Friday, April 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ മൂകാംബികാ സഹസ്ര നാമസ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2015, 07:29 pm IST
in Samskriti

470. ഘ്രാണരൂപാഃ ഘ്രാണം എന്ന പദത്തിന് മൂക്ക്, മണം, മണപ്പിക്കല്‍ എന്നീ അര്‍ത്ഥങ്ങളുണ്ട്. മുന്‍നാമങ്ങള്‍ കണ്ണ്, കാത്, ത്വക്ക്, നാക്ക് എന്നിവയെക്കുറിച്ചായതുകൊണ്ട് ഇവിടെ മൂക്ക് എന്ന അര്‍ത്ഥം സ്വീകരിക്കാം. ഗന്ധത്തിലൂടെ ബാഹ്യലോകത്തെക്കുറിച്ചുള്ള അറിവു പകര്‍ന്നുതരുന്ന അവയവമാണ് മൂക്ക്. ശരീരത്തില്‍ ജീവനെ നിലനിര്‍ത്തുന്നതിന് ആവശ്യമായ ശ്വസനം മൂക്കിലൂടെയാണു നടക്കുന്നത്.

ശരീരത്തില്‍ നിരന്തരമായി മാലിന്യം ഉണ്ടായിക്കൊണ്ടേയിരിക്കും. അവ ഉടനുടന്‍ നീക്കം ചെയ്യാന്‍ വായുവിനെ ഉള്ളിലേക്കു വലിച്ചെടുക്കുകയും മാലിന്യം കലര്‍ന്ന വായു പുറത്തുകളയുകളയും ചെയ്യുന്നത് മൂക്കാണ്. അല്പനേരം ശ്വാസം തടസ്സപ്പെട്ടാല്‍ ജീവന്‍ ശരീരം വിട്ടുപോകും. മണമായും മണപ്പിക്കലായും മണം തിരിച്ചറിയുന്ന ശരീരാവയവമായും ശ്വസോച്ഛ്വാസത്തിലൂടെ ജീവന്‍ നിലനിര്‍ത്തുന്ന അവയവമായും പെരുമാറുന്ന ഘ്രാണം മൂകാംബികാദേവിയുടെ ഒരു രൂപമാണ്.

471. ജ്ഞാതൃരൂപാഃ ജ്ഞാതാവായി രൂപം ധരിച്ചവള്‍. കണ്ണ്, കാത്, ത്വക്ക്, നാക്ക്, മൂക്ക് എന്നീ അഞ്ചു ജ്ഞാനേന്ദ്രിയങ്ങളും മൂകാംബികാദേവിയുടെ രൂപങ്ങളാണെന്ന് അഞ്ചുനാമങ്ങള്‍കൊണ്ടു പറഞ്ഞു. ഈ അഞ്ചു ജ്ഞാനേന്ദ്രിയങ്ങളിലൂടെ ബാഹ്യലോകത്തെക്കുറിച്ചറിയുന്ന വ്യക്തിയാണ് ജ്ഞാതാവ്. ജ്ഞാതാവ് ഉള്‍ക്കൊള്ളുന്ന ജ്ഞാനവും ദേവിതന്നെ. ജ്ഞാനേന്ദ്രിയങ്ങളും ജ്ഞാനവും ജ്ഞാതാവും ദേവിയാണ്.

472. പഞ്ചേന്ദ്രിയവിരാജിതാഃ പഞ്ചേന്ദ്രിയങ്ങള്‍കൊണ്ടു വിരാജിക്കുന്നവള്‍. എന്നോ പഞ്ചേന്ദ്രിയങ്ങളായി വര്‍ത്തിക്കുന്നവള്‍ എന്നോ ഈ നാമത്തെ വ്യാഖ്യാനിക്കാം. പഞ്ചഭൂതാത്മകമായ ജഡവസ്തുക്കള്‍ ചേര്‍ന്നുണ്ടാകുന്നതാണ് ശരീരം. അതില്‍ ചിച്ഛശക്തി ജീവരൂപത്തില്‍ ആവേശിക്കുമ്പോള്‍ ജീവിയാകുന്നു.

ശരീരബന്ധമായ ചിച്ഛശക്തിക്ക്, ജീവാത്മാവിന് ശരീരത്തിനു പുറത്തുള്ള ലോകവുമായി ബന്ധപ്പെടാനുള്ള ഉപകരണങ്ങളാണ് ജ്ഞാനേന്ദ്രിയങ്ങള്‍. ശരീരമായും ജീവനായും രൂപം സ്വീകരിച്ച ചിച്ഛശക്തി ജ്ഞാനേന്ദ്രിയങ്ങളായും മനസ്സായും ബുദ്ധിയായും അവയുടെ നിര്‍ദ്ദേശമനുസരിച്ചു പ്രവര്‍ത്തിക്കുന്ന കര്‍മ്മേന്ദ്രിയങ്ങളായും വര്‍ത്തിക്കുന്നു.

പഞ്ചേന്ദ്രിയങ്ങള്‍കൊണ്ടു ശോഭിക്കുന്നവളായി ദേവിയെ നാമം സ്തുതിക്കുന്നു.

