Friday, April 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ധര്‍മ്മസ്വരൂപം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2015, 09:55 pm IST
in Samskriti

ഈശ്വരന്‍ നിത്യമായ സത്യമാണ്. (മരണാന്തരവും) നിങ്ങളില്‍ ആത്മാവായിത്തന്നെ വര്‍ത്തിക്കുന്നു. ഇപ്പോള്‍ ശ്മശാനത്തിനു അപ്പുറം നിങ്ങളെ അനുഗമിക്കുന്നതായി എന്തുണ്ട്. നിങ്ങളുടെ സത്കര്‍മ്മങ്ങളും ദുഷ്‌കര്‍മ്മങ്ങളും മാത്രമേ അകമ്പടി സേവിക്കുകയുള്ളൂ.

ഏവരും സ്വകര്‍മ്മങ്ങളുടെ ഫലംഅനുഭവിച്ചേ തീരൂ. സല്‍കര്‍മങ്ങള്‍ക്ക് സത്ഫലങ്ങളും ദുഷ്‌കര്‍മ്മങ്ങള്‍ക്ക് ദുഷ്ഫലങ്ങളും ലഭിക്കും. പുണ്യവും പാപവും നിങ്ങളുടെതന്നെ സമ്പാദ്യങ്ങളാണ്. കര്‍മ്മത്തെ സംബന്ധിച്ച തത്വം അറിവുള്ളവര്‍ പാപങ്ങളിലും ദുഷ്‌കര്‍മ്മങ്ങളിലും വ്യാപരിക്കുകയില്ല. എന്നാല്‍ നന്മയ്‌ക്കും തിന്മയ്‌ക്കും അതീതമായ ഒരു അവസ്ഥയുണ്ട്. അതാണു നൈഷ്‌കര്‍മ്മാവസ്ഥ. ഈ അവസ്ഥയില്‍ ഒരുവന്‍ കര്‍മ്മമേഖലയ്‌ക്ക് അപ്പുറത്താണ്. അവനു കര്‍തൃത്വഭാവമില്ല.

അഹന്തയറ്റ സാമ്യാവസ്ഥയിലാണ് അവന്റെ നില. സ്വസ്വരൂപത്തിലാണവന്‍ വര്‍ത്തിക്കുന്നത്. ഈ അവസ്ഥ പ്രാപിക്കുന്നതുവരെ ഒരുവനു കര്‍മ്മപ്രവാഹത്തില്‍ ഉയര്‍ന്നും താഴ്ന്നും ആന്ദോളം ചെയ്യേണ്ടിവരും.

ചെയ്യുന്ന എല്ലാ കര്‍മ്മങ്ങളും സത്യവസ്തുവില്‍ അധിഷ്ഠിതമായി സല്‍കര്‍മ്മമാക്കി മാറ്റുക. അഹങ്കാരസ്പര്‍ശമില്ലാതെയും ഫലങ്ങള്‍ ഈശ്വരനില്‍ അര്‍പ്പിച്ചും കര്‍മ്മങ്ങള്‍ ആചരിച്ചാല്‍ ക്രമേണ മനസ്സ് പരിശുദ്ധമായിതീരും. സത്യത്തെ അസത്യത്തില്‍നിന്ന്, നന്മയെ തിന്മയില്‍നിന്ന് പുണ്യത്തെ പാപത്തില്‍നിന്ന് വേര്‍തിരിച്ച് കാണുന്നതിനു വിവേകത്തെ ഉയര്‍ത്തിപ്പിടിക്കുക. പൂര്‍ണമായ ശരണാഗതിയില്‍ അഹങ്കാരം നശിക്കുന്നു. അപ്പോള്‍ നിങ്ങളുടെ സകല കര്‍മ്മങ്ങളുടെയും കര്‍തൃത്വം ഈശ്വരന്‍ ഏറ്റെടുക്കും. എല്ലാ കര്‍മ്മങ്ങളും സ്വയമേവ ധര്‍മ്മനിരതമായിരിക്കും.

ഈശ്വരന്‍ സത്യമാണ്. ധര്‍മ്മസ്വരൂപനാണ്. നിങ്ങള്‍ സത്യത്തിലും ധര്‍മ്മത്തിലും അടിപതറാതെ നിന്നാല്‍ ഈശ്വരന്‍ പ്രസാദിക്കും തീര്‍ച്ച. മാത്രവുമല്ല അദ്ദേഹം നിങ്ങളുടെ അന്തക്കരണത്തില്‍ സ്വയം പ്രകാശിക്കുകയും ചെയ്യുന്നത് നിങ്ങള്‍ക്ക് നേരിട്ട് ദര്‍ശിക്കാം.

