Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

തെരുവ് കീഴടക്കി മദ്യപര്‍; ഇരുട്ടില്‍തപ്പി അധികൃതര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2015, 09:50 am IST
inKollam

കൊല്ലം:  ബാറുകള്‍ അടച്ചുപൂട്ടിയതോടെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ സാമൂഹ്യപ്രശ്‌നമായി മാറുന്നു. രാത്രി വൈകുവോളം പല മേഖലകളിലും റോഡ് ഗതാഗതം തടസ്സപ്പെടുത്തുംവിധമുള്ള തിരക്കാണ് ഇത്തരം ഔട്ട്‌ലെറ്റുകളില്‍. ഗതാഗതത്തിരക്കുള്ള നിരത്തുവക്കുകളില്‍ സ്ഥിതി ചെയ്യുന്ന ഔട്ടലെറ്റുകള്‍ അടിയന്തരമായി മാറ്റിസ്ഥാപിക്കണമെന്ന ആവശ്യമുയര്‍ത്തി പല മേഖലകളിലും സമരം ആരംഭിച്ചുകഴിഞ്ഞു.

കുണ്ടറ മുക്കടയ്‌ക്കും ആശുപത്രിമുക്കിനുമിടയിലെ ബിവറേജസ് ഔട്ട്‌ലെറ്റിലെ തിരക്കുകാരണം ഈസ്റ്റര്‍തലേന്നാള്‍ പല തവണ കൊല്ലം- ചെങ്കോട്ട പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. ഇത്തരം മേഖലകളില്‍ കൂടുതല്‍ പോലീസുകാരെ വിന്യസിക്കേണ്ട അവസ്ഥയിലാണ് കാര്യങ്ങള്‍. ബാറുകള്‍ അടച്ചതോടെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ വഴിയുള്ള വില്പന കുത്തനെ ഉയര്‍ന്നു.

ജില്ലയിലെ 35 വിദേശമദ്യവില്‍പ്പന ശാലകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. അതിനിടെ പുത്തൂരില്‍ പോലീസ് സ്റ്റേഷന്‍വളപ്പിനുള്ളിലെ ബിവറേജസ് ഔട്ട്‌ലെറ്റില്‍ നിന്ന് കഴിഞ്ഞദിവസം കൂടിയ വിലയുള്ള ബ്രാന്‍ഡഡ് മദ്യം മോഷണം പോയതും കൗതുകമായി. കാല്‍ലക്ഷത്തിലധികം രൂപയുടെ മദ്യമാണ് ഇവിടെ നിന്ന് മോഷണം പോയത്.

അതേസമയം ഗ്രാമപ്രദേശങ്ങളില്‍ വ്യാജവാറ്റുകേന്ദ്രങ്ങളും മിനിബാറുകളും സജീവമായിത്തുടങ്ങിയെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ നിന്ന് വാങ്ങുന്ന മദ്യം കൂടിയ വിലയ്‌ക്ക് മറിച്ചുവില്‍ക്കുന്ന ലോബിയും സജീവമായിട്ടുണ്ട്. നഗരത്തിലെ രണ്ടു ബാറുകള്‍ മാത്രമാണ് ഇപ്പോള്‍ ജില്ലയില്‍ തുറന്നു പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ കിഴക്കന്‍മേഖലയിലും മറ്റുമുള്ളവര്‍ മദ്യത്തിന് പൂര്‍ണമായും ബിവറേജസ് ഔട്ട്‌ലെറ്റിലേക്ക് തന്നെയാണ് എത്തുന്നത്.

