ശ്രീനഗര്‍: വിഘടനവാദി മസ്രത് ആലമിനെ അറസ്റ്റ് ചെയ്തതിനെതിരെ കാശ്മീരില്‍ നടന്നു വരുന്ന സംഘര്‍ഷത്തില്‍ 12 പേര്‍ക്ക് പരിക്ക്. നഗരത്തിലെ ഹബ്ബാകാദല്‍ മേഖലയിലെ വീട്ടില്‍ നിന്നാണ് 45കാരനായ ആലമിനെ പിടികൂടിയത്.
ഭാരത വിരുദ്ധ റാലി നടത്തിയതിനാണ് ആലമിനെ അറസ്റ്റ് ചെയ്തത്. റാലിയില്‍ ആലം പാക്കിസ്ഥാന്‍ പതാക വീശുകയും പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ വിളിക്കുകയും ചെയ്തിരുന്നു.
ഹുറിയത്ത് കോണ്‍ഫ്രന്‍സ് ചെയര്‍മാന്‍ സയ്യീദ് അലി ഷാ ഗീലാനിയെ സ്വീകരിക്കുന്നതിനായിരുന്നു റാലി.
കാശ്മീര്‍ താഴ്‌വരയിലെ സ്ഥിതിഗതികള്‍ വീശിച്ചു വരികയാണെന്ന് കേന്ദ്രം അറിയിച്ചു.
















