കാഠ്മണ്ഡു: ഭൂകമ്പം നാശം വിതച്ച നേപ്പാളിലെ രക്ഷാപ്രവര്‍ത്തനം ഇന്ത്യന്‍ വ്യോമസേന താല്‍ക്കാലികമായി നിര്‍ത്തിവച്ചു. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവച്ചത്.
അതിനിടെ 1050 ഇന്ത്യാക്കാരെ ദുരന്ത മേഖലകളില്‍ നിന്ന് ഒഴിപ്പിച്ചു കഴഞ്ഞു. 2200 പേരാണ് ഭൂകമ്പത്തെ തുടര്‍ന്ന് നേപ്പാളില്‍ മരണമടഞ്ഞത്. ഇന്ത്യയിലാകട്ടെ ഭൂകമ്പത്തെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 62 ആയി ഉയര്‍ന്നു. ഇതില്‍ ബീഹാറില്‍ നിന്നു മാത്രമായി 50 പേര്‍ മരണമടഞ്ഞിട്ടുണ്ട്.
അതേസമയം അടുത്ത 24 മണിക്കുറിനുള്ളില്‍ കനത്ത മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് ജാഗ്രതാ നിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.
റിക്ടര്‍ സ്‌കെയിലില്‍ 7.9 രേഖപ്പെടുത്തിയ ഭൂകമ്പം വന്‍ നാശമാണ് നേപ്പാളില്‍ വിതച്ചത്.
