പ്രാരാബ്ധങ്ങളുടെ നിലവാരമനുസരിച്ച് വന്‍തോതിലുള്ള പരീക്ഷണങ്ങളും ക്ലേശങ്ങളുമെല്ലാം ചിലപ്പോള്‍ നിങ്ങള്‍ക്ക് അഭിമുഖീകരിക്കേണ്ടിവരും. പക്ഷേ സത്യധര്‍മ്മാദികളില്‍ സ്ഥിരപ്രതിഷ്ഠനായ ഒരാള്‍ അവകൊണ്ട് പതറുകയോ തളര്‍ന്നു നിലംപതിക്കുകയോ ഇല്ല.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാല്‍പാറ അപകടത്തില്‍ 9 മരണം സ്ഥിരീകരിച്ചു, നാലു പേര്‍ക്ക് പരിക്ക്,അപകടത്തില്‍ പെട്ടത് വിനോദയാത്രയ്‌ക്ക് പോയ മലയാളികള്‍

India

പ്രതിപക്ഷ എതിര്‍പ്പില്‍ വനിതാ സംവരണ ബില്‍ ലോക്‌സഭയില്‍ പാസാക്കാനായില്ല, കോണ്‍ഗ്രസ് എന്നും വനിതാ സംവരണത്തെ എതിര്‍ത്തെന്ന് അമിത്ഷാ

Kerala

വിഴിഞ്ഞത്ത് നടുറോഡില്‍ ഒരു യുവാവിനെ മറ്റു രണ്ട് സഹോദരര്‍ തല്ലിക്കൊല്ലുന്നത് കണ്ട് നിയന്ത്രണം വിട്ട പ്രതികരണവുമായി നടി അനുശ്രീ

Kerala

വേനല്‍ ചൂട് വര്‍ദ്ധിച്ചു, പാലക്കാട് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ ചില്ല് പൊട്ടിത്തെറിച്ചു

India

രാഹുൽ ​ഗാന്ധിയ്‌ക്ക് ഇരട്ടപൗരത്വം: കേസെടുക്കാമെന്ന് അലഹബാദ് ഹൈക്കോടതി; അന്വേഷണം നടത്താം, അല്ലെങ്കില്‍ കേന്ദ്ര ഏജൻസിക്ക് കൈമാറാം…

പുതിയ വാര്‍ത്തകള്‍

കൊച്ചി മേയര്‍ മിനിമോള്‍ക്കെതിരെ അഴിമതി ആരോപണം ; നടുത്തളത്തിലിറങ്ങി പ്രതിപക്ഷ പ്രതിഷേധം,കൗണ്‍സില്‍ യോഗം സ്തംഭിച്ചു

ചേര്‍ത്തലയിലെ മെഹര്‍ എന്ന കുഴിമന്തിക്കട വിഷുവിനോടനുബന്ധിച്ച് പുറത്തിറക്കിയ കൃഷ്ണന്‍ കുഴിമന്ത്രിക്ക് മുന്നിലിരിക്കുന്ന വിവാദ പോസ്റ്റര്‍ (ഇടത്ത്)

കൃഷ്ണൻ മാംസാഹാരി ആയതിനാല്‍ മതവികാരം വ്രണപ്പെടുന്നത് സംഘി ഹിന്ദുക്കൾക്കാണെന്നും പറഞ്ഞ് അന്തം കമ്മികളും ഇസ്ലാമിസ്റ്റുകളും രംഗത്ത്

ലക്‌നൗ പ്ലാന്റില്‍ 10 ലക്ഷം വാഹനങ്ങള്‍: ചരിത്ര നേട്ടവുമായി ടാറ്റാ മോട്ടോഴ്സ്

കേരള തീരത്തിന് ഭീഷണിയായി വേനല്‍മഴയുടെ ഇടവേളകളില്‍ ഉയരുന്ന ഉഷ്ണതരംഗം

സ്‌റ്റൈലിലും കരുത്തിലും ‘മാസ്’ ലുക്കുമായി യമഹ ഫാസിനോ 125 എഫ്ഐ വിപണിയില്‍

കോര്‍പറേറ്റ് ജിഹാദ് നടക്കുന്നുവെന്ന് ജീവനക്കാരന്‍ ആരോപണമുയര്‍ത്തിയ ഗുര്‍ഗാവോണിലെ ടെക് മഹീന്ദ്ര ബിപിഒ കമ്പനി (ഇടത്ത്)

റമദാനില്‍ ദിവസേന ഇഫ്താര്‍ വിരുന്ന്….മിനി പാകിസ്ഥാനിലാണോ ജോലി ചെയ്യുന്നതെന്ന് തോന്നി”, – ഗുര്‍ഗാവോണിലെ ടെക് മഹീന്ദ്ര കമ്പനിയിലും കോര്‍പറേറ്റ് ജിഹാദ്?

അതിരാത്രത്തിന് അഗ്‌നി തെളിഞ്ഞു

വാല്‍പ്പാറയില്‍ മിനിവാന്‍ അപകടത്തില്‍പ്പെട്ട് 10 മലയാളികള്‍ മരിച്ചു

രാജേഷ് ബാബു കെ ശൂരനാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം’എന്നും’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സന്ദീപ് പ്രദീപ് – അഭിജിത് ജോസഫ് ചിത്രം ‘കോസ്മിക് സാംസൺ’ ചിത്രീകരണം പൂർത്തിയായി ; നിർമ്മാണം വീക്കെൻഡ് ബ്ളോക്ബസ്റ്റേഴ്സ്, ഡി ഗ്രൂപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.