരു ട്രക്ക് അവശ്യമരുന്നുകളും ഇന്ത്യ നേപ്പാളിലെത്തിച്ചിരുന്നു. ഒരു സംഘം ഡോക്ടര്‍മാരെയും നേപ്പാളിലേക്ക് അയച്ചതായി യുപി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

വൈദ്യുതി ബന്ധത്തിലെ തകരാര്‍ നീക്കാനും ആശയവിനിമയ സംവിധാനങ്ങള്‍ പുനസ്ഥാപിക്കാനും മറ്റ് ജോലികള്‍ക്കുമായി സൈന്യത്തിലെ എന്‍ജിനീയറിംഗ് വിഭാഗത്തില്‍ നിന്നും 100 പേര്‍ കൂടി ഇന്ന് നേപ്പാളിലെത്തും. എവറസ്റ്റ് കൊടുമുടിയില്‍ കുടുങ്ങിക്കിടന്ന ഇരുന്നൂറോളം പേരെ രക്ഷിച്ചതായി നേപ്പാള്‍ വിനോദസഞ്ചാര മന്ത്രാലയം അറിയിച്ചു.

ഇന്ത്യന്‍ സൈന്യവും നേപ്പാള്‍ സൈന്യവും സംയുക്തമായാണു രക്ഷാ പ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കുന്നത്. മറ്റു വിദേശ രാജ്യങ്ങളും നേപ്പാളിനു സഹായവുമായെത്തിയിട്ടുണ്ട്. നേപ്പാളിന് ഒമ്പതു മില്യണ്‍ ഡോളറിന്റെ ധനസഹായം അമേരിക്ക പ്രഖ്യാപിച്ചു.

രക്ഷാപ്രവര്‍ത്തനത്തിനു തെരച്ചിലിനുമായി യുഎസ് എയര്‍ഫോഴ്‌സിന്റെ സി17 വിമാനങ്ങള്‍ നേപ്പാളിലേക്കു തിരിച്ചു. ഓസ്‌ട്രേലിയയും സഹായഹസ്തങ്ങളുമായി എത്തിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: രാജീവ് ചന്ദ്രശേഖര്‍

India

ബംഗാളിലെ ഉയര്‍ന്ന പോളിംഗ് ഭരണവിരുദ്ധവികാരമെന്ന് വിലയിരുത്തല്‍, മമതയുടെ സ്ത്രീവിരുദ്ധ സര്‍ക്കാര്‍ വീണേക്കും

Astrology

ഭക്തർ ഗുരുവായൂരപ്പന് നേരിട്ട് സമർപ്പിക്കുന്ന വഴിപാടുകൾ ഇവയാണ്

World

ഇറാനുമായി ചര്‍ച്ചയ്‌ക്കായി പാകിസ്ഥാനിലേക്ക് പോകാനിരുന്ന യുഎസ് സംഘം യാത്ര റദ്ദാക്കി

Kerala

എത്ര ബോക്സ് ഓഫീസ് ഹിറ്റുകളുണ്ടെന്നതിൽ കാര്യമില്ല ; അവർ മോശം വ്യക്തിയാണെങ്കിൽ മറ്റെന്തുണ്ടായിട്ടും കാര്യമില്ല ; പാർവതി തിരുവോത്ത്

പുതിയ വാര്‍ത്തകള്‍

വയനാട് കടയില്‍ മോഷണം: പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുള്‍പ്പെടെ 2 പേര്‍ പിടിയില്‍

കോഴിക്കോട് 2 പേര്‍ക്ക് പാമ്പ് കടിയേറ്റു

ഇതരസംസ്ഥാന തൊഴിലാളിയെ ആക്രമിച്ച് കവര്‍ച്ച : പ്രതിയെ പശ്ചിമബംഗാളില്‍ നിന്നും പിടികൂടി

ഭരണമാറ്റമുണ്ടാകുമെന്നുറപ്പിച്ചുള്ള കരാറോ?…ഊബറിന് അടുത്ത അഞ്ചു വര്‍ഷത്തേക്ക് പ്രവര്‍ത്തനാനുമതി നല്‍കി ഗണേഷ് കുമാര്‍

ശുദ്ധി ചടങ്ങുകള്‍; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന നിയന്ത്രണം

അച്ഛനെയും കൊലപ്പെടുത്തണമെന്ന് ക്രിസ്റ്റി പറഞ്ഞതായി അയല്‍വാസി, തന്നെ ഈ രീതിയില്‍ ആക്കിയത് വീട്ടുകാരെന്ന് പ്രതി

ഇറാന്‍ യുദ്ധം കത്തിനില്‍ക്കെ തിരക്കിട്ട് ദക്ഷിണകൊറിയന്‍ പ്രസിഡന്‍റ് മോദിയെ കാണാന്‍ വന്നതെന്തിന്?

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ശനിയാഴ്ച 2 പേര്‍ മരിച്ചെന്ന് സംശയം, സൂര്യാതപമേറ്റത് 8 പേര്‍ക്ക്

ഹിന്ദു സ്ത്രീകൾ അമ്പലങ്ങളിൽ പോകുന്നത് ഹിന്ദുത്വ ഗൂഢാലോചന ; ക്ഷേത്രങ്ങളിൽ അന്നദാനം നടത്താനൊക്കെ പണം എവിടെ നിന്ന് ; വിഷം ചീറ്റി വേണു ബാലകൃഷ്ണൻ

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.