Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാമപാദങ്ങളില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2015, 09:47 pm IST
in Samskriti

സൗമിത്രി ഡര്‍ബാറിലേക്ക് ചെവിയോര്‍ത്തു വസിഷ്ഠ മഹര്‍ഷി എത്തിക്കഴിഞ്ഞു. അവിടെ സ്മൃതികളും, ന്യായങ്ങളും രാജധര്‍മ്മങ്ങളും ഉദ്ധരിച്ച് കൊണ്ട് വാദപ്രതിവാദങ്ങള്‍ നടക്കുകയാണ് ഇതുവരേയും തീരുമാനങ്ങള്‍ ഒന്നും തന്നെ ആയിട്ടില്ലെന്നാണ് തോന്നുന്നത്. എന്തായാലും താന്‍ സദസ്സിലേക്ക് പോകുന്നില്ലെന്ന് ലക്ഷ്ണന്‍ തീരുമാനിച്ചു. കാരണം തന്റെ സാനിദ്ധ്യം ഒരു പക്ഷേ ആര്‍ക്കും പ്രത്യേകിച്ച് രാമന് താങ്ങാന്‍ കഴിഞ്ഞെന്നുവരില്ല. തീരുമാനമെന്തായാലും എതിര്‍പ്പൊന്നും കൂടാതെ അതംഗീകരിക്കാന്‍ താന്‍ തയ്യാറാണ്. താന്‍ വധ ശിക്ഷക്കു വിധിക്കപ്പെട്ടാല്‍ പോലും കുലുങ്ങുകയോ തളരുകയോ ചെയ്യില്ല. തന്റെ മനസ്സ് പണ്ടുമുതലേ എന്തും നേരിടാന്‍ പര്യപ്തമായ രൂപത്തിലാണ്. എന്തു സംഭവിച്ചാലും തന്റെ മനസ്സ് ഒരിക്കലും തളരുകയില്ല അല്ലെങ്കില്‍ തന്നെ എന്താണ് മനസ്സ് പണ്ടു ചെറുപ്പകാലത്ത് അയോദ്ധ്യയില്‍ വച്ച് വസിഷ്ഠന്‍ രാമനോടുപദേശിച്ച പലതും ലക്ഷമണന്റെ ചിന്തയില്‍ ഓടിക്കയറി. മനസ്സിന്റെ സ്വരൂപങ്ങള്‍ ഏതു രൂപത്തിലുളളതാണെന്ന് പറഞ്ഞു തരണമെന്ന രാമന്റെ ചോദ്യത്തിനുത്തരമായി ഗുരു പറഞ്ഞത്.

വസിഷ്ഠന്‍ പറഞ്ഞു ”ഹേ രാമാ, ശൂന്യവും ജഡാകൃതിയുമായ ആകാശത്തിനെന്നപോലെ മനസ്സിനും പറയത്തക്ക രൂപമൊന്നുമില്ല. ഉളളിലാകട്ടെ പുറത്താകട്ടെ അത് സദ്‌രൂപമായിരിക്കുന്നില്ല. എന്നാല്‍ ആകാശം പോലെ അരൂപമായി അത് സര്‍വ്വത്ര നിറഞ്ഞിരിക്കുകയും ചെയ്യുന്നു. സത്തോ അസത്തോ ആയ പദാര്‍ത്ഥങ്ങളെക്കുറിച്ച് നമുക്കുണ്ടാകുന്ന ബോധം എന്താണോ; അതാണ് മനസ്സ് സങ്കല്‍പ്പവും മനസ്സും തമ്മില്‍ ഭേദമില്ല. ബോധ രൂപത്തില്‍ നാം വ്യാപരിപ്പിക്കുന്ന ശക്തിയാണ് സങ്കല്‍പ്പം. സങ്കല്‍പ്പമില്ലെങ്കില്‍ മനസ്സുമില്ല. ജലത്തില്‍ നിന്ന് ദ്രവത്വം വേര്‍പെടുത്താന്‍ കഴിയാത്തതുപോലെ സങ്കല്‍പ്പത്തില്‍ നിന്ന് മനസ്സിനേയും വേര്‍പ്പെടുത്താന്‍ കഴിയുകയില്ല.

