മുംബൈ: മോഡലിനെ പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പോലീസുകാര്‍ അറസ്റ്റില്‍. പീഡനത്തിനിരയായ മോഡലിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ മുംബൈ ക്രൈം ബ്രാഞ്ച് പോലീസാണ് ഇവരെ അറസ്റ്റു ചെയ്തത്.
പോലീസുകാര്‍ സ്‌റ്റേഷനില്‍ എത്തിച്ച ശേഷം ഏഴ് ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും പോലീസുകാരിലൊരാള്‍ പീഡനത്തിനിരയാക്കിയെന്നും പരാതിയില്‍ പറയുന്നു.
ഏപ്രില്‍ മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഒരു സുസുഹൃത്തിനെ കാണുന്നതിനായി പഞ്ചനക്ഷത്ര ഹോട്ടലില്‍ എത്തിയതായിരുന്നു മോഡല്‍.
കുറച്ച് സമയത്തിന് ശേഷം കുറച്ച് ആള്‍ക്കാര്‍ മോഡലായ പെണ്‍കുട്ടിയെ സമീപിക്കുകയും അവര്‍ സ്വയം പോലീസുകാരാണെന്ന് പരിചയപ്പെടുത്തുകയും ചെയ്തു. തങ്ങള്‍ക്ക് ലഭിച്ച വിവരങ്ങളനുസരിച്ച് മോഡലിനെതിരെ വ്യഭിചാര കുറ്റത്തിന് കേസെടുക്കുകയാണെന്നും പോലീസുകാര്‍ പറഞ്ഞു.
തുടര്‍ന്ന് സ്റ്റേഷനിലെത്തിച്ച മോഡലിനോട് വ്യഭിചാര കുറ്റത്തിന് കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തി പോലീസുകാര്‍ പണം ആവശ്യപ്പെട്ടു. സുഹൃത്ത് വഴി കുറച്ച് പണം എത്തിച്ചെങ്കിലും വീണ്ടും പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് അമ്മയെ വിളിക്കുയും ഏഴ് ലക്ഷം രൂപ ഒരക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയും ചെയ്തു.
പിന്നീട് പ്രതികളിലൊരാളായ പോലീസുകാരന്‍ മോഡലിനെ സംഗര്‍ഷ് നഗറിലുള്ള പോലീസ് കോര്‍ട്ടേഴ്‌സില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഇതിന് ശേഷം സ്റ്റേഷനില്‍ തിരിച്ചെത്തിച്ച മോഡലിനെ വെളുക്കുന്നതു വരെ അവിടെ ഇരുത്തിയെന്നും പരാതിയില്‍ പറയുന്നു.
