പത്തനാപുരം കൊട്ടാരക്കര, അഞ്ചല്‍ എഴുകോണ്‍, ചടയമംഗലം റേഞ്ചുകളിലെ എല്ലാ ഷാപ്പുകളും പൂട്ടിക്കിടക്കുകയാണ്. ഈ പ്രദേശങ്ങളിലെ ബാറുകളും ഇല്ലാതായതോടെ ഔട്ടലെറ്റുകളില്‍ നിന്നു വാങ്ങുന്ന മദ്യം നിരത്തുവക്കില്‍ നിന്നുതന്നെ കുടിക്കുകയാണ് ആളുകള്‍ ചെയ്യുന്നത്. ഇത് സ്ത്രീകളടക്കമുള്ള വഴിയാത്രക്കാര്‍ക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്.

അതേസമയം കൊല്ലത്ത് പൂന്തലില്‍ ബിവറേജസ് ഔട്ട്‌ലെറ്റിനെതിരെ വീണ്ടും നാട്ടുകാര്‍ സമരം ആരംഭിച്ചു.  ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയില്‍നിന്ന് ഔട്ട്‌ലെറ്റ് മാറ്റിസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം.

പൊതുജനത്തെ വലച്ച് മദ്യവിപണി

കൊട്ടാരക്കര:  കൊട്ടാരക്കര ബിവറേജ് ഔട്ട്‌ലറ്റിലെ  തിരക്ക് യാത്രക്കാരെയും മദ്യം വാങ്ങാനെത്തുന്നവരെയും ഒരുപോലെ ബുദ്ധിമുട്ടിലാക്കുന്നു. കെഎസ്ആര്‍ടിസി, സ്വകാര്യ ബസ് സ്റ്റാന്റുകളിലേക്കുമുള്ള യാത്രക്കാരുടെ ഏകമാര്‍ഗം ഇതായതുകൊണ്ട് യാത്രക്കാര്‍ക്ക് ക്യൂ ഭേദിച്ച് ബസ്സ്റ്റാന്റിലേക്ക് എത്തുക ദുഷ്‌കരമാണ്. മദ്യം വാങ്ങാനെത്തുന്നവരെ കൊണ്ടും കൂടെയെത്തിയവരെക്കൊണ്ടും ഈ ഇടുങ്ങിയ വഴി നിറഞ്ഞത് മൂലം സ്ത്രീകളടക്കമുള്ളവര്‍ ഏറെ ബുദ്ധിമുട്ടുന്നു.

പൊരിവെയിലിലും മദ്യം വാങ്ങാന്‍ നില്‍ക്കുന്നവരുടെ നീണ്ട നിരയാണ്. അവധി ദിനത്തില്‍ മദ്യം ലഭിക്കാത്തതുമൂലം ബുദ്ധിമുട്ടനുഭവപ്പെട്ടവരാണ് ഈസ്റ്റര്‍ തലേന്ന് രാവിലെ തന്നെ എത്തിയത്. ക്യൂവില്‍ നിന്ന പലരും പരിചയക്കാരെ കണ്ട് തങ്ങളുടെ ജാള്യത മറക്കാന്‍ ശ്രമിക്കുന്നത് കാണാമായിരുന്നു. തിരക്കേറിയ ഇവിടെ നിന്നും വില്‍പനശാല സൗകര്യപ്രദമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ഉയരാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി.

സന്ധ്യയായാല്‍ സ്ത്രീകള്‍ക്ക് ഇതുവഴി കടന്നുപോകാന്‍ വലിയ പ്രയാസമാണിപ്പോള്‍.

ബാറുകള്‍ നിര്‍ത്തിയതോടെ മദ്യം വാങ്ങാന്‍ എത്തുന്നവരുടെ എണ്ണത്തില്‍ പല മടങ്ങ് വര്‍ധനയാണ് അനുഭവപ്പെടുന്നത്. തിരക്കേറിയ ഈ യാത്രാമാര്‍ഗത്തില്‍ ഇത് ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നു. ലോഡ് ഇറക്കാന്‍ ലോറി കൂടി എത്തിയാല്‍ യാത്രാമാര്‍ഗം പൂര്‍ണ്ണമായും അടഞ്ഞുകിടക്കും. മദ്യ വില്‍പനശാല ഇവിടെ നിന്ന് മാറ്റിയില്ലെങ്കില്‍ പ്രക്ഷോഭവുമായി രംഗത്തിരങ്ങാനാണ് യാത്രക്കാരും നാട്ടുകാരും ആലോചിക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

