ശ്രീനഗര്‍: കശ്മീര്‍ വിഘടനവാദി നേതാവ് മസ്രത്ത് ആലത്തെ ശ്രീനഗറില്‍ അറസ്റ്റ് ചെയ്തു . ശ്രീനഗറില്‍ ഇന്ത്യാവിരുദ്ധ റാലി നടത്തിയതിനാണ് അറസ്റ്റ്. ത്രാല്‍ മേഖലയില്‍ നടത്താനിരുന്ന റാലിക്ക് സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. വീട്ടിലെത്തിയാണ് മസ്രത്ത് ആലത്തെ രാവിലെ 9 മണിയോടെ അറസ്റ്റ് ചെയ്തത്.
ശ്രീനഗറില്‍ നടന്ന റാലിയില്‍ പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യം മുഴക്കുകയും പാക്ക് പതാക വീശുകയും ചെയ്തതിനാണ് മസ്രത്ത് ആലത്തെ അറസ്റ്റ ചെയ്തത്. ആലമിനെതിരെ നടപടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ജമ്മു കശ്മീര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
സൈനിക നടപടിയില്‍ രണ്ടു യുവാക്കള്‍ കൊല്ലപ്പെട്ട പുല്‍വാമ ജില്ലയിലെ ത്രാളില്‍ ഇന്നു റാലി നടത്താനിരിക്കെ മസാറത് ആലമിനെയും ഹുറിയത് കോണ്‍ഫറന്‍സ് ചെയര്‍മാന്‍ സയിദ് അലി ഷാ ഗീലാനിയെയും ഇന്നലെ വീട്ടുതടങ്കലിലാക്കിയിരുന്നു.
കരുതല്‍ നടപടിയുടെ ഭാഗമായിട്ടാണ് ഇരുവരയെും വീട്ടുതടങ്കലില്‍ ആക്കിയതെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. ഇതിനു പിന്നാലെയാണ് ഇന്നു അറസ്റ്റ് ചെയ്തത്.
2010 ല്‍ കശ്മീരിലുണ്ടായ കല്ലെറിയല്‍ പ്രതിഷേധത്തെ തുടര്‍ന്ന് 122 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ തടവിലായിരുന്ന ആലം 39 ദിവസം മുന്‍പാണ് ജയില്‍ മോചിതനായത്. ആലമിനെ വിട്ടയച്ച കശ്മീര്‍ സര്‍ക്കാരിന്റെ തീരുമാനം വന്‍ വിവാദമായിരുന്നു.
















