ഭഗവാന്റെ ശബ്ദത്തില്‍ അടങ്ങി വരുന്നതും കേള്‍ക്കുന്നതുമായ ഗുണങ്ങള്‍ ഭക്തന്മാരില്‍ ഭവിക്കണം. ആ ചിന്തയില്‍ക്കൂടി ദുഃഖം ഒഴിയണം. അതില്ലാത്ത പലരും കരഞ്ഞു നടക്കുകയാണ്.
ഈ താരാസ്തുതിയില്‍ ദുഃഖത്തിനു മോചനം ലഭിച്ചില്ലെങ്കില്‍ പിന്നെയെവിടെയാണ് സുഖവും ആനന്ദവും ലഭിക്കുക.
ഈശ്വരനെ കാണുക, സ്തുതിക്കുക, ആനന്ദമായി ആത്മാവില്‍ അനുഭവപ്പെടുക. ആഗ്രഹത്തോടെ ആര്‍ത്തിയോടെ പ്രാര്‍ത്ഥിക്കുന്നവരുടെ കണ്ണുനീര്‍ അവിടുന്ന് തുടച്ച് ആനന്ദം നല്‍കും.
















