ഇങ്ങനെ വിശ്വരൂപം കാണിച്ചു ധര്‍മ്മരഹസ്യങ്ങള്‍ ഉപദേശിച്ചും ശ്രീകൃഷ്ണഭഗവാന്‍ അര്‍ജ്ജുനനെ ആത്മനിഷ്ഠനാക്കിത്തീര്‍ത്തു തേരാളിയായിരുന്ന് തന്നെ യുദ്ധസ്ഥലത്തേക്ക് നയിക്കുന്ന ശ്രീകൃഷ്ണന്‍ തന്നെയാണ്. ആത്മരൂപത്തില്‍ തന്റെ ഹൃദയത്തിലും സച്ചിദാനന്ദരൂപത്തില്‍ എല്ലാറ്റിലും കുടികൊള്ളുന്ന ആദിനാരായണനെന്നറിഞ്ഞ് അര്‍ജ്ജുനന്‍ സകല മനോമാലിന്യങ്ങളും മാറ്റി ധീരനായ ഒരു കര്‍മ്മയോഗിയും പരിശുദ്ധനായ ഒരു ഭഗവദ്ഭക്തനുമായിത്തീര്‍ന്ന് യുദ്ധത്തിനു തയ്യാറായി മുന്നോട്ടുവന്നു. ഭഗവാന്റെ ഉപദേശങ്ങള്‍ എല്ലാം കേട്ട് ഒടുവില്‍ അര്‍ജ്ജുനന്‍ പറഞ്ഞത്’.
തുടരും
















