ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ പ്രാദേശിക മേഖലകളിലും മറ്റു സ്ഥലങ്ങളിലുമായി നടന്ന കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 14 സാധാരണക്കാര്‍ കൊല്ലപ്പെട്ടു.
ബാഗ്ദാദിലെ ഖിലാനി ചതുരത്തില്‍ നടന്ന ആക്രമണത്തില്‍ ഏഴോളം പേര്‍ കൊല്ലപ്പെടുകയും 25 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ആക്രമണത്തിന് ഉപയോഗിച്ച കാര്‍ സുന്നി വംശജരുടെ പള്ളിക്കു സമീപമായിരുന്നു നിറുത്തിയിട്ടിരുന്നത്.
മണിക്കൂറുകള്‍ക്ക് ശേഷം ബാഗ്ദാദിന്റെ മൂപ്പത് കിലോമീറ്റര്‍ തെക്ക് മഹമ്മൂദിയ ടൗണില്‍ നടന്ന സ്‌ഫോടനത്തില്‍ നാല് പേര്‍ കൊല്ലപ്പെടുകയും ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുയും ചെയ്തു.
ബാഗ്ദാദിലെ തെക്ക് കിഴക്കന്‍ മേഖലയായ അമിലില്‍ നടന്ന മറ്റോരു സ്‌ഫോടനത്തില്‍ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. ഇവിടെ പതിമൂന്ന് പേര്‍ക്കാണ് പരിക്കേറ്റതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.
















