Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അഞ്ജനാ പുത്രന്‍ ഹനുമാനായ കഥ-1

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2015, 07:41 pm IST
inSamskriti

പുഞ്ജികസ്ഥല പുത്രസൗഭാഗ്യത്തിനുള്ള തന്റെ തീര്‍ത്ഥയാത്ര ആരംഭിച്ചു. ദേവലോകത്തുനിന്ന് ഭൂലോകത്തിലേക്ക്. മനസ്സുനിറയെ ഗുരുശാപത്തിന്റെ തീനാളങ്ങള്‍! എന്നാല്‍ ഹൃദയസരസ്സിലാകട്ടെ പുത്രസൗഭാഗ്യത്തിന്റെ ആശാകിരണങ്ങള്‍!! ദിശയറിയാത്ത തന്റെ ഈ യാത്രയില്‍ ഗുരുദേവന്റെ ശാപമോക്ഷവചനം വഴിനീളെ ചന്ദ്രപ്രഭ പരത്തുമെന്ന ഉറച്ചവിശ്വാസം അവള്‍ക്ക് ആശ്വാസം നല്‍കി.

ദേവഗുരുവായ ബൃഹസ്പതിയുടെ വളര്‍ത്തുമകളാണ് പുഞ്ജികസ്ഥല. പ്രായവും അവസരവും പരിതഃസ്ഥിതിയും ആരേയും വഴിപിഴപ്പിക്കുന്ന പ്രവണതകളാണല്ലൊ. ഒരു സന്ധ്യാ സമയം. എരിഞ്ഞടങ്ങിയ പകലിന്റെ കുങ്കുമനിറവും ഉദിച്ചുയരുന്ന പൂര്‍ണചന്ദ്രന്റെ പൂനിലാവും കൂടിക്കലര്‍ന്ന മനോഹരമായൊരു പ്രകൃതി. യൗവ്വനം പുഷ്പിച്ചു നില്ക്കുന്ന പുഞ്ജികസ്ഥല വര്‍ണ പുഷ്പങ്ങള്‍ നിറഞ്ഞ നന്ദന വനത്തിലെത്തി. ആടിയും പാടിയും ആനന്ദിക്കാനുള്ള മോഹം ഉള്ളില്‍ തളിരിട്ടു.

താന്‍ ഏകാകിനിയാണെന്ന കാര്യമേ അവള്‍ മറന്നുപോയി. അങ്ങകലെ ഒരുപറ്റം ഗന്ധര്‍വ കുമാരന്മാര്‍ അശ്വാഭ്യാസം നടത്തുന്നു. അടിവച്ചടിവച്ചവള്‍ ഏതാണ്ടരികിലെത്തി. അവള്‍ അവരെ ഇമവെട്ടാതെ നോക്കിനിന്നു. ആത്മാവില്‍ അനുരാഗപൂജ. മുഖത്ത് പ്രണയചാപല്യ പ്രകടനം. പെട്ടെന്നവിടെ ദേവഗുരുവെത്തി. പുഞ്ജികസ്ഥലേ, ആശ്രമത്തിന് നിരക്കാത്തതാണ് നിന്റെ പുറപ്പാട്. ഇതനുവദനീയമല്ല. പോകൂ, ആശ്രമത്തിലേക്ക്.

ഗുരുവിന്റെ വാക്കുകള്‍ എന്തുകൊണ്ടോ അപ്പോഴവള്‍ക്ക് ഇഷ്ടപ്പെട്ടില്ല. ഞാന്‍ നേരമ്പോക്കിനായി അല്‍പ്പനേരം അശ്വാഭ്യാസം നോക്കിനിന്നുപോയതാണ്. അതില്‍ തെറ്റുണ്ടെന്ന് എനിക്കു തോന്നിയില്ല. ഗുരുവായാലും വ്യക്തിസ്വാതന്ത്ര്യം നിഷേധിക്കുന്നത് അടിമത്തമല്ലേ? അവള്‍ തര്‍ക്കുത്തരത്തിനൊരുങ്ങി. കാമദേവ വിഗ്രഹന്മാരായ ഗന്ധര്‍വകുമാരന്മാര്‍ ഒളികണ്ണിട്ട് പുഞ്ജികസ്ഥലയെ പരിഹസിച്ചു ചിരിച്ചു.

ബൃഹസ്പതി തന്റെ വളര്‍ത്തച്ഛനും ഗുരുവും തന്നെ. പക്ഷേ, പരിസരം മറന്നുളള ആ ശാസന അവള്‍ക്കിഷ്ടപ്പെടില്ല. ഗ്രഹണസമയത്ത് ഞാഞ്ഞൂലിനും വിഷം കാണുമല്ലൊ.

അഭിമാനം ഓരോരുത്തര്‍ക്കും അവകാശപ്രശ്‌നമാണ്. ഞാന്‍ ഇവിടെ നിന്നത് തെറ്റാണെങ്കില്‍ ആശ്രമത്തിലേക്ക് വിളിച്ചുകൊണ്ടുപോയി ശാസിക്കാമായിരുന്നു. അവള്‍ പൊട്ടിത്തെറിച്ചു. തല്‍ക്കാലം ഞാന്‍ ആശ്രമത്തിലേക്ക് മടങ്ങുന്നില്ല. ഈ അശ്വാഭ്യാസം ഞാനൊന്ന് കണ്ടുരസിക്കട്ടെ!

