Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ മൂകാംബികാ സഹസ്ര നാമസ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2015, 10:38 pm IST
in Samskriti

ചിത്രജഗത്പ്രസൂതാ ച ചിദാനന്ദതരംഗിതാ

ഭണ്ഡാസുര പരാഭൂത ദേവരാജസമാശ്രിതാ

405. ചിത്രജഗത്പ്രസൂതാ:- അനന്തവൈചിത്ര്യമുള്ള ജഗത്തിനു ജന്മം നല്‍കിയവള്‍. ഈ ജഗത്ത് എത്ര വിചിത്രമാണെന്നു നാം സാധാരണയായി ചിന്തിക്കാറില്ല. അനേകം ജാതികളില്‍പ്പെട്ട ബഹുകോടി ജീവികള്‍ എളുപ്പത്തിനുവേണ്ടി മനുഷ്യരെ ഉദാഹരണമായി എടുക്കുക. മറ്റു ജീവികളില്‍നിന്നു മനുഷ്യനെ വേര്‍തിരിച്ചറിയാന്‍ ഒരു പ്രയാസവുമില്ല. നമ്മുടെ കേരളത്തില്‍ത്തന്നെ എത്രകോടി മനുഷ്യരുണ്ട്. അവരില്‍ എല്ലാവിധത്തിലും തുല്യതയുള്ള രണ്ടുപേരെ കണ്ടെത്താന്‍ കഴിയുമോ? മനുഷ്യരായിരിക്കെത്തന്നെ ഓരോ വ്യക്തിയും മറ്റു മനുഷ്യരില്‍നിന്നു വ്യത്യസ്തരായി. മനുഷ്യരുടെ കാര്യം പോകട്ടെ. എല്ലാവിധത്തിലും സാമ്യമുള്ള രണ്ടു ചെടിയോ പൂവോ കായോ പക്ഷിയോ മൃഗമോ ഇല്ല. ഈ വൈചിത്ര്യത്തെയാണ് അത്ഭുതത്തോടെ ഈ നാമം വാഴ്‌ത്തുന്നത്.

406. ചിദാനന്ദതരംഗിതാ:- ചിദാനന്ദം തിരയടിക്കുന്ന സമുദ്രമായവള്‍. മൂകാംബികാദേവി ആനന്ദസമുദ്രമാണ്. ആനന്ദരൂപമായ ആ സമുദ്രത്തിലെ ജലരാശി ജ്ഞാനമാണ്. ദുഃഖസ്പര്‍ശവും വിഷയബന്ധവുമില്ലാത്ത ശുദ്ധമായ ജ്ഞാനാനന്ദം അലയടിക്കുന്ന മഹാസമുദ്രമായി ദേവിയെ അവതരിപ്പിക്കുന്ന അലങ്കാരപ്രയോഗം.

407. ഭണ്ഡാസുരപരാഭൂതദേവരാജസമാശ്രിതാ:- ഭണ്ഡാസുരനാല്‍ പീഡിപ്പിക്ക്‌പെട്ട ദേവേന്ദ്രനാല്‍ ആശ്രയിക്കപ്പെട്ടവള്‍. ലളിതാദേവി ഭണ്ഡാസുരനെ വധിച്ച കഥ ലളിതോപാഖ്യാനത്തില്‍ വിവരിച്ചിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട നാമങ്ങള്‍ ഇതുതൊട്ട് ആരംഭിക്കുന്നു.

