Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സര്‍ക്കാര്‍ സര്‍വ്വീസ് ആശങ്കയുടെ നിഴലില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2015, 10:38 pm IST
in Vicharam

സംസ്ഥാനത്ത് സര്‍ക്കാര്‍ സര്‍വ്വീസില്‍ 30000 തസ്തികകള്‍ അധികമാണെന്നും അതില്‍ 25% വരുന്ന 7500 എണ്ണം 2014-15 ധനകാര്യ വര്‍ഷത്തില്‍ കുറവ് ചെയ്യണമെന്നും കാണിച്ച് Go (P) No 400/2014/ Fin/ Dated 19.09.2014 എന്ന ഉത്തരവ് പ്രകാരം ധനകാര്യ വകുപ്പ് എല്ലാ വകുപ്പ് മേധാവികള്‍ക്കും കത്തയച്ചിരുന്നു.

ഈ മുപ്പതിനായിരം തസ്തികകള്‍ എങ്ങനെയാണ് കണ്ടെത്തിയതെന്നോ അതിന്റെ മാനദണ്ഡം എന്തായിരുന്നുവെന്നുള്ളതിനോ യാതൊരു വിശദീകരണവും നല്‍കിയിട്ടില്ല. എന്നാല്‍ 11/10/2013-ലെ Go (p) No. 515/2013/fin  എന്ന ഉത്തരവ് അനുസരിച്ച് തുടര്‍ച്ചാനുമതി ആവശ്യമുള്ള വിവിധ വകുപ്പുകളിലെ താല്‍ക്കാലിക തസ്തികകളുടെ എണ്ണമാണ് ഈ 30000 എന്ന് സൂചിപ്പിക്കുന്നു. ഇതിനൊരു മറുവശമുണ്ട്.

കഴിഞ്ഞ കുറേവര്‍ഷങ്ങളായി സര്‍ക്കാര്‍ വകുപ്പുകളില്‍ പുതിയ തസ്തികകള്‍ താല്‍ക്കാലികം എന്നു പറഞ്ഞാണ് അനുവദിക്കുന്നത്. അത്തരം തസ്തികകള്‍ സ്ഥിരമായി പ്രഖ്യാപിക്കാതെ ഓരോ വര്‍ഷവും തുടര്‍ച്ചാനുമതി നല്‍കിയാണ് നിലനിറുത്തിവരുന്നത്. അതിന് അതാതു സമയം സര്‍ക്കാര്‍ ഉത്തരവുകളും പുറപ്പെടുവിക്കാറുണ്ട്. പ്രസ്തുത തസ്തികകള്‍ ബന്ധപ്പെട്ട വകുപ്പിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമെന്ന് കണ്ടാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. ഇതുസംബന്ധിച്ചുള്ള കണക്കുകളിലും വളരെയേറെ വൈരുദ്ധ്യങ്ങള്‍ കാണുവാന്‍ കഴിയും.

2015-16-ലെ ബഡ്ജറ്റ് കണക്കുപ്രകാരം 27 വകുപ്പുകളിലായി 13418 താല്‍ക്കാലിക തസ്തികകളാണ് സംസ്ഥാനത്ത് നിലവിലുള്ളത് എന്നാണ് പറഞ്ഞിട്ടുള്ളത്. അപ്പോള്‍ മേല്‍പ്പറഞ്ഞ ഈ മുപ്പതിനായിരത്തിന്റെ കണക്ക് എങ്ങനെ ലഭിച്ചുവെന്ന് വ്യക്തമല്ല.

