ന്യൂദല്‍ഹി: സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും ചീഫ് സെക്രട്ടറിമാര്‍ക്കു ദേശീയ ഹരിത ട്രിബ്യൂണലിന്റെ നോട്ടീസ്.
വായു മലിനീകരണത്തിന്റെ നിലവിലെ സ്ഥിതി അറിയിക്കണമെന്നാണു നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
വാഹനങ്ങളില്‍ നിന്നുള്ള മലിനീകരണം എത്രയെന്നും അതെങ്ങനെ കുറയ്‌ക്കാമെന്നതു സംബന്ധിച്ചു റിപ്പോര്‍ട്ട് നല്‍കണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നു.
















