നയ്‌റോബി: കെനിയയില്‍ യുണിവേഴ്‌സിറ്റി കാമ്പസില്‍ ആയുധധാരികള്‍ നടത്തിയ വെടിവയ്‌പില്‍ 15 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റതായി കെനിയന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
ആക്രമണത്തില്‍ പരിക്കേറ്റവരില്‍ പലരുടെയും നില അതീവ ഗുരുതരമാണ്.
മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.
വടക്ക്കിഴക്കന്‍ കെനിയയില്‍ ഇന്ന് രാവിലെയാണ് സംഭവം. അഞ്ചംഗ അക്രമിസംഘമാണു വന്‍ ആയുധശേഖരവുമായി കാമ്പസില്‍ കടന്ന് വെടിവച്ചത്.കോളജിന്റെ നിയന്ത്രണം സുരക്ഷസേനയും പോലീസും ഏറ്റെടുത്തു.
ആക്രമികളെ പിന്നീട് കണ്ടെത്താനായില്ലെന്ന് പോലീസ് വ്യക്തമാക്കി. സൈന്യവും പോലീസും സംയു്ക്തമായി തെരച്ചില്‍ തുടരുകയാണ്. അല്‍ഷാബാദ് തീവ്രവാദികള്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.
