സര്‍ക്കാര്‍ സര്‍വ്വീസിന്റെ ഘടന

2015-16 വര്‍ഷത്തെ ബഡ്ജറ്റിനോടൊപ്പം ധനകാര്യ വകുപ്പു പുറത്തിറക്കിയ കണക്കനുസരിച്ച് കേരളത്തില്‍ 114 വകുപ്പുകളിലായി 511487 ജീവനക്കാരാണ് ജോലി ചെയ്യുന്നത്. അതില്‍ 498069 സ്ഥിരം ജീവനക്കാരും 13418 താല്‍ക്കാലിക ജീവനക്കാരും ഉള്‍പ്പെടുന്നു. ഏറ്റവും കൂടുതല്‍ താല്‍ക്കാലിക ജീവനക്കാര്‍ ജോലി ചെയ്യുന്നത് ജലവിഭവ വകുപ്പിലാണ്. 4276 പേര്‍ കുറവ് സര്‍വ്വേ വകുപ്പിലും. ഒരാള്‍ മാത്രമാണ് അവിടെയുള്ളത്. മറ്റ് വകുപ്പുകളിലെ കണക്ക് ചുവടെ ചേര്‍ക്കുന്നു.

താല്‍ക്കാലിക ജീവനക്കാരുടെ വകുപ്പു തിരിച്ചുള്ള കണക്ക്

ജുഡീഷ്യറി – 1214

കൃഷി വകുപ്പ് – 39

ആര്‍ക്കിയോളജി – 7

ആര്‍ക്കൈവ്‌സ് – 3

ലാന്റ് ബോര്‍ഡ് – 792

സര്‍വ്വേ വകുപ്പ് – 1

സ്‌പോര്‍ട്‌സ് & യുവജനക്ഷേമം – 7

സഹകരണ വകുപ്പ് – 4

സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് – 98

തെരഞ്ഞെടുപ്പ് കമ്മീഷന്‍ – 182

എക്‌സൈസ് വകുപ്പ് – 3

ആരോഗ്യ വകുപ്പ് – 1552

വനം വകുപ്പ് – 1358

ഭവന നിര്‍മ്മാണ വകുപ്പ് – 547

ജലവിഭവ വകുപ്പ് – 4276

നിയമസഭ സെക്രട്ടറിയേറ്റ് – 171

ആഡിറ്റ് വകുപ്പ് – 12

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് – 114

പോലീസ് – 850

അച്ചടി വകുപ്പ് – 73

പൊതുമരാമത്ത് വകുപ്പ് – 51

ഗവ: സെക്രട്ടറിയേറ്റ് – 607

സാമൂഹ്യ നീതി വകുപ്പ് – 58

സ്റ്റേറ്റ് ഇന്‍ഷ്വറന്‍സ് – 281

വിജിലന്‍സ് വകുപ്പ് – 616

കോളേജ് വിദ്യാഭ്യാസം – 401

ന്യൂനപക്ഷ ക്ഷേമം – 97

ആകെ – 13418

റവന്യൂ വരവും ശമ്പള ചെലവുകളും: യാഥാര്‍ത്ഥ്യം എന്താണ്

സംസ്ഥാനത്തെ റവന്യൂ വരവിന്റെ 80 ശതമാനവും ശമ്പളവും പെന്‍ഷനും നല്‍കുവാന്‍ ചെലവഴിക്കുന്നുവെന്നും അതുകൊണ്ട് വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യത്തിന് പണം ചെലവഴിക്കുവാന്‍ കഴിയുന്നില്ലായെന്നുള്ള തരത്തിലുള്ള വ്യാജ പ്രചാരണങ്ങളാണ് സര്‍ക്കാര്‍തന്നെ നടത്തുന്നത്. എന്നാല്‍ യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത ആരോപണങ്ങളാണ് മേല്‍പ്പറഞ്ഞത് എന്നുള്ളതാണ് സത്യം. കഴിഞ്ഞ കുറേവര്‍ഷങ്ങളായി ഓരോ വര്‍ഷവും ശമ്പള ചെലവുകള്‍ കുറഞ്ഞുവരുന്നു എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. 2011-12 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനത്തെ റവന്യൂ വരുമാനത്തിന്റെ 65.20% തുക ശമ്പളത്തിനും പെന്‍ഷനും കൂടി ചെലവഴിച്ച സ്ഥാനത്ത് 2014-15 ആയപ്പോള്‍ അത് 53.3 ശതമാനമായി കുറയുകയാണുണ്ടായത്. അതായത് കഴിഞ്ഞ 4 വര്‍ഷത്തിനിടയില്‍ 12 ശതമാനത്തോളം കുറവ് വന്നു. സര്‍ക്കാരിന്റെ കണക്കുകള്‍ തന്നെ ഇത് വ്യക്തമാക്കുമ്പോള്‍ സംസ്ഥാനത്തിന്റെ വരുമാനം മുഴുവന്‍ ശമ്പളം നല്‍കുവാന്‍ ചെലവാക്കുന്നു എന്നുള്ള പച്ചക്കള്ളം പറയാതിരിക്കുന്നതിനുള്ള മര്യാദയെങ്കിലും ഭരണാധികാരികള്‍ കാണിക്കണം. സംസ്ഥാനത്തെ ശമ്പള പെന്‍ഷന്‍ ചെലവുകള്‍ ഓരോ വര്‍ഷം കഴിയുമ്പോഴും കുറഞ്ഞുവരുന്നതായാണ് സര്‍ക്കാര്‍ തന്നെ സൂചിപ്പിക്കുന്നത്. അത് ചുവടെ ചേര്‍ക്കുന്നു.

