ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ ഐഎസ് മേധാവി ഹാഫീസ് മുഹമ്മദ് സെയ്ദ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. വടക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ ഗോത്രമേഖലയിലുണ്ടായ ബോംബ് സ്‌ഫോടനത്തിലാണ് ഇയാള്‍ കൊല്ലപ്പെതെന്നാണു വിവരം.
റോഡരികില്‍ ബോംബ് സ്ഥാപിക്കാനുള്ള ശ്രമത്തിനിടെ ബോംബ് പൊട്ടിയാണു ഹാഫീസ് കൊല്ലപ്പെട്ടത്. ഇയാളോടൊപ്പമുണ്ടായിരുന്ന മറ്റു രണ്ടു ഐഎസ് ഭീകരരും കൊല്ലപ്പെട്ടെന്നാണു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഐഎസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
മുമ്പു തെഹ്‌രിക് ഇ താലിബാന്റെ അഞ്ചു പ്രമുഖ കമാന്‍ഡര്‍മാരില്‍ ഒരാളായിരുന്ന ഹാഫീസ് കഴിഞ്ഞ ഒക്‌ടോബറിലാണു ഐഎസില്‍ ചേര്‍ന്നത്. തുടര്‍ന്ന് അദ്ദേഹത്തെ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ പാക്കിസ്ഥാനിലെ മേധാവിയായി ഐഎസ് നേതൃത്വം പ്രഖ്യാപിക്കുകയായിരുന്നു.
















