റിയാദ്: മാംസാഹാരം മിക്കരാജ്യങ്ങളിലുമുണ്ട്. ഇതിനുവേണ്ടി പക്ഷി-മൃഗാദികളെയും മറ്റും ഉപയോഗപ്പെടുത്തുന്നുമുണ്ട്. എന്നാല്‍ സൗദിയിലെ ഒരു മുഫ്തി നല്‍കിയിരിക്കുന്ന ഫത്വ തികച്ചും വ്യത്യസ്തവും, ആരെയും അത്ഭുതപ്പെടുത്തുന്നതുമാണ്.
ഭര്‍ത്താവിന്റെ വിശപ്പ് അതിരു കടന്നാല്‍ ഭാര്യയുടെ മാംസം കഴിക്കാമെന്നാണ് സൗദിയിലെ മുതിര്‍ന്ന മുഫ്തിയുടെ ഫത്വ. ഇത്തരത്തില്‍ ഭാര്യയെ മുറിച്ചു കഴിക്കുന്നതുവഴി ഇരു ശരീരവും ഒന്നാകുമെന്നാണ് മുഫ്തി ഷെയ്ഖ് അബ്ദുള്‍ അസീസിന്റെ കണ്ടുപിടിത്തം.
ഭര്‍ത്താവിനോടുള്ള അതിരറ്റ ആദരവും അനുസരണയുമുള്ള സ്ത്രീകളാണ് അവരുടെ മാംസം ഭക്ഷിക്കാന്‍ അനുവദിക്കുന്നതെന്നാണ് മുഫ്തിയുടെ ഫത്വയുടെ ഉള്ളടക്കം. അല്ലാതെ വിശപ്പുമാറ്റാനല്ല ഭാര്യയെ വെട്ടിമുറിച്ച് കഴിക്കുന്നത്.
എന്തായാലും മുഫിത്‌യുടെ ഫത്വ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംങ് സൈറ്റുകളില്‍ ഉള്‍പ്പടെ വന്‍ വിവാദമായിട്ടുണ്ട്. സൗദി, ഇറാനിയന്‍ മീഡിയയും തമ്മില്‍ ഇതിന്റെ പേരില്‍ തമ്മിത്തല്ലലും ആരംഭിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ഒട്ടനവധി വിവാദ ഫത്വകള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വ്യക്തിയാണ് മുഫ്തി ഷെയ്ഖ്.
പെണ്‍കുട്ടികളെ 15 വയസ്സിനു മുമ്പ് വിവാഹം കഴിപ്പിക്കണമെന്ന് പ്രഖ്യാപിച്ചത് അതില്‍ ഒന്നുമാത്രം. എന്നാല്‍ ഈ ഫത്വ ഒദ്യോഗികമായി പ്രസിദ്ധീകരിച്ചതല്ലെന്നും മുസ്ലിംസമുദായത്തെ മനഃപ്പൂര്‍വ്വം തരംതാഴ്‌ത്തുന്നതിനായി കെട്ടിച്ചമച്ചതാണെന്നുമാണ് മുഫ്തിയോടടുത്ത വൃത്തങ്ങള്‍ വാര്‍ത്തയോട് പ്രതികരിച്ചത്.
















