ഭോപ്പാല്‍: നിയമനതട്ടിപ്പുകേസില്‍ മധ്യപ്രദേശ് മുന്‍ ഗവര്‍ണര്‍ റാം നരേഷ് യാദവിന്റ അറസ്റ്റ് ജബല്‍പുര്‍ ഹൈക്കോടതി സ്റ്റേ ചെയ്തു.
ആരോഗ്യനില മോശമായതിനാല്‍ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് അദേഹം നല്‍കിയ ഹര്‍ജി പരിഗണിച്ചാണു നടപടി.
മധ്യപ്രദേശ് പൊതുപരീക്ഷാ ബോര്‍ഡ് നടത്തിയ ഫോറസ്റ്റ് ഗാര്‍ഡ് പരീക്ഷയില്‍ അഞ്ച് ഉദ്യോഗാര്‍ഥികള്‍ക്കുവേണ്ടി ഉന്നത ഉദ്യോഗസ്ഥരോട് ശുപാര്‍ശ ചെയ്‌തെന്നാണ് നരേഷ് യാദവിനെതിരായ കേസ്. അഴിമതിക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് നരേഷ് യാദവ് ഗവര്‍ണര്‍ സ്ഥാനം രാജിവച്ചിരുന്നു.
ഫോറസ്റ്റ് ഗാര്‍ഡ് തസ്തികയിലെ നിയമത്തിനായി ഉദ്യേഗാര്‍ഥികളില്‍ നിന്നും പണം കൈപ്പറ്റിയെന്ന് യാദവിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. നിയമനത്തില്‍ ക്രമക്കേട് നടന്നതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയതിനെത്തുടര്‍ന്ന് എഫ്‌ഐആറില്‍ യാദവിനെയും പ്രതിചേര്‍ത്തു.
















