വാഷിംഗ്ടണ്‍: ഭീകര്‍ക്കെതിരായ ആക്രമണത്തിനിടെ യുഎസ്, ഇറ്റാലിയന്‍ പൗരന്മാര് കൊല്ലപ്പെട്ട സംഭവത്തില്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ ഖേദം പ്രകടിപ്പിച്ചു. ഇരുവരുടേയും മരണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി ഒബാമ പറഞ്ഞു.
കഴിഞ്ഞ ജനുവരിയില്‍ പാക്-അഫ്ഗാന് അതിര്‍ത്തിയില്‍ അല്ഖ്വയ്ദയ്ക്കെതിരേ യുഎസ് നടത്തിയ ആക്രമണത്തിലായിരുന്നു അല്‍ക്വയ്ദ തട്ടിക്കൊണ്ടു പോയി തടവില്‍ പാര്‍പ്പിച്ചിരുന്ന ഒരു യുഎസ് പൗരനും ഇറ്റാലിയന്‍ പൗരനും കൊല്ലപ്പെട്ടത്. ഡ്രോണ്‍ വിമാനം ഉപയോഗിച്ചായിരുന്നു ആക്രമണം. ആക്രമണത്തിന്റെ വിവരങ്ങള്‍ വ്യാഴാഴ്ചയാണു പുറത്തു വിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: