Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

20 രക്തചന്ദന കള്ളക്കടത്തുകാരെ വെടിവെച്ചുകൊന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2015, 09:53 pm IST
in India

തിരുപ്പതി: ആന്ധ്രാപ്രദേശിലെ ശേഷാചലം വനത്തില്‍ രണ്ടിടത്തുണ്ടായ ഏറ്റുമുട്ടലില്‍ 20 രക്തചന്ദന മോഷ്ടാക്കളെ പോലീസ് വധിച്ചു. ഇന്നലെ പുലര്‍ച്ചെ ചിറ്റൂര്‍ ജില്ലയിലെ ഏട്ടഗുണ്ട, വാച്ചനോടുബന്ദാ എന്നീ മേഖലകളിലെ ഉള്‍വനങ്ങളിലായിരുന്നു സംഭവങ്ങള്‍. പ്രത്യേക പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന സംയുക്ത സംഘവുമായുള്ള വെടിവെയ്‌പ്പിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. ഏട്ടഗുണ്ടയില്‍ ഒമ്പതു പേരും വാച്ചനോടുബന്ദായില്‍ 11 പേരുമാണ് കൊല്ലപ്പെട്ടത്. രക്തചന്ദനക്കള്ളക്കടത്തുകാരുമായി ഉണ്ടായിട്ടുള്ള ഏറ്റവും വലിയ ഏറ്റുമുട്ടലായിരുന്നു ഇത്. കൊല്ലപ്പെട്ടവരില്‍ കൂടുതലും തമിഴ്‌നാട്ടുകാരാണ്.

നൂറുകണക്കിന് രക്തചന്ദനകൊള്ളക്കാര്‍ വനമേഖലയില്‍ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് പ്രത്യേക സംഘം ഉള്‍വനങ്ങളില്‍ തെരച്ചില്‍ തുടങ്ങുകയായിരുന്നു. കൊള്ളസംഘങ്ങള്‍ മഴു, കോടാലി, കത്തി, കല്ലുകള്‍ തുടങ്ങിയവയുമായി പോലീസിനെനേരിട്ടു. ജീവന്‍രക്ഷിക്കാന്‍ പോലീസ് തിരിച്ചുവെടിവെച്ചു, പ്രത്യേക ദൗത്യസംഘാംഗം ഡിഐജി കാന്തറാവു പറഞ്ഞു. രണ്ടിടത്തുമായി 20 കൊള്ളക്കാര്‍ വെടിയേറ്റുവീണു. കുറേപ്പേര്‍ ഓടിരക്ഷപ്പെട്ടു. അവര്‍ക്കായി കാടടച്ച് തെരച്ചില്‍ നടത്തുകയാണെന്നും തമിഴ്‌നാട്ടിലെ വെല്ലൂരില്‍ നിന്നുള്ളവരാണ് കൊള്ളക്കാരെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

ആക്രമണത്തില്‍ രണ്ടു പോലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തെത്തുടര്‍ന്ന് ചിറ്റൂര്‍ ജില്ലയിലെങ്ങും സുരക്ഷ ശക്തമാക്കി. അതിര്‍ത്തികളില്‍ ചെക്ക് പോസ്റ്റുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അടിയന്തരയോഗം വിളിച്ച് സംഭവം ചര്‍ച്ചചെയ്തു.

രക്തചന്ദനം അമൂല്യം

ബെംഗളൂരു: ചന്ദനമരങ്ങള്‍ തന്നെ അപൂര്‍വ്വമാണ്. രക്തചന്ദനം അതിലും അപൂര്‍വ്വവും അമൂല്യവും. ടണ്ണിന് അന്താരാഷ്‌ട്ര വിപണിയില്‍ 25 ലക്ഷം രൂപയാണ് രക്തചന്ദനത്തിന്റെ വില.

കര്‍ണ്ണാടകം, തമിഴ്‌നാട് എന്നിവിടങ്ങളിലെ വനങ്ങളിലും ആന്ധ്രാപ്രദേശിലെ ശേഷാചലം വനാന്തരങ്ങളിലുമാണ് കുറച്ച് രക്തചന്ദനമരങ്ങള്‍ ഉള്ളത്.

