ഇസ്ലാമാബാദ്: യെമനില്‍ നിന്നും യുദ്ധം രൂക്ഷമായ 11 ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയതായി പാക്കിസ്ഥാന്‍ അറിയിച്ചു.
തങ്ങളുടെ 148 പൗരന്‍മാര്‍ക്കാപ്പം 35 വിദേശ പൗരന്‍മാരെയും യെമനില്‍നിന്നും രക്ഷപെടുത്തിയതായും ഇതില്‍ 11 ഇന്ത്യക്കാര്‍ ഉള്‍പ്പെടുന്നതായും പാക് സര്‍ക്കാരാണ് അറിയിച്ചത്.
യെമനിന്റെ തെക്കുകിഴക്കന്‍ പ്രവിശ്യയില്‍ നിന്നും പാക് നാവികസേനയുടെ കപ്പലിലാണ് ഇവരെ പുറത്തെത്തിച്ചത്. കപ്പല്‍ ഏപ്രില്‍ ഏഴിനു കറാച്ചിയിലെത്തുമെന്നു പാക്കിസ്ഥാന്‍ അറിയിച്ചു.
















