Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

റോഡു നന്നാക്കാന്‍ മുന്‍ സര്‍ക്കാരുകള്‍ റെയില്‍വേയെ അവഗണിച്ചു: പ്രഭു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2015, 10:25 pm IST
in India

ന്യൂദല്‍ഹി: റോഡുകളുടെ കാര്യത്തില്‍ കൂടുതല്‍ ഊന്നല്‍ നല്‍കിയ സര്‍ക്കാരുകള്‍ റെയിവേയെ അവഗണിച്ചതുമൂലമാണ് ഇന്നത്തെ നിലനില്‍പ്പു ഭീഷണിയെന്നും വൈകാതെ കരകയറുമെന്നും റെയില്‍ വകുപ്പു മന്ത്രി സുരേഷ് പ്രഭു. എന്നാല്‍ ഈ യത്‌നത്തില്‍ റെയില്‍വേ പൊതുമേഖലയിലെ എണ്ണക്കമ്പനികളെ പോലെ സ്‌റ്റോക്ക് മാര്‍ക്കറ്റിലേക്കിറങ്ങാനൊന്നും ആലോചിക്കുന്നില്ലെന്ന് മന്ത്രി വ്യക്തമാക്കി.

സര്‍ക്കാരുകള്‍ മുമ്പ് റെയിവേയിലേതിനേക്കാള്‍ മൂന്നിരട്ടി നിക്ഷേപം റോഡില്‍ നടത്തി. ആസൂത്രിതമായി റെയില്‍വേയെ അവഗണിച്ചു. അതുകൊണ്ടിന്ന് റെയില്‍വേ നിലനില്‍പ്പു ഭീഷണിയിലാണ്. റെയില്‍വേക്ക് യാത്രക്കാരെ കൂടുതല്‍ കിട്ടണമെങ്കില്‍ കൂടുതല്‍ നിക്ഷേപം ഇനിയും വേണ്ടിവരും, പ്രഭു പിടിഐക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ആളെപ്പിടിക്കാന്‍ വേണമെങ്കില്‍ യാത്രക്കാര്‍ക്കു ചരക്കു കൊണ്ടുപോകുന്നതിന് നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ചാര്‍ജ്ജുകള്‍ സൗജന്യമാക്കാമെന്നുവെച്ചാലും റെയില്‍വേക്ക് അത് കൈകാര്യം ചെയ്യാനാവില്ല. അതിനുള്ള ശേഷിയില്ല. അതിനാല്‍ നിക്ഷേപം ആവശ്യമാണ്. ഏറ്റവും പുതിയ സിഎജി കണക്കനുസരിച്ച് 2011-12 വരെയുള്ള റെയില്‍വേയുടെ നഷ്ടം 23,643 കോടി രൂപയാണ്.

റെയില്‍വേ സ്‌റ്റോക് മാര്‍ക്കറ്റില്‍ ഓഹരിവില്‍പ്പനക്ക് ലിസ്റ്റ്‌ചെയ്യണമെന്ന ചില നിര്‍ദ്ദേശങ്ങളെക്കുറിച്ചു പറയവേ ഒട്ടേറെ പ്രത്യേകതകളുള്ള റെയില്‍വേക്ക് അത് നല്ല നടപടിയായിരിക്കില്ലെന്ന് മന്ത്രി പറഞ്ഞു. ”റെയില്‍വേയും പെട്രോളിയം മന്ത്രാലയം പോലെതന്നെയാണ്. എണ്ണക്കമ്പനിയായ ഒഎന്‍ജിസി പക്ഷേ കോര്‍പ്പറേറ്റ് സ്ഥാപനമാണ്. റെയില്‍വേ ഒരു ഡിപ്പാര്‍ട്ടുമെന്റാണ്. അതുകൊണ്ട് റെയില്‍വേക്ക് അത്തരം കാര്യങ്ങള്‍ സാധ്യമല്ല,” റെയില്‍വേ സ്വകാര്യവല്‍ക്കരിക്കാന്‍ പോകുന്നുവെന്ന ആശങ്കകള്‍ക്കുകൂടി യുക്തിസഹമായ മറുപടി നല്‍കി മന്ത്രി പ്രഭു പറഞ്ഞു.