മനസ്സിന്റെ സങ്കല്പവികല്പാദി വൃദ്ധികള്‍ ക്ഷയിച്ച് വിറകില്ലാത്ത അഗ്നി പോലെ സ്ഫുരിക്കാതിരിക്കുമ്പോള്‍ അതിന്റെ സ്വരൂപത്തെത്തന്നെയും നശിപ്പിച്ചാല്‍ വാചാമഗോചരമായ ഏതൊരു സ്വരൂപം ശേഷിക്കുമോ അതാണ് പരമാത്മ രൂപം. ചലനവും വികാരവും വിചാരാദികളുമില്ലാത്ത സര്‍വ്വവ്യാപിയായ ഉണര്‍വാണ് ആ തന്മയത്വം.

ലക്ഷ്മണനു തോന്നി ചിന്തിച്ച് ചിന്തിച്ച് താന്‍ കാടുകയറുകയാണോ? മനസ്സു തന്നെ എവിടെയെല്ലാമോ കൊണ്ടു പോകുന്നു. ഒരു പക്ഷേ തന്റെ ദൗര്‍ബല്യമാകാം ഈ ചിന്തകള്‍ അല്ലെങ്കിലും മനസ്സിന്റെ സ്വഭാവം അതാണ്. പണ്ട് ഗുരുവസിഷ്ഠന്‍ പറഞ്ഞപോലെ മനസ്സിനെ സ്വപ്നത്തില്‍ നിന്നും വേറാക്കി ഉദാഹരിക്കാന്‍ കഴിയുകയില്ല. പൂവില്‍ നിന്ന് സുഗന്ധവും, തേനില്‍ നിന്ന് മധുരവും വേര്‍പെടുത്താന്‍ കഴിയാത്ത വിധം ഒന്നു ചേര്‍ന്നിരിക്കുകയാണ് മനസ്സും സ്പന്ദനവും.

പക്ഷെ തന്റെ ഭയം അതല്ല. രാമനെക്കുറിച്ചാണ.് രാമന് ഒരിക്കലും തന്നെ ഉപേക്ഷിക്കാന്‍ കഴിയുകയില്ല. പണ്ട് ലങ്കയില്‍ വെച്ചു യുദ്ധത്തില്‍ ഇന്ദ്രജിത്ത് തങ്ങളെ നാഗാസ്ത്രത്താല്‍ ബന്ധിച്ചപ്പോള്‍; നാഗപാശനായിട്ടും ബോധം മറയാതിരുന്ന ശ്രീരാമന്‍ തന്റെ അവസ്ഥകണ്ട്.

കിനുമേ സീതയാകാര്യം കിങ്കാര്യം ജീവിതേനവാ

ശയാനംയോƒദ്യ പശ്യാമി ഭ്രാതരം യുധി നിര്‍ജിതമ്

ശക്യാസീതാ സമാനാരി മര്‍ത്യലോകേ വിചിന്വതാ

ന ലക്ഷ്മണ സമഃഭ്രാത സചിവഃ സാമ്പരായിക: (യുദ്ധം 49: 5,6)

