ആഗ്ര: ആഗ്രയിലെ ക്രിസ്ത്യന്‍ പള്ളി തകര്‍ത്തതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. തന്റെ പ്രണയാഭ്യര്‍ഥന പെണ്‍കുട്ടി തള്ളിയതിനെത്തുടര്‍ന്നാണ് അവള്‍ സ്ഥിരമായി എത്തിയിരുന്ന പള്ളി ആക്രമിച്ചതെന്നാണ് പ്രതിയെന്നു സംശയിച്ച് പോലീസ് അറസ്റ്റു ചെയ്ത ഹൈദര്‍ അലിയുടെ വെളിപ്പെടുത്തല്‍.
റിക്ഷാവലിക്കാരനാണ് അലി. ഏപ്രില്‍ പതിനാറിനാണ് ആഗ്ര പാളയം മേഖലയിലുള്ള സെന്റ് മേരീസ് പള്ളിയിലെ മദര്‍ മേരിയുടെ പ്രതിമയടക്കം തകര്‍ത്തതും മേരിയുടെ പ്രതിമയില്‍ ചങ്ങലയിട്ടതും.
ക്രിസ്ത്യാനിയായ പെണ്‍കുട്ടിയുമായുള്ള പ്രണയം പൂവണിയാത്തതിനെത്തുടര്‍ന്നാണ് താന്‍ പള്ളി ആക്രമിച്ചതെന്നാണ് ഹൈദര്‍ അലി മൊഴി നല്‍കിയത്. പെണ്‍കുട്ടി പള്ളിയില്‍ വരാതായി. മാത്രമല്ല മുസ്ലിമായതിനാല്‍ വിവാഹം സാധ്യമല്ലെന്ന് പെണ്‍കുട്ടി പറയുകയും ചെയ്തു. ഇതാണ് ഹൈദര്‍ അലിയെ അക്രമത്തിന് പ്രേരിപ്പിച്ചത്.പോലീസ് പറഞ്ഞു.
