18 വയസ്സുവരെയുള്ള ജന്മനാ ഹൃദ്രോഗമുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ; ‘ഹൃദ്യം’ പദ്ധതിയിൽ കിംസ്ഹെൽത്ത് പങ്കാളിയായി, ഉദ്ഘാടനം മേയർ നടത്തി

India

പാകിസ്ഥാന് പിന്തുണ ; യുഎന്നിൽ കശ്മീർ പ്രശ്നത്തിൽ ഇടപെട്ട് എർദോഗൻ : അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്ന് ഇന്ത്യ

Kottayam

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

Kerala

കുഞ്ഞിനെ പ്രസവിച്ചയുടനെ കൊലപ്പെടുത്തി തൊഴുത്തില്‍ ഒളിപ്പിച്ച അമ്മയ്‌ക്ക് ജീവപര്യന്തം തടവ്

India

സൊഹ്‌റാബുദ്ദീൻ ഷെയ്ഖ് കേസ്: അമിത് ഷായെ കുറ്റവിമുക്തനാക്കിയ വിധി പുനപരിശോധിക്കില്ലെന്ന് സുപ്രീംകോടതി

പുതിയ വാര്‍ത്തകള്‍

റെസ്റ്റോറന്റുകളിലെ ഹുക്ക ബാറുകള്‍ക്ക് നിരോധനം, ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം മൗലികാവകാശമെന്ന് കോടതി

ഇനി കളറാകുമോ? ടൂറിസ്റ്റ് ബസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഏകീകൃത കളര്‍ കോഡ് പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

യൂട്യൂബറുടെ വീട് കുത്തിത്തുറന്ന് കൊള്ളയടിച്ച സംഭവത്തിൽ 4 പേർ അറസ്റ്റിൽ, 98 പവൻ കണ്ടെത്തി

കേരളത്തിന് ആശ്വാസം പകര്‍ന്ന് റെയില്‍വേ; മലബാര്‍, മാവേലി എക്സ്പ്രസുകളില്‍ അധിക കോച്ചുകള്‍ അനുവദിച്ച്‌ റെയില്‍വേ

46 കിണറുകള്‍ കുഴിച്ചിട്ടും എണ്ണകിട്ടാത്ത ഗയാന ഒടുവില്‍ കണ്ടെത്തി വന്‍എണ്ണശേഖരം..ഈ പാഠം ഉള്‍ക്കൊണ്ട് ആന്‍ഡമാനില്‍ എണ്ണപര്യവേക്ഷണത്തിന് ഇന്ത്യ

“ഡ്രിങ്ക് & ഡ്രൈവ് – ഒരു അനാവശ്യ ത്രില്ലർ”; അശ്വന്ത് കോക്കിനെ ട്രോളി കേരള പോലീസ്

ഇലക്ഷൻ കഴിഞ്ഞില്ലേ, ഇനിയല്പം ഇരുട്ടാവാം! വീണ്ടും പവർ കട്ട്, 6:45 മുതൽ രാത്രി 12 മണി വരെ നിയന്ത്രണമെന്ന് കെഎസ്ഇബി

സ്വകാര്യ ആശുപത്രികള്‍ ലാഭം മാത്രം ലക്ഷ്യമിടുന്ന വ്യവസായങ്ങളായി മാറിയെന്ന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

നന്ദിഗ്രാമില്‍ ഹസിരാനിയുടെ സ്ഥാനാര്‍ത്ഥിത്വം തടയാനുള്ള കോണ്‍ഗ്രസ് ശ്രമം പാളി, ഹര്‍ജി തള്ളി ഹൈക്കോടതി

നഷ്ടമായത് തപസ്വിയായ മഹാസംഘാടകനെ : തപസ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.