(എനിക്ക് സീതയെകൊണ്ട് എന്തു കാര്യം? ജിവിതം കൊണ്ട് എന്തുപ്രയോജനം? യുദ്ധത്തില്‍ വീണ് ചേതനയറ്റുകിടക്കുന്ന സോദരനെയാണല്ലോ മുന്നില്‍ കാണുന്നത്. ലോകത്ത് സീതയെപ്പോലൊരു സ്ത്രീയെ തേടിയാല്‍ കണ്ടെത്താം. എന്നാല്‍ ലക്ഷ്മണനുതുല്യനായൊരു സഹോദരനെ, സമര്‍ത്ഥനായൊരു യോദ്ധാവിനെ എവിടെയും കണ്ടത്താനാവുകയില്ല) ഈ വിധത്തിലാണ് വിലപിച്ചത്. അതുപോലെത്തന്നെ യുദ്ധത്തില്‍ രാവണന്‍ വിഭീഷണനുനേരെ ശക്ത്യായുധം പ്രയോഗിച്ചപ്പോള്‍, ആ ശക്തി വിഭീഷണനു നേര്‍ക്ക് അടുക്കുന്നതു കണ്ട് താന്‍ പാഞ്ഞു ചെന്ന് ഇടക്കു നിന്നു. ശക്ത്യായുധം തന്റെ ശരീരം തുളച്ച് മറുപുറം കടന്നപ്പോള്‍ താന്‍ ചേതനയറ്റു വീണു. അന്നും അദ്ദേഹം ഇതുപോലെ തന്നെ കരയുകയുണ്ടായി. അതാണ് രാമന്‍ തന്നോട് അതിരറ്റ സ്‌നേഹമാണ്. തിരിച്ച് തനിക്കും അദ്ദേഹത്തോട് സ്‌നേഹം മാത്രമല്ല ബഹുമാനവുമാണ് അദ്ദേഹം തന്റെ അച്ഛനും ഗുരുനാഥനും സുഹൃത്തുമാണ്. അതാണ് തന്നെ കൂടുതല്‍ ദു:ഖിപ്പിക്കുന്നതും.

ഒരുനിലക്കാലോചിച്ചാല്‍ എന്താണ് ദു:ഖം? മനസ്സിന്റെ ഒരു ചഞ്ചലിപ്പാണ് ദു:ഖം. സ്വന്ത ബന്ധങ്ങളുടെ ചിന്തയില്‍ നിന്നാണ് ദു:ഖം ഉടലെടുക്കുന്നത് വാസ്തവത്തില്‍ വ്യക്തിയെ തളര്‍ത്തുന്നതും ഉയര്‍ത്തുന്നതും മനസ്സാണ് വസ്തുതകളെ സധൈര്യം സമീപിക്കാനോ; അവയെ വേണ്ടപോലെ നേരിടാനോ ഉള്ള കഴിവില്ലായ്‌മയാണ് ദുഃഖകാരണം. അതുകൊണ്ട് താന്‍ ദുഃഖിക്കാന്‍ പാടില്ല. പരിതസ്ഥിതികളെ അഭിമുഖീകരിച്ച് വിജയം വരിക്കാനല്ലാതെ അവയെകുറിച്ച് ചിന്തിച്ച് തളരുന്നത് തന്റെ വംശ പരമ്പരയ്‌ക്ക് നിരക്കുന്നതല്ല. പൂര്‍വ്വികര്‍ ആരും തന്നെ അത്തരത്തില്‍ പ്രതിസന്ധികളെ തരണം ചെയ്യാന്‍ കഴിയാതെ തളര്‍ന്നിട്ടില്ല. താനും ഒരിക്കലും തളരുകയില്ല. രാമന്‍ തന്നെ സീതാ പരിത്യാഗത്തിലും-എന്നല്ല സീതാ വിയോഗത്തിലും തളരുകയുണ്ടായിട്ടില്ല.

