ആലപ്പുഴ: ജില്ലാ പഞ്ചായത്തിന്റെ വികസന പദ്ധതിയില്‍പ്പടുത്തി ആലപ്പുഴ ജില്ലയിലെ വികലാംഗര്‍ക്ക് മുച്ചക്രവാഹനം വിതരണം ചെയ്യുന്നതിനുളള പദ്ധതി അട്ടിമറിക്കുന്നതിന് കീട്ടുനില്‍ക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസറുടെ നടപടിക്കെതിരെ ജില്ലാ പഞ്ചായത്ത് യുഡിഎഫ് മെമ്പറന്മാര്‍ ജില്ലാ സാമൂഹ്യനീതി ഓഫീസ് പടിക്കല്‍ ധര്‍ണ നടത്തി.
ജില്ലയിലെ 407 വികലാംഗര്‍ക്ക് മെഡിക്കല്‍ പരിശോധന നടത്തി തയ്യാറാക്കിയ ലിസ്റ്റില്‍ നിന്നും 2012-13 ല്‍ 61 പേര്‍ക്ക് വാഹനം നല്‍കിയിരുന്നു. ബാക്കി ലിസ്റ്റില്‍ നിന്നും 173 പേര്‍ക്ക് മുച്ചക്രവാഹനം നല്‍കുന്നതിനായി ഒരുകോടി 40 ലക്ഷം രൂപ പദ്ധതി വിഹിതമായി 2013-14ല്‍ ഉള്‍പ്പെടുത്തുകയും വാഹനം വാങ്ങുന്നതിനുളള ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കുകയും ചെയ്തിരുന്നു.എന്നാല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റ ചട്ടം നിലവില്‍ വന്നതിനാല്‍ ആ പദ്ധതി നടപ്പാക്കുവാന്‍ കഴിഞ്ഞില്ല.
പിന്നീട് 2014-2015ലെ പദ്ധതിയില്‍ തുക ഉള്‍പ്പടുത്തുകയും പട്ടികജാതി വനിതകള്‍ക്കും, പരുഷന്മാര്‍ക്കുമായി പ്രത്യേകം പദ്ധതി കൂടി ഉള്‍പ്പെടുത്തി 2014 ഏഴാം മാസം ഗുണഭോക്തൃ പട്ടിക അംഗീകരിച്ച് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്ക് നല്‍കിയ പദ്ധതി 2015 മൂന്നാം മാസം പിന്നിട്ടിട്ടും നിര്‍വ്വഹണ ഉദ്യോഗസ്ഥയായ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ പഞ്ചായത്തുകളുടെ ഗ്രാമസഭാ ലിസ്റ്റ് വേണം എന്ന ദുര്‍ബല വാദഗതി ഉന്നയിച്ച് പദ്ധതി അട്ടിമറിക്കുകയാണന്ന് ഡിസിസി പ്രസിഡന്റ് എ.എ. ഷുക്കൂര്‍ ആരോപിച്ചു.
















