കാഠ്മണ്ഡു: നേപ്പാളിലെ ഭൂകമ്പബാധിത പ്രദേശങ്ങളില്‍ ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കാന്‍ സഹസര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളയെ നിയോഗിച്ചു.
വിദേശ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഹിന്ദു സ്വയംസേവക സംഘത്തിന്റെ പ്രവര്‍ത്തനങ്ങളെയായിരിക്കും സഹസര്‍കാര്യവാഹ് ഏകോപിപ്പിക്കുക. ഭാരതത്തിന് പുറത്തുള്ള ആര്‍എസ്എസ് പ്രവര്‍ത്തകരുടെ സംഘടനയാണ് ഹിന്ദു സ്വയംസേവക് സംഘം.
നേപ്പാള്‍ ഒരു വിദേശ രാജ്യമായതിനാല്‍ സര്‍ക്കാരുമായി ഏകോപിപ്പിച്ചാണ് ദുരിതാശ്വസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് ആര്‍എസ്എസ് പ്രചാര്‍ പ്രമുഖ് മന്‍മോഹന്‍ വൈദ്യ പറഞ്ഞു. ഹൊസബാള ദുരിതാശ്വസപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുമെന്നും വൈദ്യ വ്യക്തമാക്കി.
ആര്‍എസ്എസിന്റെ വിദേശരൂപമായ ഹിന്ദു സ്വയം സേവക് സംഘത്തിന് 40 വിദേശരാജ്യങ്ങളില്‍ പ്രവര്‍ത്തനമുണ്ട്. സേവനപ്രവര്‍ത്തനങ്ങളിലൂടെയാണ് ആര്‍എസ്എസ് വിദേശങ്ങളില്‍ അറിയപ്പെടുന്നത്.
ഭാരതത്തില്‍ അരലക്ഷം സേവാപ്രവര്‍ത്തനങ്ങള്‍ ആര്‍എസ്എസ് നടത്തുന്നുണ്ട്. അന്താരാഷ്‌ട്ര സേവാ വിഭാഗം നേപ്പാളിലെ ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് സഹായങ്ങള്‍ എത്തിക്കുവാന്‍ ആഹ്വാനം നല്‍കിയിട്ടുണ്ട്.
