വലിയ ഔഷധഗുണമുള്ള ഇവ കൊള്ളക്കാരുടെ ഇഷ്ട കടത്തുവസ്തുക്കളുടെ കൂട്ടത്തില്‍പ്പെടുന്നു. നാശം സംഭവിച്ചുകൊണ്ടിരുന്ന രക്തചന്ദനം കാത്തുസൂക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ വലിയ നടപടികള്‍ കൈക്കൊണ്ടുവരുന്നുണ്ട്. ഇവയെ സംരക്ഷിക്കാനും കൊള്ളക്കാര്‍ക്ക് കടുത്തശിക്ഷ നല്‍കാനും ശക്തമായ നിയമം തന്നെയുണ്ടെങ്കിലും രക്തചന്ദനക്കൊള്ള നിര്‍ബാധം തുടരുകയാണ്. നൂറുകണക്കിനാള്‍ക്കാരാണ് ആന്ധ്രയില്‍ രക്തചന്ദനക്കൊള്ളയുടെ പേരില്‍ ജയിലില്‍ കഴിയുന്നത്.

പശ്ചിമഘട്ടത്തിന്റെ തെക്ക് ഭാഗത്ത് മാത്രം കാണപ്പെടുന്ന ഇവ സുഗന്ധദ്രവ്യവും ശരീരത്തിലെ പാടുകളും പുള്ളികളും കലകളും മാറ്റാനുള്ള മരുന്നുമാണ്. രക്തചന്ദനമരത്തിന് എട്ട് മീറ്റര്‍വരെ പൊക്കമുണ്ടാകും. രക്തചന്ദനത്തില്‍ തീര്‍ത്ത ഫര്‍ണിച്ചറും വിഗ്രഹങ്ങളും ശില്‍പ്പങ്ങളും അപൂര്‍വ്വമായ കരകൗശല വസ്തുക്കളില്‍പ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഇന്ത്യയിൽ 300 കോടിയും കടന്ന് സ്പൈഡർ-മാൻ: ബ്രാൻഡ് ന്യൂ ഡേ

Kerala

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; എട്ട് ജില്ലകളിൽ റെഡ് അലേർട്ട്, വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala

ഭരണഘടനാ ശില്പികളെ അപഹരിക്കുന്ന ഭരണകൂട ധാർഷ്ട്യം: ഡോ. ചിത്രയുടെ സസ്പെൻഷൻ ഉയർത്തുന്നത് ഗൗരവതരമായ ചോദ്യങ്ങൾ

Kerala

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

India

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്‌ക്കുന്നത് ഗീതാദര്‍ശനം: സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍

പുതിയ വാര്‍ത്തകള്‍

തായ്‌ലൻഡിൽ നിന്ന് ന്യൂദൽഹിയിലെത്തിയ എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ടു; യാത്രക്കാർക്ക് പരിക്ക്

ഒന്ന് കുറഞ്ഞ ശേഷം സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പ്: 8 ജില്ലകളിൽ റെഡ് അലർട്ട്; കനത്ത മഴ തുടരും

മോഹൻലാലിൻറെ മാസ് ലുക്ക് ;തുടക്കം ട്രയിലർ എത്തി.

മകളെ ദുർഗാമന്ത്രം പഠിപ്പിച്ച് , സനാതന സംസ്കാരം പകർന്ന് നൽകി പ്രിയങ്ക ചോപ്ര

ലിവ്-ഇൻ പങ്കാളികൾക്കും ഇനി മുതൽ ഗാർഹിക പീഡന നിയമം ബാധകം: സുപ്രീം കോടതി ചരിത്രവിധി

തനിക്കെതിരെ കേസ് കൊടുത്തതിന്റെ വൈരാഗ്യം : അധ്യാപികയെ ക്ലാസ്‌റൂമിൽ നിന്ന് വലിച്ചിഴച്ച് 34 തവണ കുത്തി കൊലപ്പെടുത്തി

കാർത്തി – മോഹൻ രാജ ചിത്രവുമായി പ്രിൻസ് പിക്ചേഴ്സ്

ഉദയനിധി സ്റ്റാലിന്റെ അറസ്റ്റിനെ സ്വാ​ഗതം ചെയ്ത് ബിജെപി, തൃഷയ്‌ക്കെതിരെയുള്ള പരാമർശത്തിൽ ഉദയനിധി മാപ്പ് പറയണമെന്നും ബി.ജെ.പി

അധിക്ഷേപിച്ചവരോട് പോലും ക്ഷമിക്കുന്നതാണ് മോദിയുടെ സംസ്ക്കാരം ; ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചത് ദേശീയ താൽപ്പര്യത്തിന് മുൻഗണന നൽകി

ബാബരി മസ്ജിദ് അന്വേഷണ കമ്മിഷൻ അധ്യക്ഷനായിരുന്ന ജസ്റ്റിസ് എം.എസ്. ലിബർഹാൻ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.