Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നേപ്പാളിലും ഉത്തരേന്ത്യയിലും വീണ്ടും ഭൂചലനം: മരണ സംഖ്യ 2200 ആയി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2015, 06:59 pm IST
in India

കാഠ്മണ്ഢു: നേപ്പാളില്‍ വീണ്ടും ഭൂചലനം. പുലര്‍ച്ചെ മൂന്ന് തവണയാണ് ഇന്ന് ഭൂചലനമുണ്ടായത്. ഇന്നലത്തെ ഭൂചലനത്തില്‍ മരണ സംഖ്യ 1800 ആയെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മരണസംഖ്യ അയ്യായിരം കടക്കുമെന്ന് നേപ്പാള്‍ സര്‍ക്കാര്‍ വ്യക്തമാക്കി.

നൂറു കണക്കിന് പേര്‍ക്ക് പരിക്കേറ്റു. പലരുടേയും നില അതീവ ഗുരുതരമാണ്.

മരണസംഖ്യ ഉയരും. തകര്‍ന്ന കെട്ടിടങ്ങളില്‍ നിരവധി പേര്‍ കുടുങ്ങിയിട്ടുണ്ട്. ഇവരില്‍ എത്രപേരെ രക്ഷിക്കാന്‍ കഴിഞ്ഞെന്ന് വ്യക്തമല്ല. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലായി 41 പേര്‍ക്ക് ജീവഹാനിയുണ്ടായെന്നാണ് റിപ്പോര്‍ട്ട്. 81 വര്‍ഷത്തിനിടെ നേപ്പാളില്‍ ഉണ്ടാകുന്ന ഏറ്റവും വലിയ ഭൂചലനമാണിത്. ഭൂചലനത്തിന്റെ പ്രകമ്പനങ്ങള്‍ ഇങ്ങ് കൊച്ചിയില്‍ വരെ അനുഭവപ്പെട്ടു.

നേപ്പാളില്‍ കാഠ്മണ്ഡുവിലും പരിസരത്തുമാണ് വന്‍നാശം. നേപ്പാളിലെ ആയിരത്തിലേറെ മരണങ്ങളില്‍ കൂടുതലും കാഠ്മണ്ഡു താഴ്‌വരയിലാണ്, 524. ഇവിടെ കെട്ടിടങ്ങളും ഫഌറ്റുകളും ബഹുനില മന്ദിരങ്ങളും പുരാതന സ്മാരകങ്ങളും ക്ഷേത്രങ്ങളും തകര്‍ന്നടിഞ്ഞു. റോഡുകള്‍ നെടുകെപ്പിളര്‍ന്നു. തകര്‍ന്നുവീണ ഒരു ഒന്‍പതു നിലകെട്ടിടത്തില്‍ നാനൂറിലേറെപ്പേര്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് വിവരം.

19-ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ധര്‍ധര ഗോപുരവും ഭീം സെന്‍ ഗോപുരവും തകര്‍ന്നവയില്‍ പെടുന്നു.ഇതിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് 180 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. കാഠ്മണ്ഡു വിമാനത്താവളം അടച്ചു. നേപ്പാളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ഇന്നലെ രാവിലെ 11.45 ഓടെയാണ് കാഠ്മണ്ഡുവിന്റെ വടക്കു പടിഞ്ഞാറുള്ള പൊഖാരയില്‍ നിന്ന് 50 കിലോമീറ്റര്‍ കിഴക്കുമാറി ഭൂചലനം ആദ്യം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 7.9 രേഖപ്പെടുത്തിയ ചലനം വലിയ പരിഭ്രാന്തിയാണ് സൃഷ്ടിച്ചത്. ജനം ഭയന്ന് നിലവിളിച്ച് വീടും ഓഫീസും വ്യാപാരസ്ഥാപനങ്ങളും വിട്ടോടി. ഒന്നര മിനിറ്റോളം നീണ്ട ചലനത്തില്‍ വലിയ കെട്ടിടങ്ങളും ഷോപ്പിങ് കോംപ്ലക്‌സുകളും വീടുകളും മതിലുകളും നിലംപൊത്തി. മരങ്ങളും വൈദ്യുതി പോസ്റ്റുകളും കടപുഴകി. തകര്‍ന്നീവീണ വീടുകള്‍ക്കടിയില്‍ പെട്ടാണ് പലരും മരണമടഞ്ഞത്. ഇതിനു തൊട്ടുപിന്നാലെ റിക്ടര്‍ സ്‌കെയിലില്‍ നാലു മുതല്‍ 6.6 വരെ രേഖപ്പെടുത്തിയ 18 തുടര്‍ചലനങ്ങളും ഉണ്ടായിട്ടുണ്ട്.

കാഠ്മണ്ഡുവിനടുത്ത് ലാംജങ്ങാണ് പ്രഭവകേന്ദ്രം. ചലനം ഭൂമിയുടെ പ്രതലത്തിനോട് വളരെ അടുത്താണ് ഉണ്ടായത്. അതാണ് നാശനഷ്ടം വളരെക്കൂടാന്‍ കാരണം.

പരിക്കേറ്റവരെക്കൊണ്ട് കാഠ്മണ്ഡുവിലെയും പരിസരങ്ങളിലെയും മിക്ക ആശുപത്രികളും നിറഞ്ഞിരിക്കുകയാണ്. തകര്‍ന്നടിഞ്ഞ കെട്ടിടങ്ങളും അവയ്‌ക്കടിയില്‍ ചോരയൊഴുകുന്ന ശരീരങ്ങളും, കൈയും കാലുമൊടിഞ്ഞവരും മറിഞ്ഞ വാഹനങ്ങളും പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുന്നതിന്റെ ദൃശ്യങ്ങളും നിലവിളികളും എല്ലാം ചേര്‍ന്ന ഭയാനകമായ അന്തരീക്ഷമാണവിടെ.