വര്‍ഷം     ശമ്പള ചെലവ്    പെന്‍ഷന്‍ ചെലവ്    ആകെ

2011-12     42.31%           22.89%               65.2%

2012-13     39.23%           20.9%                 60.13%

2013-14     37.43%           18.78%               56.21%

2014-15     35.76%           17.54%               53.3%

ജീവനക്കാരുടെ ശമ്പള ചെലവിന്റെ സിംഹഭാഗവും ജനങ്ങളുടെ പ്രധാന സേവന മേഖലകളായ വിദ്യാഭ്യാസം, ആരോഗ്യം, ക്രമസമാധാനം തുടങ്ങിയ മേഖലകളിലാണ് ചെലവാക്കപ്പെടുന്നത് എന്നുള്ള യാഥാര്‍ത്ഥ്യം മറച്ചുവെച്ചുകൊണ്ടാണ് സര്‍ക്കാരും ധനകാര്യ വിദഗ്ദന്‍മാരും ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുന്നത്. ആകെയുള്ള 511487 ജീവനക്കാരില്‍ 397972 പേരും ഈ മേഖലകളില്‍ ജോലി ചെയ്യുന്നവരാണ്. ബാക്കിയുള്ള 113515 പേരാണ് റവന്യൂ, പഞ്ചായത്ത്, വാണിജ്യനികുതി തുടങ്ങി ബാക്കിമുഴുവന്‍ വകുപ്പുകളിലുമായി ജോലിചെയ്യുന്നത്. കേരളത്തിലെ റവന്യൂ വരുമാനം മുഴുവന്‍ പിരിച്ചെടുക്കുന്നത് ഈ വകുപ്പുകളില്‍ ജോലിചെയ്യുന്ന ജീവനക്കാരാണെന്നത് കാണാതിരുന്നുകൂടാ. ഇവരെക്കൂടി മാറ്റിനിറുത്തിയാല്‍ കേരളം എന്ന സംസ്ഥാനത്തിന് ചലിയ്‌ക്കുവാന്‍ കഴിയുമോ? ഈ യാഥാര്‍ത്ഥ്യങ്ങള്‍ക്കുനേരെ കണ്ണടയ്‌ക്കുന്നവര്‍ വിഢികളുടെ സ്വര്‍ഗ്ഗത്തിലാണ് ജീവിക്കുന്നത് എന്ന് പറയേണ്ടിവരുന്നതില്‍ ഖേദമുണ്ട്.

