ന്യൂദല്‍ഹി: ദല്‍ഹി നജാഫ്ഗഡ് മുന്‍ എംഎല്‍എ ഭരത്‌സിംഗിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു നാലു പേര്‍ പിടിയിലായി. മുഖ്യ ആസൂത്രകന്‍ ഉദയ്‌വീര്‍ എന്നയാള്‍ ഉള്‍പെടെ നാലു പേരാണു പിടിയിലായത്.
മാര്‍ച്ച് 29നായിരുന്നു സംഭവം. ഒരു മതചടങ്ങിനു ശേഷം മടങ്ങുകയായിരുന്ന ഭരത്‌സിംഗിനെ ആറുപേരടങ്ങുന്ന ആക്രമി സംഘം വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു.
