ശിവന്റെ നേത്രാഗ്നിയില്‍ കാമദേവന്‍ ദഹിച്ച കഥ പുരാണങ്ങളില്‍ വിവരിച്ചിട്ടുണ്ട്. കാമദേവന്റെ ശരീരം എരിഞ്ഞുണ്ടായ ഭസ്മം ശിവഗണങ്ങളില്‍ പ്രധാനിയായ ചിത്രസേനന്‍ കണ്ടു. ചിത്രസേനന്‍ ആ ഭസ്മം കൊണ്ട് സുന്ദരമായ ഒരു പുരുഷരൂപം ഉണ്ടാക്കി. ആ സുന്ദരരൂപത്തില്‍ ശിവന്റെ ദൃഷ്ടി പതിഞ്ഞു. ഭഗവാന്റെ നോട്ടം ഏറ്റ ഉടനെ ആ രൂപം ജീവനുള്ളതായിത്തീരുന്നു. കാമദേവനെപ്പോലെ സുന്ദരനും മഹാശക്തനും മധ്യാഹ്നാര്‍ക്കനെപ്പോലെ കാന്തിമാനും ആയിരുന്നു ആ പുരുഷന്‍. തന്റെ സൃഷ്ടിയായ ആ സുന്ദരപുരുഷന് ചിത്രസേനന്‍ രുദ്രനെ പ്രസാദിപ്പിക്കാനുള്ള മന്ത്രം ഉപദേശിച്ചു. മന്ത്രാരാധനന്‍ രുദ്രനെ പ്രസാദിപ്പിക്കാനുള്ള മന്ത്രം ഉപദേശിച്ചു. മന്ത്രാരാധാനകൊണ്ടു പ്രസന്നനായ ഭഗവാന്‍ അവന് ശത്രുക്കളില്‍നിന്നു വൃഥാ ഉണ്ടാകുകയില്ലെന്നും നേരിട്ടെതിര്‍ക്കുന്ന ശത്രുവിന്റെ ബലത്തില്‍ പകുതി അവനു ലഭിക്കുമെന്നും അറുപതിനായിരം സംവത്സരം രാജ്യാധികാരം ഉണ്ടാകുമെന്നും വരം കൊടുത്തു. ഈ സംഭവങ്ങള്‍കണ്ട് ബ്രഹ്മദേവന്‍ അഭിനന്ദനമായി ”ഭണ്ഡ്” എന്നുപറഞ്ഞതിനാല്‍ അവന്റെ പേര് ഭണ്ഡന്‍ എന്നായി. രുദ്രന്റെ കോപാഗ്നിയില്‍നിന്നു ജനിച്ച ഭണ്ഡന്‍ ആദ്രസ്വഭാവമുള്ള അസുരനായിത്തീര്‍ന്നു. അധ്യഷ്യനും വീരനുമായ ഭണ്ഡന്‍ അസുരചക്രവര്‍ത്തിയായി. ഭണ്ഡന്‍ ഇന്ദ്രനെയും ദേവന്മാരെയും സ്ഥാനഭ്രഷ്ടരാക്കി. ഭണ്ഡനെ തോല്‍പ്പിക്കാന്‍ പരാശക്തിയായ ദേവിയെ ആരാധിക്കുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്ന് നാരദന്‍ ഇന്ദ്രനെ ഉപദേശിച്ചു. ഇന്ദ്രന്‍ ദേവഗണങ്ങളോടൊപ്പം ഹൈമവത തടത്തിലെത്തി ദേവീപ്രീതിക്കായി ഒരു മഹായാഗം ചെയ്യാന്‍ തുടങ്ങി.

…. തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

Kerala

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

Kerala

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

India

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

India

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

പുതിയ വാര്‍ത്തകള്‍

റെജി ചെറിയാന്‍ എം എല്‍ എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

ദൽഹിയിലും മഴക്കാലം വരുന്നു; ജൂലൈ 4 മുതൽ

ക്രിക്കറ്റ് പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു: 4ാമത്തെ കേസില്‍ കോച്ചിന് 28 വര്‍ഷം കഠിന തടവും പിഴയും

രാമക്ഷേത്ര മോഷണക്കേസിലെ ടിന്നു യാദവ് ഉൾപ്പെടെയുള്ള എട്ട് പ്രതികളെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

സാമ്പത്തിക പിന്നാക്കാവസ്ഥയില്ലാത്ത ഭാര്യമാര്‍ക്ക് ജീവനാംശം നല്‍കേണ്ടെന്ന് കര്‍ണാടക ഹൈക്കോടതി

തുടർച്ചയായ മഴ; മുംബൈ നഗരത്തിൽ വെള്ളക്കെട്ടുണ്ടാക്കി

അരുണാചൽ സംബന്ധിച്ചു വരുന്നത് വ്യാജവാർത്ത: സൈന്യം

പ്രതിയെ കുറ്റക്കാരനെന്ന് വിശേഷിപ്പിക്കാന്‍ മാദ്ധ്യമങ്ങള്‍ക്ക് അവകാശമില്ലെന്ന് പട്ന ഹൈക്കോടതി

സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അമല -ജൂബിലി ആശുപത്രികളിലെ നഴ്‌സുമാര്‍

 ലക്ഷ്മിപ്രിയക്കെതിരെ നല്‍കിയ പരാതിയില്‍ നടപടി എടുത്തില്ല,പാലാരിവട്ടം എസ് എച്ച് ഒ യ്‌ക്ക് എതിരെ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി നടി അന്‍സിബ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.