ആത്മാവിന്റെ പരിപൂര്‍ണ പരിശുദ്ധിയിലാണ് പരമാത്മാവിന്റെ അധിവാസം. ആത്മപരിശുദ്ധി പരമാത്മാവിന്റെ അധിവാസത്തിനു യോഗ്യം. പരമാത്മാവ് പരന്മാരില്‍ ഉത്ഭവിക്കുമ്പോള്‍ മാത്രമേ പരമാത്മാവുമായി ബന്ധമുള്ളൂ. അവിടുത്തെ പരിശുദ്ധിപോലെ നമ്മളും പരിശുദ്ധരാകണം. അതാണ് ആത്മപരിശുദ്ധി. അതുതന്നെ ഹൃദയപരിശുദ്ധി.
ഈ 101പേരുടെ സ്തുതി നടത്തുന്നത് അത്രയും പേര് ആത്മപരിശുദ്ധിയോടുകൂടി തിരുനാമസങ്കീര്ത്തനത്തില് ഏകോപിച്ച് പ്രാര്‍ത്ഥിക്കുമ്പോള്‍ തെളിഞ്ഞ ആകാശത്തില്‍ പ്രകാശം ലഭിക്കുംപോലെ ഹൃദയത്തില്‍ ഈശ്വരചൈതന്യപ്രഭ പ്രകാശിക്കാനുള്ള ഉദ്ദേശ്യത്തിലാണ് ഭഗവാന്റെ കര്‍മ്മം. ഭഗവാന് ഭക്തന്മാര്ക്കുവേണ്ടി നടത്തുന്നു. അവരത് അനുഭവത്തിലാക്കേണ്ടത് അവരുടെ കടമയാണ്. ജാതിമതഭേദ ചിന്ത അറ്റുമാറാതെ നിഷ്കളങ്കസ്വരൂപന് ഹൃദയത്തില്‍ വസിക്കുകയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: