യാങ്കൂണ്‍: മ്യാന്‍മറില്‍ ഗോത്രസേനയും സൈനികരുമായി ഏറ്റുമുട്ടലില്‍ 126 സൈനികര്‍ കൊല്ലപ്പെട്ടെന്ന് മ്യാന്‍മര്‍ സര്‍ക്കാര്‍. 359 പേര്‍ക്ക് പരുക്കേറ്റു.
ഫിബ്രവരി 9നാണ് കൊകാങ് പ്രവിശ്യയിലെ ന്യൂനപക്ഷക്കാര്‍ രൂപീകരിച്ച സേന സര്‍ക്കാര്‍ സൈനികരുമായി ഏറ്റുമുട്ടല്‍ ആരംഭിച്ചത്.
കൊകാങ്ക് സേനയുടെ മ്യാന്‍മര്‍ നാഷനല്‍ ഡമോക്രാറ്റിക് അലയന്‍സ് ആര്‍മിയിലെ 74 പേര്‍ ഇതുവരെ കൊല്ലപ്പെട്ടിട്ടുണ്ട്. 22 പേരെ അറസ്റ്റു ചെയ്തു. ഇവരില്‍നിന്ന് 226 ആയുധങ്ങളും ലഹരി മരുന്നുകളും കണ്ടെടുത്തിട്ടുണ്ട്.
















