ഐസ്വാള്‍: മിസോറാമില്‍ പോലീസ് നടത്തിയ തെരച്ചിലില്‍ വന്‍ ആയുധശേഖരം പിടികൂടി. വിവിധ തരത്തിലുള്ള 48 തോക്കുകളും 79000 റൗണ്ട് വെടിയുണ്ടകളും, സ്‌ഫോടന വസ്തുക്കളുമാണ് സംസ്ഥാന പോലീസ് നടത്തിയ തെരച്ചിലില്‍ കണ്ടെത്തിയത്.
ഇതില്‍ യുഎസ് നിര്‍മ്മിതമായ ആറ് എം 16 തോക്കുകള്‍, ഏഴ് എകെ 47, നാല് എംഎ 3, എംകെ രണ്ട്, എകെ- 56 എന്നീ തോക്കുകളും ഉള്‍പ്പെടും. കൂടാതെ ഗ്രനേഡുകളും മൂന്നു കിലോ ആര്‍ഡിഎക്‌സും 312 ബോക്‌സുകളിലായി സൂക്ഷിച്ച നിലയില്‍ സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്.
മിസോറാം കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചു വരുന്ന ഭീകര സംഘടനയായ ചക്മ അയല്‍ രാജ്യങ്ങളായ ബംഗ്ലാദേശ്, മ്യാന്‍മര്‍ എന്നിവിടങ്ങളില്‍ നിന്നും കടത്തിക്കൊണ്ടുവന്നതാണ് ഈ മാരകായുധങ്ങളെന്നാണ് പോലീസിന്റെ നിഗമനം. അന്താരാഷ്‌ട്ര അതിര്‍ത്തിയില്‍ നിന്നും 404 കിലോമീറ്റര്‍ ദൂരെ നിന്നാണ് പോലീസ് ഈ ആയുധശേഖരം പിടിച്ചെടുത്തത്.
















