സപ്തര്‍ഷികളും അവര്‍ക്കുമുമ്പുള്ള മറ്റു നാലു മഹര്‍ഷിമാരും മനുക്കളും എന്നില്‍നിന്നാണ് വരുന്നത്. എന്റെ മനസ്സില്‍ നിന്നു ജനിച്ചവരാണ്. അതുപോലെ വിവിധ ലോകങ്ങളിലുള്ള എല്ലാ ജീവജാലങ്ങളും എന്നില്‍നിന്നും ഉത്ഭുതരായവരാണ്.
എന്റെ സര്‍വൈശ്വര്യങ്ങളെക്കുറിച്ചും യോഗശക്തികളെക്കുറിച്ചും യഥാര്‍ഥബോധ്യം വന്നവന്‍ കലര്‍പ്പറ്റ ഭക്തിയൂരസേവനത്തില്‍ നിരതനാകും; സംശയമില്ല. അധ്യാത്മികവും ഭൗതികവുമായ എല്ലാ ലോകങ്ങളുടെയും സ്രോതസ്സ് ഞാനാകുന്നു. എല്ലാം എന്നില്‍നിന്ന് ഉത്ഭവിക്കുന്നു. ഇതറിയുന്ന ജ്ഞാനി ഭക്തിയൂതസേവനത്തില്‍ മുഴുകുകയും എന്നെ ഹൃദയപൂര്‍വം ആരാധിക്കുകയും ചെയ്യും.
എന്റെ യഥാര്‍ത്ഥ ഭക്തന്മാരുടെ ചിന്തകള്‍ എന്നെക്കുറിച്ചു മാത്രമായിരിക്കും. അവരുടെ ജീവിതം എന്റെ സേവനത്തിനായി ഉഴിഞ്ഞുവയ്‌ക്കും. പരസ്പരം പ്രബുദ്ധരാക്കുന്നതിലും എന്നെക്കുറിച്ച് സംസാരിക്കുന്നതിലും തികഞ്ഞ സംതൃപ്തിയും പരമാനന്ദവും അവര്‍ നേടുന്നു. എന്നെ പ്രേമപൂര്‍വം സേവിക്കുന്നതില്‍ നിരന്തരം തത്പരരായിട്ടുള്ളവര്‍ക്ക് എന്നെ പ്രാപിക്കാനുള്ള അറിവ് ഞാന്‍ നല്‍കുന്നു.
അവരോട് പ്രതേ്യക കാരുണ്യം കാണിക്കാനായി, അവരുടെ ഹൃദയങ്ങളില്‍ കൂടികൊണ്ട് ജ്ഞാനത്തിന്റെ ജ്വലിക്കുന്ന ദീപംകൊണ്ട് അജ്ഞതയില്‍ നിന്നു ജനിച്ച അന്ധകാരത്തെ ഞാന്‍ നശിപ്പിക്കുന്നു.
