പുത്രീ നിര്‍വിശേഷമായ വാത്സല്യമാണയാള്‍ക്ക് അവളില്‍. എങ്കിലും ധിക്കാരപരമായ അവളുടെ മറുപടിയില്‍ അയാള്‍ പൊട്ടിത്തെറിച്ചുപോയി. നീ നമ്മോട് ധിക്കാരം കാണിക്കുന്നോ? ഈ പുണ്യസങ്കേതത്തിന് നിരക്കാത്ത ചാപല്യം കാണിച്ച നീ ഒരു വാനരിയായി പിറക്കട്ടെ.

ദേവഗുരുവിന്റെ ശാപവചനം അവളെ പ്രണയപൂജയുടെ സങ്കല്‍പ്പലോകത്തില്‍നിന്ന് യഥാര്‍ത്ഥ ലോകത്തേക്ക് നയിച്ചു. ഗുരോ! അവള്‍ ആ തൃപ്പാദങ്ങളില്‍ വീണ് ക്ഷമ യാചിച്ചു. ശപിക്കപ്പെട്ട ആ നിമിഷമോര്‍ത്ത് അവളെപ്പോലെ തന്നെ ഗുരുവും ദുഃഖം പൂണ്ടു. എങ്കിലും ശാപം തിരിച്ചെടുക്കാന്‍ വയ്യല്ലൊ.

മകളേ, തിന്മയെ ഉപാസനകൊണ്ട് നന്മയിലേക്ക് നയിക്കാന്‍ കഴിയും. നീ ഉമാമഹേശ്വരന്മാരെ ഉപാസിക്കൂ. ഈ ശാപവചനം നിനക്ക് ലോകപ്രസിദ്ധനായ ഒരു പുത്രന്‍ ജനിക്കാനുള്ള സൗഭാഗ്യം നേടിത്തരും. അതിനാല്‍ നീ അല്‍പ്പംപോലും വൈമനസ്യം കൂടാതെ ഈ ശാപവചനം സ്വീകരിച്ച് പുത്രഭാഗ്യം നേടൂ. പുത്രന് ശൈശവം പിന്നിട്ടാല്‍ നിനക്ക് വീണ്ടും പുഞ്ജികസ്ഥലയായി തന്നെ ഈ പുണ്യസങ്കേതത്തിലെത്തിച്ചേരാം.

അടുത്തനിമിഷത്തില്‍ തന്നെ അവള്‍ ഒരു വാനരിവേഷം പൂണ്ടു. ദേവഗുരു അവളുടെ കാതില്‍ ‘അഞ്ജന’യെന്ന് പതുക്കെ വിളിച്ചു. ഗുരുദേവനെ നോക്കി അവള്‍ കണ്ണീരണിഞ്ഞു. കണ്ഠമിടറിക്കൊണ്ടവള്‍ യാത്രാമൊഴി ചൊല്ലി ഭൂലോകത്തേക്ക് യാത്രയായി.

(തുടരും)

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

India

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

India

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

India

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

Editorial

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അദ്ധ്യാപനം: കലയും അറിവിനപ്പുറമുള്ള കരുത്തും

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

പാക് എയർ-ടു-എയർ മിസൈലുകളെ ഭസ്മമാക്കും : ഇന്ത്യ Su-30 വിമാനങ്ങളെ റഷ്യൻ മിസൈലുകളുമായി സംയോജിപ്പിക്കാൻ പദ്ധതിയിടുന്നു

രാജ്യത്തെ ഗ്രാമീൺ ബാങ്കുകളിൽ അവസരം; 13,706 ഒഴിവുകള്‍, കേരള ഗ്രാമീണ ബാങ്കിൽ 55 ഒഴിവുകള്‍

ശ്രീകുമാരന്‍ തമ്പി, പി. രാമചന്ദ്രന്‍, ഇ.എന്‍. നന്ദകുമാര്‍, സുരേഷ്.പി. നായര്‍

പ്രൊഫ. എം.പി. മന്മഥന്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

സിപിഎം വിശാല സംസ്ഥാന സമിതി; വിമര്‍ശനങ്ങള്‍ വെട്ടിനിരത്തിയ കരട് രേഖ തിരുത്തിയേക്കും

ദല്‍ഹിയില്‍ ഹോസ്റ്റല്‍ തകര്‍ന്ന സംഭവം: കെട്ടിട ഉടമയുടെ ഭാര്യയും മകനും അറസ്റ്റില്‍; അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

ഏഷ്യന്‍ ഗെയിംസിന് 11 ദിവസം കൂടി: പിഴയ്‌ക്കാത്ത അമ്പുകളുമായി ഭാരതത്തിന്റെ അങ്കിത

“സ്ത്രീകളെ അപമാനിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നവർ അറസ്റ്റ് നേരിടേണ്ടി വരും”; ഉദയനിധിക്ക് മുന്നറിയിപ്പുമായി വിജയ്

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ചൂട് നാലു ഡിഗ്രി സെല്‍ഷ്യസ് വരെകൂടാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.