റെയില്‍വേക്ക് സാമൂഹ്യ ഉത്തരവാദിത്തമുണ്ട്. വാണിജ്യ താല്‍പര്യങ്ങളുമുണ്ട്. റെയില്‍വേയ്‌ക്ക് ബജറ്റില്‍ നിന്ന് സഹായമില്ലാതെ നിലനില്‍ക്കാനുമാവില്ല. ഇക്കാര്യങ്ങളൊക്കെ നോക്കുമ്പോള്‍ ചിലരുടെ ഉപദേശങ്ങള്‍ തീരെ സ്വീകാര്യമല്ലെന്നു മന്ത്രി പറഞ്ഞു.

റെയില്‍വേയില്‍ കൃത്യമായ കണക്കെടുപ്പുകളുടെ വിശാലമായ സംവിധാനം അവതരിപ്പിക്കുമെന്ന് മന്ത്രി വിശദീകരിച്ചു. ഓരോരോ റെയില്‍സേവനത്തിന് എത്ര ചെലവു വരുന്നുവെന്നു നോക്കും. റെയില്‍വേ ലക്ഷ്യം കാണുന്ന ഫലം ആ സേവനങ്ങള്‍ കൊണ്ടുണ്ടാകുന്നോ എന്നു വിലയിരുത്തും. ഇല്ലെങ്കില്‍ അതു തുടരണോ എന്നു പരിശോധിക്കും. ഇത്തരത്തില്‍ സൂക്ഷ്മമായ, കൃത്യമായ ആസൂത്രണം ഉണ്ടെങ്കില്‍ കാര്യങ്ങള്‍ ലക്ഷ്യമിടുന്നതുപോലെ പോകും.

റെയില്‍വേയുടെ ക്ഷേമത്തിനായുള്ള കായകല്‍പ്പ കൗണ്‍സില്‍ തികച്ചും വ്യത്യസ്തമായ സങ്കല്‍പ്പമാണെന്ന് മന്ത്രി പറഞ്ഞു. വാണിജ്യപരമായി പുതിയ കുതിപ്പു വേണമെങ്കില്‍ സാങ്കേതിക കാര്യങ്ങള്‍ മാത്രം നോക്കിയാല്‍ പോരാ. മാനേജ്‌മെന്റ് കാര്യത്തിലും പരിഷ്‌കരണങ്ങള്‍ വേണ്ടിവരും. ചെലവു ചുരുക്കുക, മികവു വര്‍ദ്ധിപ്പിക്കുക, ഉല്‍പ്പാദനം കൂട്ടുക എന്നിവ പ്രധാനമാണ്. ഈ കാര്യങ്ങളാണ് കൗണ്‍സിലിന്റെ ചുമതല.

രത്തന്‍ ടാറ്റയെയാണ് കൗണ്‍സില്‍ നയിക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. അദ്ദേഹം മികച്ച ദേശസ്‌നേഹിയാണ്. അദ്ദേഹം വിജയിച്ച വ്യവസായിയാണ്. ഇപ്പോള്‍ രംഗത്തില്ല. അതുകൊണ്ടുതന്നെ മത്‌സരമോ താല്‍പര്യങ്ങളിലെ വൈരുദ്ധ്യങ്ങളോ ഉണ്ടാകില്ല, മന്ത്രി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം ശക്തം; കുനാൽ കാമ്രയുടെ ബെംഗളൂരു ഷോകൾക്ക് വേദിമാറ്റി

Kerala

മക്കളെ സ്വകാര്യ സ്കൂളുകളിൽ ചേർക്കുന്നവർ പ്രിയദർശിനി ബസിൽ തള്ളിക്കയറുന്നു; വിവാദ പരാമർശവുമായി ഗതാഗത മന്ത്രി