വിദേശയാത്രയിലായിരുന്ന നേപ്പാള്‍ പ്രധാനമന്ത്രി സുശീല്‍ കൊയ്‌രാള യാത്ര റദ്ദാക്കി ബാങ്കോക്കില്‍നിന്നു മടങ്ങിയെത്തിയിട്ടുണ്ട്. നേപ്പാളിന് സകല സഹായവും ഭാരതം വാഗ്ദാനം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി കൊയ്‌രാളയെ ഫോണില്‍ വിളിച്ച് വിവരങ്ങള്‍ തേടി. മരുന്നുകളടക്കമുള്ള അടിയന്തര സഹായവുമായി ഭാരതം പത്തു രക്ഷാസംഘങ്ങളെ നേപ്പാളിലേക്ക് അയക്കുകയും ചെയ്തിട്ടുണ്ട്.

ധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിലൂടെ അറിയിച്ചു. ഭൂകമ്പ ബാധിത പ്രദേശങ്ങളിലെ രക്ഷാപ്രവര്‍ത്തനം ത്വരിതപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം ശക്തം; കുനാൽ കാമ്രയുടെ ബെംഗളൂരു ഷോകൾക്ക് വേദിമാറ്റി

Kerala

മക്കളെ സ്വകാര്യ സ്കൂളുകളിൽ ചേർക്കുന്നവർ പ്രിയദർശിനി ബസിൽ തള്ളിക്കയറുന്നു; വിവാദ പരാമർശവുമായി ഗതാഗത മന്ത്രി

Samskriti

ആത്മാനന്ദമരുളുന്ന അധ്യാത്മരാമായണം

പ്രായോപവേശത്തിനൊരുങ്ങിയ വാനരന്മാര്‍ക്കരികെ സമ്പാതി
Samskriti

ചിത്രരാമായണം 18: സമ്പാതി

Kerala

അതിതീവ്രമഴ: കെഎസ്ഇബിക്ക് 25.43 കോടി നഷ്ടം

പുതിയ വാര്‍ത്തകള്‍

എസി റോഡില്‍ കിടങ്ങറയ്ക്ക് കിഴക്ക് ഭാഗത്ത് വെള്ളം കയറിയ നിലയില്‍

എസി റോഡില്‍ വെള്ളംകയറി; ശതകോടികള്‍ പാഴാകുമോ?…

വിദ്യാര്‍ത്ഥികള്‍ ഇല്ല; ഹയര്‍സെക്കന്‍ഡറി ബാച്ചുകള്‍ പ്രതിസന്ധിയില്‍; വിഎച്ച്എസ്‌സി കോഴ്സുകള്‍ക്ക് ഡിമാന്‍ഡ് ഏറി

കള്ളന്മാരെ പേടിക്കാതെ വീട് പൂട്ടിപ്പോകാം; പോല്‍ ആപ്പിലുണ്ട് ലോക്ക്ഡ് ഹൗസ്

നമാമി രാമം 18: രാക്ഷസ സോദരര്‍ സ്നേഹബന്ധിതര്‍

എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്ര സിങ് സോളങ്കി വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുന്നു.
സംസ്ഥാന ജോ. സെക്രട്ടറി ആര്‍. അശ്വതി, ദേശീയ സെക്രട്ടറി ശ്രാവണ്‍ ബി. രാജ്, സംസ്ഥാന സെക്രട്ടറി യദു
കൃഷ്ണന്‍, ദേശീയ മീഡിയ കോ-കണ്‍വീനര്‍ അഭിനവ് മിശ്ര സമീപം

ചോദ്യപേപ്പര്‍ ചോര്‍ച്ചക്കെതിരെയുള്ള സമരത്തെ പിന്തുണയ്‌ക്കും: എബിവിപി

കൊല്‍ക്കത്തയിലെ ടിറ്റാഗഡില്‍ നടന്ന ചടങ്ങില്‍ വൈസ് അഡ്മിറല്‍ ഗുര്‍ചരണ്‍ സിങ്ങിന്റെ ഭാര്യ കമല്‍ സിങ് ഡിഎസ്‌സി എ24 കപ്പല്‍ നീറ്റിലിറക്കുന്നു

നാവികസേനയ്‌ക്ക് കൂടുതല്‍ കരുത്ത്… ‘ഡിഎസ്‌സി എ24’ നീറ്റിലിറക്കി

ജെയ്ഷെ ഭീകരാക്രമണ പദ്ധതിയില്‍ എന്‍ഐഎ അന്വേഷണം; ഒരാള്‍ കൂടി പിടിയില്‍

ആലപ്പുഴ തലവടിയില്‍ കാലൊടിഞ്ഞ് കിടപ്പിലായ വ്യക്തിയെ വെള്ളപ്പൊക്ക മേഖലയില്‍ നിന്ന് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്ന സേവാഭാരതി പ്രവര്‍ത്തകര്‍

ജലത്താല്‍ മുറിവേറ്റവര്‍ക്ക് ആശ്വാസമായി സേവാഭാരതി

ഇസ്ലാമിക ഭീകരര്‍ ക്രിസ്ത്യാനികളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നു; നൈജീരിയയില്‍ അഞ്ച് ദിവസത്തിനുള്ളില്‍ കൊല്ലപ്പെട്ടത് 22 പേര്‍

നാഥുല ചുരം തുറന്നു: ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഭാരതം-ചൈന അതിര്‍ത്തി വ്യാപാരം പുനരാരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.