കേരളത്തിലെ സേവനമേഖലകളില്‍ ജോലി ചെയ്യുന്നവരുടെ കണക്ക്

വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരുടെ സ്ഥിതി വിവരം

(അദ്ധ്യാപകര്‍ ഉള്‍പ്പെടെ)

1. പൊതുവിദ്യാഭ്യാസം – 169788

2. കോളേജ് വിദ്യാഭ്യാസ വകുപ്പ് – 22057

3. ഹയര്‍ സെക്കണ്ടറി – 28931

4. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി – 8723

5. സാങ്കേതിക വിദ്യാഭ്യാസം – 8825

6. ഐറ്റിഐകള്‍ – 3366

ആകെ ജീവനക്കാര്‍ – 241690

വിദ്യാഭ്യാസ വകുപ്പിലെ 241690 ജീവനക്കാരില്‍ 140196 പേരും സ്വകാര്യ-എയ്ഡഡ് മേഖലയില്‍ ജോലിചെയ്യുന്നവരാണ്. ബാക്കി 101494 ജീവനക്കാരാണ് സര്‍ക്കാര്‍ മേഖലയില്‍ അദ്ധ്യാപകരടക്കം ജോലി ചെയ്യുന്നത്.

എയ്ഡഡ് സ്‌കൂള്‍ / കോളേജ് / എന്‍ജിനീയറിംഗ് കോളേജ് / പോളി ടെക്‌നിക് എന്നിവിടങ്ങളിലെ അദ്ധ്യാപകരുടേയും

അനദ്ധ്യാപകരുടേയും കണക്കുകള്‍ ചുവടെ

ചേര്‍ത്തിട്ടുള്ളത് ശ്രദ്ധിക്കുക

1. എയ്ഡഡ് സ്‌കൂള്‍ ജീവനക്കാര്‍

അദ്ധ്യാപകര്‍ – 112027

അനദ്ധ്യാപകര്‍ – 9749

ആകെ – 121776

2. എയ്ഡഡ് കോളേജ് ജീവനക്കാര്‍

അദ്ധ്യാപകര്‍ – 10454

അനദ്ധ്യാപകര്‍ – 6047

ആകെ – 16501

3. എയ്ഡഡ് എന്‍ജിനീയറിംഗ് കോളേജ് / പോളി ടെക്‌നിക്കുകള്‍

അദ്ധ്യാപകര്‍ – 887

അനദ്ധ്യാപകര്‍ – 497

ആകെ – 1384

4. എയ്ഡഡ് ആയുര്‍വേദ മെഡിക്കല്‍ കോളേജ്

അദ്ധ്യാപകര്‍ – 93

അനദ്ധ്യാപകര്‍ – 184

ആകെ – 277

5. എയ്ഡഡ് ഹോമിയോ മെഡിക്കല്‍ കോളേജ്

അദ്ധ്യാപകര്‍ – 128

അനദ്ധ്യാപകര്‍ – 130

ആകെ – 258

ആരോഗ്യമേഖല (ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ)

1. ആരോഗ്യ വകുപ്പ് (ഉഒട) – 37236

2. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് – 12682

3. ഹോമിയോ വകുപ്പ് – 3178

4. ആയുര്‍വേദ വകുപ്പ് – 4323

5. ഇന്‍ഷ്വറന്‍സ് മെഡിക്കല്‍ വകുപ്പ് (ഋടക) – 2876

ആകെ ജീവനക്കാര്‍ – 60295

യൂണിഫോംഡ് സര്‍വ്വീസുകള്‍

1. പോലീസ് – 56770

2. ഫയര്‍ ഫോഴ്‌സ് – 4500

3. ഫോറസ്റ്റ് – 6736

4. എക്‌സൈസ് – 4941

5. ജയില്‍ വകുപ്പ് – 1825

ആകെ ജീവനക്കാര്‍ – 74772

ജുഡീഷ്യറി സര്‍വ്വീസ് (ജഡ്ജിമാര്‍ ഉള്‍പ്പെടെ) – 13014

ജലവിഭവ വകുപ്പ് – 8201

ജനങ്ങള്‍ക്ക് നേരിട്ട് സേവനം നല്‍കുന്ന ഈ വിഭാഗങ്ങളില്‍ മാത്രം ആകെയുള്ള ജീവനക്കാരില്‍ 397972 പേര്‍ ജോലി ചെയ്യുമ്പോള്‍ അവര്‍ക്ക് പ്രതിഫലമായി നല്‍കുന്ന ശമ്പളത്തിന്റെ ചെലവ് ജനങ്ങളുടെ സേവനത്തിനുവേണ്ടിയാണ് നല്‍കുന്നത് എന്നുള്ള യാഥാര്‍ത്ഥ്യം ബോധപൂര്‍വ്വം മറച്ചുവയ്‌ക്കുകയല്ലേ ചെയ്യുന്നത്.

