കാഠ്മണ്ഡു: നേപ്പാളില്‍ നദിയിലേക്ക് ബസ് മറിഞ്ഞ് 17 ഭാരതീയ തീര്‍ത്ഥാടകര്‍ മരിച്ചു. മരിച്ചവരില്‍ ഭൂരിഭാഗം പേരും ഗോരഖ്പൂരില്‍ നിന്നുള്ളവരാണ്.
ബുധനാഴ്ച രാവിലെ 6.40നാണ് സംഭവം. നിരവധി ഭാരതീയ തീര്‍ത്ഥാടകരുമായി വരികയായിരുന്ന ബസ് പൃഥ്വി ഹൈവേയില്‍ നിന്നും താഴത്തേക്ക് നീങ്ങി 150 മീറ്ററോളം പോയി നദിയിലേക്ക് മറിയുകയായിരുന്നു.
പോലീസിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടന്ന് വരികയാണ്. മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ്. പശുപതിനാഥ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ എല്ലാ ഭാരതീയ തീര്‍ത്ഥാടകരും മടങ്ങിയതായും പോലീസ് അറിയിച്ചു.
