പഞ്ചേന്ദ്രിയങ്ങള്‍ എന്ന പ്രയോഗം അഞ്ചു ജ്ഞാനേന്ദ്രിയങ്ങളെയോ അഞ്ചു കര്‍മ്മേന്ദ്രിയങ്ങളെയോ കുറിക്കുന്നതായി വ്യാഖ്യാനിക്കാം. രണ്ടും സന്ദര്‍ഭത്തില്‍ യോജിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാല്‍പാറ അപകടത്തില്‍ 9 മരണം സ്ഥിരീകരിച്ചു, നാലു പേര്‍ക്ക് പരിക്ക്,അപകടത്തില്‍ പെട്ടത് വിനോദയാത്രയ്‌ക്ക് പോയ മലയാളികള്‍

India

പ്രതിപക്ഷ എതിര്‍പ്പില്‍ വനിതാ സംവരണ ബില്‍ ലോക്‌സഭയില്‍ പാസാക്കാനായില്ല, കോണ്‍ഗ്രസ് എന്നും വനിതാ സംവരണത്തെ എതിര്‍ത്തെന്ന് അമിത്ഷാ

Kerala

വിഴിഞ്ഞത്ത് നടുറോഡില്‍ ഒരു യുവാവിനെ മറ്റു രണ്ട് സഹോദരര്‍ തല്ലിക്കൊല്ലുന്നത് കണ്ട് നിയന്ത്രണം വിട്ട പ്രതികരണവുമായി നടി അനുശ്രീ

Kerala

വേനല്‍ ചൂട് വര്‍ദ്ധിച്ചു, പാലക്കാട് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ ചില്ല് പൊട്ടിത്തെറിച്ചു

India

രാഹുൽ ​ഗാന്ധിയ്‌ക്ക് ഇരട്ടപൗരത്വം: കേസെടുക്കാമെന്ന് അലഹബാദ് ഹൈക്കോടതി; അന്വേഷണം നടത്താം, അല്ലെങ്കില്‍ കേന്ദ്ര ഏജൻസിക്ക് കൈമാറാം…

പുതിയ വാര്‍ത്തകള്‍

കൊച്ചി മേയര്‍ മിനിമോള്‍ക്കെതിരെ അഴിമതി ആരോപണം ; നടുത്തളത്തിലിറങ്ങി പ്രതിപക്ഷ പ്രതിഷേധം,കൗണ്‍സില്‍ യോഗം സ്തംഭിച്ചു

ചേര്‍ത്തലയിലെ മെഹര്‍ എന്ന കുഴിമന്തിക്കട വിഷുവിനോടനുബന്ധിച്ച് പുറത്തിറക്കിയ കൃഷ്ണന്‍ കുഴിമന്ത്രിക്ക് മുന്നിലിരിക്കുന്ന വിവാദ പോസ്റ്റര്‍ (ഇടത്ത്)

കൃഷ്ണൻ മാംസാഹാരി ആയതിനാല്‍ മതവികാരം വ്രണപ്പെടുന്നത് സംഘി ഹിന്ദുക്കൾക്കാണെന്നും പറഞ്ഞ് അന്തം കമ്മികളും ഇസ്ലാമിസ്റ്റുകളും രംഗത്ത്

ലക്‌നൗ പ്ലാന്റില്‍ 10 ലക്ഷം വാഹനങ്ങള്‍: ചരിത്ര നേട്ടവുമായി ടാറ്റാ മോട്ടോഴ്സ്

കേരള തീരത്തിന് ഭീഷണിയായി വേനല്‍മഴയുടെ ഇടവേളകളില്‍ ഉയരുന്ന ഉഷ്ണതരംഗം

സ്‌റ്റൈലിലും കരുത്തിലും ‘മാസ്’ ലുക്കുമായി യമഹ ഫാസിനോ 125 എഫ്ഐ വിപണിയില്‍

കോര്‍പറേറ്റ് ജിഹാദ് നടക്കുന്നുവെന്ന് ജീവനക്കാരന്‍ ആരോപണമുയര്‍ത്തിയ ഗുര്‍ഗാവോണിലെ ടെക് മഹീന്ദ്ര ബിപിഒ കമ്പനി (ഇടത്ത്)

റമദാനില്‍ ദിവസേന ഇഫ്താര്‍ വിരുന്ന്….മിനി പാകിസ്ഥാനിലാണോ ജോലി ചെയ്യുന്നതെന്ന് തോന്നി”, – ഗുര്‍ഗാവോണിലെ ടെക് മഹീന്ദ്ര കമ്പനിയിലും കോര്‍പറേറ്റ് ജിഹാദ്?

അതിരാത്രത്തിന് അഗ്‌നി തെളിഞ്ഞു

വാല്‍പ്പാറയില്‍ മിനിവാന്‍ അപകടത്തില്‍പ്പെട്ട് 10 മലയാളികള്‍ മരിച്ചു

രാജേഷ് ബാബു കെ ശൂരനാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം’എന്നും’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സന്ദീപ് പ്രദീപ് – അഭിജിത് ജോസഫ് ചിത്രം ‘കോസ്മിക് സാംസൺ’ ചിത്രീകരണം പൂർത്തിയായി ; നിർമ്മാണം വീക്കെൻഡ് ബ്ളോക്ബസ്റ്റേഴ്സ്, ഡി ഗ്രൂപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.