തസ്തിക വെട്ടികുറയ്‌ക്കല്‍

സര്‍ക്കാര്‍ കണക്ക് വിശ്വസിച്ചാല്‍ തന്നെ 13418 തസ്തികകളാണ് താല്‍ക്കാലികാടി സ്ഥാനത്തില്‍ സംസ്ഥാനത്തുള്ളത്. എന്നാല്‍ ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി 2015 ഫെബ്രുവരി മാസത്തില്‍ വിവിധ വകുപ്പു മേധാവികളെ ചര്‍ച്ചയ്‌ക്കെന്ന് പറഞ്ഞ് വിളിച്ചുവരുത്തി അധികമുള്ള 30000 തസ്തികകളുടെ 25 ശതമാനമായ 7500 എണ്ണം മാര്‍ച്ച് മാസത്തില്‍തന്നെ കുറവുചെയ്ത് ഉത്തരവ് പുറപ്പെടുവിക്കണമെന്നും അല്ലാത്തപക്ഷം നടപടിയുണ്ടാകുമെന്നും പറഞ്ഞ് ഭീക്ഷണിപ്പെടുത്തുകയാണ് ചെയ്തത്. ഈ തസ്തികകള്‍ കുറവുചെയ്യുമ്പോള്‍ അവിടെ ജോലിചെയ്യുന്ന ജീവനക്കാരുടെ ഭാവി സംബന്ധിച്ചും ആശങ്ക നിലനില്‍ക്കുകയാണ്.

സേവന മേഖലകള്‍ പരിമിതപ്പെടുത്തുവാനും അവിടങ്ങളില്‍നിന്നും ക്രമേണ ഗവണ്‍മെന്റ് പിന്‍മാറുന്നതിന്റെയും സൂചനകളാണ് തെളിഞ്ഞുവരുന്നത്. റവന്യൂ വകുപ്പ് നല്‍കിയ സേവനങ്ങള്‍ അക്ഷയ കേന്ദ്രങ്ങളിലൂടെ നല്‍കി വരുന്നതും, പാഠപുസ്തകങ്ങള്‍ ഉള്‍പ്പെടെയുള്ള അച്ചടി സ്വകാര്യ പ്രസ്സുകളെ ഏല്‍പ്പിച്ചതുമടക്കമുള്ള കാര്യങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തിയാല്‍ സര്‍ക്കാരിന്റെ ലക്ഷ്യം വ്യക്തമാകും.

ശമ്പള ചെലവുകള്‍ വര്‍ദ്ധിക്കുന്നുവെന്ന് പറയുമ്പോഴും പെന്‍ഷന്‍ പ്രായം ഉയര്‍ത്തില്ലായെന്നും യുവജനങ്ങളുടെ തൊഴിലവസരം നഷ്ടപ്പെടാന്‍ അനുവദിക്കില്ലായെന്നും പറയുന്ന സര്‍ക്കാര്‍ തന്നെ നിലവിലുള്ള തസ്തികകള്‍പോലും വെട്ടിക്കുറച്ചുകൊണ്ട് ഒരേസമയം സര്‍ക്കാര്‍ ജീവനക്കാരേയും യുവജനങ്ങളേയും വഞ്ചിക്കുന്ന നടപടികളാണ് സ്വീകരിച്ചുകാണുന്നത് എന്നുള്ളത് വിരോധാഭാസമാണ്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

DMK-AIADMK സംയുക്തമായി സർക്കാർ രൂപീകരിക്കാനെത്തിയാൽ സ്വീകരിക്കുമെന്ന് ​ഗവർണർ, എംഎൽഎമാരോട് ചെന്നൈയിൽ തുടരണമെന്ന് സ്റ്റാലിൻ

Kerala

വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവം; സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കുടുംബം