Samskriti

ആത്മാനന്ദമരുളുന്ന അധ്യാത്മരാമായണം

പ്രായോപവേശത്തിനൊരുങ്ങിയ വാനരന്മാര്‍ക്കരികെ സമ്പാതി
Samskriti

ചിത്രരാമായണം 18: സമ്പാതി

Kerala

അതിതീവ്രമഴ: കെഎസ്ഇബിക്ക് 25.43 കോടി നഷ്ടം

പുതിയ വാര്‍ത്തകള്‍

എസി റോഡില്‍ കിടങ്ങറയ്ക്ക് കിഴക്ക് ഭാഗത്ത് വെള്ളം കയറിയ നിലയില്‍

എസി റോഡില്‍ വെള്ളംകയറി; ശതകോടികള്‍ പാഴാകുമോ?…

വിദ്യാര്‍ത്ഥികള്‍ ഇല്ല; ഹയര്‍സെക്കന്‍ഡറി ബാച്ചുകള്‍ പ്രതിസന്ധിയില്‍; വിഎച്ച്എസ്‌സി കോഴ്സുകള്‍ക്ക് ഡിമാന്‍ഡ് ഏറി

കള്ളന്മാരെ പേടിക്കാതെ വീട് പൂട്ടിപ്പോകാം; പോല്‍ ആപ്പിലുണ്ട് ലോക്ക്ഡ് ഹൗസ്

നമാമി രാമം 18: രാക്ഷസ സോദരര്‍ സ്നേഹബന്ധിതര്‍

എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്ര സിങ് സോളങ്കി വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുന്നു.
സംസ്ഥാന ജോ. സെക്രട്ടറി ആര്‍. അശ്വതി, ദേശീയ സെക്രട്ടറി ശ്രാവണ്‍ ബി. രാജ്, സംസ്ഥാന സെക്രട്ടറി യദു
കൃഷ്ണന്‍, ദേശീയ മീഡിയ കോ-കണ്‍വീനര്‍ അഭിനവ് മിശ്ര സമീപം

ചോദ്യപേപ്പര്‍ ചോര്‍ച്ചക്കെതിരെയുള്ള സമരത്തെ പിന്തുണയ്‌ക്കും: എബിവിപി

കൊല്‍ക്കത്തയിലെ ടിറ്റാഗഡില്‍ നടന്ന ചടങ്ങില്‍ വൈസ് അഡ്മിറല്‍ ഗുര്‍ചരണ്‍ സിങ്ങിന്റെ ഭാര്യ കമല്‍ സിങ് ഡിഎസ്‌സി എ24 കപ്പല്‍ നീറ്റിലിറക്കുന്നു

നാവികസേനയ്‌ക്ക് കൂടുതല്‍ കരുത്ത്… ‘ഡിഎസ്‌സി എ24’ നീറ്റിലിറക്കി

ജെയ്ഷെ ഭീകരാക്രമണ പദ്ധതിയില്‍ എന്‍ഐഎ അന്വേഷണം; ഒരാള്‍ കൂടി പിടിയില്‍

ആലപ്പുഴ തലവടിയില്‍ കാലൊടിഞ്ഞ് കിടപ്പിലായ വ്യക്തിയെ വെള്ളപ്പൊക്ക മേഖലയില്‍ നിന്ന് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്ന സേവാഭാരതി പ്രവര്‍ത്തകര്‍

ജലത്താല്‍ മുറിവേറ്റവര്‍ക്ക് ആശ്വാസമായി സേവാഭാരതി

ഇസ്ലാമിക ഭീകരര്‍ ക്രിസ്ത്യാനികളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നു; നൈജീരിയയില്‍ അഞ്ച് ദിവസത്തിനുള്ളില്‍ കൊല്ലപ്പെട്ടത് 22 പേര്‍

നാഥുല ചുരം തുറന്നു: ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഭാരതം-ചൈന അതിര്‍ത്തി വ്യാപാരം പുനരാരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.