തന്റെ മുത്തച്ഛനായ അജന്റെ അനുഭവങ്ങളിലേക്ക് മനസ്സ് വീണ്ടും മടങ്ങി. സ്വയംവരാഘോഷം കഴിഞ്ഞ് രാജാക്കന്മാരെല്ലാം അവരവരുടെ രാജ്യങ്ങളിലേക്ക് മടങ്ങി. അവരില്‍ പലര്‍ക്കും ഇന്ദുമതിയെ ലഭിക്കാതിരുന്നതില്‍ കലശലായ അമര്‍ഷമുണ്ടായിരുന്നു. പക്ഷെ വിദര്‍ഭ രാജാവിനെ ഭയന്ന് അവിടെ വെച്ച് ഒന്നിനും ഒരുങ്ങിയില്ലെന്നു മാത്രം. പക്ഷെ അസൂയമൂലം രോഷാകുലരായിരുന്ന ആ രാജ സമൂഹം തങ്ങളുടെ കാര്യം നേടുന്നതിനും ഇന്ദുമതിയെ തട്ടിയെടുക്കുന്നതിനുമായി മുന്‍കൂട്ടി ചട്ടംകെട്ടി തീരുമാനിച്ചിരുന്ന വിധം അജന് കോസലത്തിലേക്ക് പോകാനുളള വഴിവക്കില്‍ തക്കം പാര്‍ത്ത് നിന്നു. അതേസമയം വിദര്‍ഭ രാജാവ് അനുജത്തിയുടെ വിവാഹാനന്തരം അന്തസ്സിനൊത്തവണ്ണം തന്നെ സ്ത്രീധനമായി സമ്പത്തും നല്‍കി അജനെ യാത്രയാക്കി. താനും കൂടെ അനുഗമിച്ചു. ആചാരപ്രകാരം വധൂവരന്മാരെ യാത്രയാക്കുമ്പോള്‍ മൂന്നിടം വാഴിക്കുക എന്നപ്രകാരം മൂന്നു ദിവസം മൂന്ന് സ്ഥലങ്ങളില്‍ ഒപ്പം താമസിച്ച ശേഷം ഭോജരാജാവ് രാജധാനിയിലേക്ക് തിരിച്ചു പോയി.

…. തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചിറ്റാറിലെ യുവാവിന്റെ മരണം കൊലപാതകം, സന്ദീപുമായി അടുപ്പത്തിലായിരുന്ന യുവതിയുടെ അച്ഛനും സുഹൃത്തും പിടിയില്‍

Kerala

കൊക്കിന് ജീവൻ ഉണ്ടെങ്കിൽ സുഗതന്‍ കോര്‍പറേഷന്‍ കൗൺസിൽ യോഗത്തിന് കയറില്ലെന്ന് ശബരീനാഥ്, സുഗതന്‍ തിരിച്ചുവരുമെന്ന് കരമന ജയന്‍

Kerala

ചോദ്യങ്ങള്‍ പരിശോധിക്കാതെ പുറത്തിറക്കിയ പിഎസ് സി റാങ്ക് പട്ടിക റദ്ദാക്കും, ഇടത് സംഘടനാ നേതാവിന്റെ നിയമനം പുനഃപരിശോധിക്കും

Kerala

 ശബരിനാഥൻ ഉദയനെ ആക്രമിച്ചത് വനിതാ കൗൺസിലർമാരെ മുൻനിർത്തി : തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചാൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് വരുത്താനുള്ള നീക്കം

തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായ യൂസഫ് മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ ശബരീനാഥന്‍ ഒപ്പിടുന്ന രജിസ്റ്റര്‍ കൈക്കലാക്കിയ കാര്യം വിശദീകരിക്കുന്നു (ഇടത്ത്)
Kerala

തിരു. കോര്‍പറേഷനിലെ ജീവനക്കാരനായ യൂസഫ് പറയുന്നു:”എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ശബരീനാഥന്‍”

പുതിയ വാര്‍ത്തകള്‍

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചത് വളര്‍ത്താന്‍ നിവൃത്തിയില്ലാത്തിനാലെന്ന് അമ്മ, അര്‍ബുദരോഗിയാണെന്നും യുവതി

അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു : റേഞ്ചർമാരെ കൊന്നതിനുള്ള പ്രതികാരമെന്ന് പാക് മന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.