Kerala

കെപിസിസി ആസ്ഥാനത്തിന് മുന്നിലെ കെ സി വേണുഗോപാലിന്റെ ഫ്ലക്സ് ബോർഡിൽ കരിഓയിൽ ഒഴിച്ചു

Kerala

തോല്‍വിക്ക് കാരണം ന്യൂനപക്ഷ ഏകീകരണമെന്ന് പിണറായി; അങ്ങനെ ഉണ്ടായിട്ടില്ലെന്ന് ഇടത് കണ്‍വീനര്‍

ആര്‍എസ്എസ് ശതാബ്ദിയോടനുബന്ധിച്ച് കോഴിക്കോട് കുന്ദമംഗലത്ത് പൗരപ്രമുഖ സംഗമത്തില്‍ ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം സുരേഷ് ജോഷി സംസാരിക്കുന്നു. ആര്‍എസ്എസ് ഉത്തരകേരളം പ്രാന്ത സഹബൗദ്ധിക് പ്രമുഖ് കെ.എസ്. അനീഷ്, ആര്‍എസ്എസ് കോഴിക്കോട് ഗ്രാമ ജില്ലാ സംഘചാലക് അഡ്വ. പി.കെ. ശ്രീകുമാര്‍ സമീപം
Kerala

സമൂഹത്തില്‍ ജാതിചിന്ത ഇല്ലാതാകണം: സുരേഷ് ജോഷി

പുതിയ വാര്‍ത്തകള്‍

മതകാര്യങ്ങളില്‍ കോടതികള്‍ ഇടപെടുമ്പോള്‍ ജാഗ്രത വേണം: സുപ്രീംകോടതി

നാരദ ജയന്തിയോടനുബന്ധിച്ച് വിശ്വസംവാദ കേന്ദ്രം എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഹരി എസ്. കര്‍ത്ത പ്രഭാഷണം നടത്തുന്നു. എം.എസ്. സജീവന്‍, പി. സുന്ദരം, എം. രാജശേഖര പണിക്കര്‍, രാജന്‍ പൊതുവാള്‍, ജിജീഷ് കരുണാകരന്‍ സമീപം

നാരദ ജയന്തി ആഘോഷം: മാധ്യമപ്രവര്‍ത്തനം മൂല്യത്തില്‍ നിന്ന് മൂലധനത്തിലേക്ക് മാറി: ഹരി എസ്. കര്‍ത്ത

കരുതിക്കൂട്ടിയല്ലെങ്കില്‍ വധശ്രമക്കേസ് ശിക്ഷ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി

അക്രമികള്‍ സഞ്ചരിച്ച കാര്‍ പോലീസ് സ്റ്റഡിയിലെടുത്തപ്പോള്‍

ചന്ദ്രനാഥ് രഥ് വധം: വ്യാജ നമ്പര്‍ പ്ലേറ്റുള്ള കാറിലെത്തി തടഞ്ഞു; വെടിയുതിര്‍ത്തു

ബിജെപി വിജയം: ബംഗാളില്‍ സിപിഎം, കോണ്‍ഗ്രസ് ഓഫീസുകള്‍ വീണ്ടും തുറന്നു

മിക്‌സഡ് സ്‌കൂളാക്കാന്‍ എന്തിനാണ് തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി?: ഹൈക്കോടതി

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനെതിരെ പിഎസ്ജി താരം ഉസ്മാന്‍ ഡെംബേലെ
(വലത്തേയറ്റം) ഗോള്‍ നേടുന്നു

പിഎസ്ജി വീണ്ടും… ബയേണിനെതിരായ രണ്ടാം പാദ സെമി സമനിലയില്‍

ആസാമില്‍ ഹിമന്ത ബിശ്വ ശര്‍മ 12ന് സത്യപ്രതിജ്ഞ ചെയ്യും

പൗര്‍ണമി വ്രതം ദേവീ പ്രീതിക്ക് ഉത്തമം: ഓരോമാസവും അനുഷ്ഠിക്കേണ്ട വിധം

മുഖ്യമന്ത്രി കസേരയെ ചൊല്ലിയുള്ള കോണ്‍ഗ്രസിലെ തര്‍ക്കം തെരുവിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.