ന്യൂദല്‍ഹി: വിഘടനവാദി നേതാവ് മസ്‌റത്ത് ആലത്തിന്റെ അറസ്റ്റില്‍ അത്ഭുതപ്പെടാനില്ലെന്നു ബിജെപി. ഇക്കാര്യത്തില്‍ ബിജെപിയുടെ നിലപാട് വ്യക്തമാണെന്നും രാജ്യത്തിനെതിരേയുള്ള യാതൊരു പ്രവര്‍ത്തനങ്ങളും അനുവദിക്കില്ലെന്നും ബിജെപി വക്താവ് നളിന്‍ കോഹ്‌ലി പറഞ്ഞു. പാക്കിസ്ഥാന്റെ പതാകയുയര്‍ത്താനുള്ള സ്ഥലമല്ല ഇതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
വ്യാഴാഴ്ച മുതല്‍ ശ്രീനഗറില്‍ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരുന്ന മസ്‌റത്തിനെ വെള്ളിയാഴ്ച രാവിലെയാണ് അറസ്റ്റ് ചെയ്തത്.
















